Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 8, 2024 11:24 am

Menu

Published on November 14, 2016 at 4:09 pm

‘ഇത് കാന്‍സറിന്റെ യഥാര്‍ഥ മുഖം..’ലോകത്തെ കരയിച്ച് ഈ നാലുവയസ്സുകാരി…!!

dad-defends-why-he-shared-heartbreaking-picture-of-dying-four-year-old-daughter-writhing-in-agony

കാന്‍സര്‍ ബാധിതയായ നാലുവയസ്സുകാരിയുടെ ചിത്രം ലോകത്തെ കരയിക്കുന്നു. ഇത് ജെസ്സീക്ക. ഇംഗ്ലണ്ട് സ്വദേശികളായ ആന്‍ഡി വെലാന്റെയും നിക്കിയുടെയും മകള്‍. കഴിഞ്ഞ വര്‍ഷമാണ് ജെസ്സീക്കക്ക് അര്‍ബുദം കണ്ടെത്തിയത്. ഞരമ്പുകളെ ബാധിക്കുന്ന കാന്‍സര്‍, ന്യൂറോബ്ലാസ്‌റ്റോമയുടെ നാലാം ഘട്ടമായിരുന്നു ജെസ്സീക്കക്ക്. തിരിച്ചറിയാന്‍ വൈകിയതുകൊണ്ടുതന്നെ രോഗം പൂര്‍ണമായി ഭേദമാകുന്നതിനുള്ള സാധ്യതകളും കുറവായിരുന്നു. എങ്കിലും പ്രതീക്ഷ കൈവിടാതെ ജെസ്സീക്കക്കൊപ്പം വെലാനും നിക്കിയും പൊരുതി.

dad-defends-why-he-shared-heartbreaking-picture-of-dying-four-year-old-daughter-writhing-in-agony

ചികിത്സാച്ചെലവുകള്‍ക്കായി ഫേസ്ബുക്കില്‍ ‘ഗോ ഫണ്ട് മീ’ എന്ന പേരില്‍ വെലാന്‍ ഒരു പേജ് തുടങ്ങി. പേജില്‍ നിന്ന് ഇതുവരെ ലഭിച്ചത് 1 ലക്ഷം പൗണ്ടാണ്. അതിലുമേറെ പേര്‍ ജെസ്സീക്കയുടെ മടങ്ങിവരവിനായി പ്രാര്‍ഥിച്ചത്. നാലായിരത്തിലധികം ആളുകളാണ് സഹായവുമായെത്തിയത്. എന്നാല്‍ അവരെയെല്ലാം സങ്കടപ്പെടുത്തുന്ന വാര്‍ത്തയാണ് വെലാന്‍ കഴിഞ്ഞദിവസം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

dad-defends-why-he-shared-heartbreaking-picture-of-dying-four-year-old-daughter-writhing-in-agony

‘ഞങ്ങളോടൊത്തുള്ള ജെസ്സീക്കയുടെ ജീവിതം ഇനി കുറച്ചുനാള്‍ കൂടി മാത്രം’ഗോ ഫണ്ട് മീ എന്ന് ഫേസ്ബുക്ക് പേജ് ക്ലോസ് ചെയ്‌തെന്നും ജെസ്സീക്കക്ക് നല്‍കിവന്നിരുന്ന ചികിത്സകളെല്ലാം നിര്‍ത്തിവെച്ചെന്നും വെലാന്‍ അറിയിച്ചു. ഒപ്പം കാന്‍സറിന്റെ യഥാര്‍ഥ മുഖം എന്ന പേരില്‍ ജസീക്കയുടെ മറ്റൊരു ചിത്രം കൂടി വെലാന്‍ പങ്കുവെച്ചു. വേദനകൊണ്ട് പുളയുന്ന ജെസ്സീക്കയുടെ ചിത്രം ആരുടെയും കണ്ണുനനക്കും.

dad-defends-why-he-shared-heartbreaking-picture-of-dying-four-year-old-daughter-writhing-in-agony

കാന്‍സര്‍ എന്ന രോഗത്തിന്റെ എല്ലാ തീവ്രതകളും വേദനകളും വിളിച്ചുപറയുന്നതായി ചിത്രം. ആശുപത്രിക്കിടക്കയില്‍ നിന്ന് പുഞ്ചിരിക്കുന്ന മുഖത്തോടെ ഫോട്ടോകള്‍ക്ക് പോസ് ചെയ്യാറുള്ള ജെസ്സീക്കയുടെ പുതിയ ചിത്രം ഞെട്ടലോടെയാണ് ഇന്റര്‍നെറ്റ് സ്വീകരിച്ചത്. ജെസ്സീക്കയുടെ കുഞ്ഞുശരീരത്തില്‍ തെളിഞ്ഞുകാണാവുന്ന രക്തക്കുഴലുകളും ഒലിച്ചിറങ്ങുന്ന കണ്ണീരും വ്യക്തമായി പകര്‍ത്തിയിട്ടുണ്ട് വെലാന്‍. കാന്‍സര്‍ വാര്‍ഡുകളുടെയും രോഗബാധിതരുടെയും കരളലയിക്കുന്ന ചിത്രങ്ങള്‍ ഇതിനുമുന്‍പും ഉണ്ടായിട്ടുണ്ട്. പക്ഷേ ഇത്ര തീവ്രമായ ഒന്ന് മുന്‍പുണ്ടായിട്ടില്ലെന്ന് ഉറപ്പ്.

Loading...

Leave a Reply

Your email address will not be published.

More News