Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2026 11:19 pm

Menu

Published on November 24, 2016 at 10:05 pm

ജന്മമാസം പറയൂ….സ്വഭാവം എന്താണെന്ന് പറയാം ..!!

birth-month-says-about-you

ജന്മമാസം ഒരാളുടെ സ്വഭാവത്തില്‍ കൂടുതല്‍ സ്വാധീനം ചെലുത്തുമെന്നാണ് പറയുന്നത്. ഇത് പുരുഷനാണെങ്കിലും സ്ത്രീയാണെങ്കിലും. ഓരോ മാസത്തില്‍ ജനിച്ചവര്‍ക്കും ഓരോ സ്വഭാവമായിരിക്കും. ഓരോ മാസത്തില്‍ ജനിച്ചവര്‍ക്കും ഓരോ സ്വഭാവമായിരിക്കും. സ്വഭാവം മാത്രമല്ല വ്യത്യാസപ്പെട്ടിരിക്കുന്നത് ഭാഗ്യ-നിര്‍ഭാഗ്യങ്ങളും ആയുസ്സും അങ്ങനെയെല്ലാം വ്യത്യാസപ്പെട്ടിരിക്കുന്നു.നിങ്ങളുടെ ജനനമാസവുമായി ഈ സ്വഭാവസവിശേഷതകൾ ഒത്തുപോകുന്നുണ്ടോ എന്ന് നോക്കൂ…

ജനുവരി

ആകര്‍ഷകത്വവും സൗന്ദര്യവുമുള്ളവര്‍. വസ്ത്രധാരണത്തില്‍ ശ്രദ്ധിക്കുന്നവര്‍. വേഗത്തില്‍ ബോറടിക്കും. വികാരങ്ങള്‍ കുറഞ്ഞ അളവിലേ പ്രകടിപ്പിക്കൂ. അപമാനിക്കപ്പെട്ടാല്‍ അതില്‍ നിന്ന് മുക്തി നേടാന്‍ സമയമെടുക്കും. വൈകാരികമായ സ്വഭാവമുള്ളവര്‍. സാധാരണമായ, ജാഡകളില്ലാത്ത സ്വഭാവം. കര്‍ക്കശക്കാരായ വ്യക്തികളാണിവര്‍. പഠിക്കാനും പഠിപ്പിക്കാനും ഇഷ്ടപ്പെടുന്നു. വളരെ ശ്രദ്ധാലുക്കള്‍. കുട്ടികളെ ഇഷ്ടപ്പെടും. വിശ്വസ്തതയുള്ളവര്‍. വേഗത്തില്‍ അസൂയ തോന്നും. മറ്റുള്ളവരെ എങ്ങനെ സന്തോഷിപ്പിക്കാമെന്ന് ഇവര്‍ക്ക് അറിയാം.

ഫെബ്രുവരി

അമൂര്‍ത്തമായ ചിന്തകള്‍. സത്യസന്ധരും ബുദ്ധിശാലികളും. വ്യക്തിത്വം മാറിമറിയും. ആകര്‍ഷകത്വമുള്ള, സെക്സി സ്വഭാവം. എളുപ്പത്തില്‍ ക്ഷോഭിക്കുന്ന സ്വഭാവം. ശാന്തരും ലജ്ജാലുക്കളും വിനയശീലരും. ലക്ഷ്യങ്ങള്‍ നേടുന്നതില്‍ ബദ്ധ ശ്രദ്ധരായവര്‍. സ്വാതന്ത്ര്യത്തെ പ്രണയിക്കുന്നവര്‍. നിയന്ത്രണങ്ങളില്‍ പെടുമ്പോള്‍ ഇവര്‍ വിപ്ലവകാരികളാകും. ആക്രമണോത്സുകതയെ പ്രണയിക്കുന്നവരാണിവര്‍. അനാവശ്യമായ കാര്യങ്ങളെ ഇഷ്ടപ്പെടില്ല. സൗഹൃദങ്ങള്‍ നേടുന്നതില്‍ തല്പരരെങ്കിലും പുറമേ കാണിക്കില്ല. നേരംപോക്കുകളിലും വിനോദങ്ങളിലും തല്പരര്‍. ഉള്ളില്‍ റൊമാന്‍റിക്കെങ്കിലും പുറമേ കാണിക്കില്ല. ധാരാളിത്ത സ്വഭാവം.

