Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2026 4:57 pm

Menu

Published on November 17, 2016 at 12:17 pm

ഓര്‍ഡര്‍ ചെയ്തു, പിസ്സ എത്തിയത് ‘ഓണ്‍ എയര്‍’ ….ലോകത്തിലെ ആദ്യ ഡ്രോണ്‍ ഡെലിവറി

the-first-pizza-delivery-by-drone-has-been-made-in-this-country

വിശന്നപ്പോള്‍ പിസ്സ കഴിക്കണമെന്നാഗ്രഹം. ഡോമിനോസില്‍ വിളിച്ച് പിസ്സ ഓര്‍ഡര്‍ ചെയ്തു. അധികം വൈകിയില്ല, പിസ്സയെത്തി. പക്ഷേ പിസ്സയുടെ വരവ് കണ്ട കസ്റ്റമര്‍ വാ പൊളിച്ചു. റോഡ്മാര്‍ഗ്ഗമല്ല പിസ്സയെത്തിയത്. ആകാശത്തിലൂടെയാണ് പിസ്സയെത്തിയത്.
ലോകത്തില്‍ ആദ്യമായി പിസ്സയുടെ ഡ്രോണ്‍ ഡെലിവറി നടത്തി വാര്‍ത്തയായിരിക്കുകയാണ് ഡോമിനോസ്. ന്യൂസിലാന്‍ഡിലാണ് സംഭവം. ഓക്‌ലാന്‍ഡിലെ വാങ്ങപ്പരാവോയിലെ കസ്റ്റമറിനാണ് 2 പിസ്സ, ആളില്ലാ ഡ്രാണിലൂടെ ഡോമിനോസ് എത്തിച്ചുനല്‍കിയത്.
പിസ്സപ്രേമികളുടെ ആവശ്യവും ഫാസ്റ്റ് ഡെലിവറിയും പരിഗണിച്ചാണ് ഡ്രോണ്‍ പരീക്ഷണമെന്ന് ഡോമിനോസ് അധികൃതര്‍ അറിയിച്ചു.

ഗതാഗതപ്പെരുപ്പം കൂടിവരുന്ന സാഹചര്യത്തില്‍ ഭാവിയില്‍ ഡ്രോണുകളായിരിക്കും ഡെലിവറി സര്‍വീസ് ഭരിക്കുക എന്ന ആശയമാണ് ഡോമിനോസിനെ പരീക്ഷണത്തിന് പ്രേരിപ്പിച്ചത്. ട്രാഫിക് സിഗ്നലിനെയും ബ്ലോക്കിനെയും ഭയക്കാതെ കൃത്യസമയത്ത് ഡെലിവറി നടത്താമെന്നതാണ് ഡ്രോണുകളെ പരീക്ഷിക്കാന്‍ കാരണം. പരീക്ഷണം വിജയകരമായത് ഡ്രോണ്‍ ഡെലിവറി പദ്ധതിയെ സജീവമാക്കാന്‍ സഹായിക്കുമെന്നും ഡോമിനോസ് പറയുന്നു. അടുത്ത വര്‍ഷത്തോടെ ഡ്രോണ്‍ ഡെലിവറി ന്യൂസിലാന്‍ഡിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കും. ബെല്‍ജിയം, ഫ്രാന്‍ല്, നെതര്‍ലാന്‍ഡ്‌സ്, ജപ്പാന്‍, ജര്‍മനി എന്നീ രാജ്യങ്ങളില്‍ പദ്ധതിയുടെ സാധ്യതകള്‍ പരിശോധിക്കുകയാണെന്നും ഡോമിനോസ് പറയുന്നു. നേരത്തെ ഡ്രൈവറില്ലാ റോബോര്‍ട്ടിനെ ഉപയോഗിച്ച് പിസ്സ ഡെലിവര്‍ ചെയ്ത് ഡോമിനോസ് വാര്‍ത്തകളിലിടം പിടിച്ചിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News