Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇത് ചൈനീസ് ജംഗിള്‍ബുക്ക്മനുഷ്യക്കുഞ്ഞിനെ സ്വന്തം കുഞ്ഞായി എടുക്കുവളര്‍ത്തിയ ചെന്നായയെ നാം ജംഗിള്‍ബുക്കില്‍ കണ്ടിട്ടുണ്ട്. അവരിലൊരാളായി മൗഗ്ലിയെ വളര്‍ത്തുന്ന ബഗീരയെയും ബാലുക്കരടിയെയും നമുക്കറിയാം. ഇത് കഥയാണ്.എന്നാല്‍ നേരെ തിരിച്ചൊന്നു ചിന്തിച്ചുനോക്കൂ. വളര്‍ത്തുമൃഗങ്ങളുണ്ടാകുക എന്നത് ഇന്ന് കേട്ടറിവില്ലാത്ത കാര്യമൊന്നുമല്ല. എന്നാല്‍ ഓമനിച്ച് വളര്‍ത്തുന്നത് ഒരു പാമ്പിനെയാണെങ്കിലോ? വെറും പാമ്പല്ല, പെരുമ്പാമ്പ്.ചൈനയിലാണ് സംഭവം. ഏഴ് വര്‍ഷം മുന്‍പ്,. 2009ലാണ് ഷി ജിമിന്‍ പാമ്പിനെ വീട്ടിലേക്ക് കൊണ്ടുവരുന്നത്. ജോലിക്കിടെ പാമ്പുകളുമായി വന്ന കച്ചവടക്കാരനില്‍ നിന്നാണ് 30 സെന്റിമീറ്റര്‍ നീളമുള്ള പാമ്പിന്‍കുഞ്ഞിനെ ഷി ജിമിന്‍ വാങ്ങുന്നത്. വിഷമുള്ള പാമ്പാണെന്നറിയാതെയായിരുന്നു ജിമിന്‍ ഇതിനെ വാങ്ങിയത്.
വീട്ടില്‍ വന്ന പുതിയ അതിഥിയെ ജിമിന്റെ ഭാര്യക്കും ഇഷ്ടപ്പെട്ടു. സ്വന്തം കുഞ്ഞിനെപ്പോലെ രണ്ടുപേരും ചേര്‍ന്ന് പാമ്പിനെ ഓമനിച്ചുവളര്‍ത്തി.എന്നാല്‍ കുറച്ച് നാളുകള്‍ക്ക് ശേഷമാണ് ഇത് പെരുമ്പാമ്പാണെന്ന് ജിമിനും ഭാര്യക്കും മനസ്സിലായത്.അതോടെ സുഹൃത്തുക്കളും ബന്ധുക്കളും പാമ്പിനെ മൃഗശാലക്ക് കൈമാറണമെന്ന് പറഞ്ഞു. എന്നാല്‍ ഇത്രനാളും ഓമനിച്ചുവളര്‍ത്തിയതിനെ വിട്ടുകളയാന്‍ രണ്ടുപേര്‍ക്കും മനസ്സുവന്നില്ല.കുഞ്ഞായിരുന്നപ്പോളാണ് ഇവര്‍ ഈ പാമ്പിനെ വീട്ടിലേക്ക് കൊണ്ടുവരുന്നത്.ഇന്ന് 3.7 മീറ്റര്‍ നീളമുള്ള 60 കിലോ തൂക്കവുമുണ്ട് ഇവരുടെ പൊന്നോമനക്ക്. വലുതായെന്ന് കരുതി വീടിന് പുറത്തിറക്കാതെ കൂട്ടിലിട്ടിരിക്കുകയാണ് ഈ പാമ്പിനെ എന്ന് കരുതരുത്. സായാഹ്നസവാരിക്കോ പുറത്തെവിടെയെങ്കിലും പോകുമ്പോഴോ ഒക്കെ ഇവരീ പാമ്പിനെയും കൂടെക്കൂട്ടും.പാമ്പ് ഇപ്പോഴും ചെറുപ്പമാണെന്നും ഇനിയും വലുതാകുമെന്നുമാണ് വിദഗ്ധര്‍ പറയുന്നത്. അപ്പോഴും മറ്റൊന്നിനെപ്പറ്റിയും ചിന്തിക്കുന്നില്ല ഇവര്‍. ആരോഗ്യം മോശമാകുന്നതുവരെ പാമ്പിനെ ശുശ്രൂഷിക്കണമെന്നാണ് ഇവരുടെ ആഗ്രഹം.
Leave a Reply