മാര്‍ച്ച്

ആകര്‍ഷകമായ വ്യക്തിത്വം ഉള്ളവരായിരിക്കും ഇവർ . സ്വഭാവപരമായ സത്യസന്ധരും, മാന്യരും, സഹാനുഭൂതിയുമുള്ളവര്‍. സമാധാനവും പ്രശാന്തതയും ഇഷ്ടപ്പെടുന്നു. മറ്റുള്ളവരുടെ വികാരങ്ങളെ മനസിലാക്കുന്നു. വേഗത്തില്‍ കോപിഷ്ഠരാവും. വിശ്വാസ്യതയും കൃതജ്ഞതയും നന്ദിയുമുള്ളവര്‍. വികാരങ്ങളെ ദുര്‍ലഭമായി മാത്രമേ വെളിപ്പെടുത്തൂ. വികാരങ്ങളെ അടക്കി നിര്‍ത്തുന്നവര്‍. ഇവര്‍ മറ്റുള്ളവരെ നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യും.

ഏപ്രില്‍

സൗമ്യതയും വിട്ടുവീഴ്ചയുമുള്ളവരാണിവർ . കൂടാതെ വളരെയധികം സംസാരിക്കുന്ന, തന്‍റേടമുള്ള സ്വഭാവക്കാരാണ് ഇവര്‍. ശാന്തരും സൗമ്യരും. വിശദാംശങ്ങളില്‍ ശ്രദ്ധിക്കും. വിശ്വസ്തര്‍. മറ്റുള്ളവരുമായി ചേര്‍ന്ന് ജോലികള്‍ നന്നായി ചെയ്യും. വളരെ ആത്മവിശ്വാസവും, പെട്ടന്നു പ്രതികരിക്കുന്നതുമായ സ്വഭാവം. പോസിറ്റീവ് മനോഭാവം. ധീരമായ ചിന്തകള്‍. നല്ല ഓര്‍മ്മശക്തി. ബുദ്ധിശാലികളും അറിവുള്ളവരും. അറിവുകള്‍ നേടുന്നതില്‍ തല്‍പരര്‍. മറ്റുള്ളവരെ ചിരിപ്പിക്കാനും സന്തോഷിപ്പിക്കാനുമുള്ള കഴിവ്. സ്വയവും മറ്റുള്ളവരെയും പ്രചോദിപ്പിക്കാനുള്ള കഴിവ്. മറ്റുള്ളവരെ മനസിലാക്കല്‍. സ്പോര്‍ട്സ്, സംഗീതം, യാത്ര, നേരംപോക്കുകള്‍ എന്നിവ ഇഷ്ടപ്പെടും.

മെയ്

തന്‍റേടികളും മനസ്സുറപ്പുള്ളവരും. ഉയര്‍ന്ന ഇച്ഛാശക്തിയും ലക്ഷ്യബോധവും. സൂക്ഷ്മമായ ചിന്തകള്‍. വേഗത്തില്‍ ദേഷ്യം പിടിക്കുന്ന സ്വഭാവം. മറ്റുള്ളവരെ ആകര്‍ഷിക്കുന്ന, ശ്രദ്ധ നേടുന്നത് ഇഷ്ടപ്പെടുന്ന സ്വഭാവം. ആഴത്തിലുള്ള വികാരങ്ങള്‍. ശാരീരികവും മാനസികവുമായ സൗന്ദര്യം. ഉറച്ച നിലപാടുകള്‍. പ്രേരണയുടെ ആവശ്യമില്ല. എതിര്‍ ലിംഗത്തോടുള്ള ലജ്ജ. വേഗത്തില്‍ ആശ്വസിക്കപ്പെടും. ക്രമബദ്ധമായ സ്വഭാവം(ഇടത് തലച്ചോര്‍). സ്വപ്നം കാണാനിഷ്ടപ്പെടുന്നു. ശക്തമായ അതീന്ദ്രിയ ജ്ഞാനം. ധാരണാശേഷി. കഴുത്തിലും ചെവിയും ഇടക്കിടെ രോഗങ്ങള്‍ വരും. നല്ല ഭാവനാശേഷി. ശാരീരിക മികവ്. ശ്വസന വൈഷമ്യം. കലകളും സാഹിത്യവും ഇഷ്ടപ്പെടും. യാത്ര ചെയ്യാനിഷ്ടപ്പെടുന്നവര്‍. വീട്ടിലിരിക്കുന്നത് ഇഷ്ടമല്ല. വിശ്രമമില്ലാത്തവര്‍. അധികം കുട്ടികളുണ്ടാവില്ല. കഠിനാദ്ധ്വാനികള്‍.

ജൂണ്‍

മികച്ച വ്യക്തിത്വവും ചുറ്റുപാടുകളില്‍ സംതൃപ്തരും. പുതിയ സുഹൃത്തുക്കളെ നേടുന്നതില്‍ തല്പരര്‍. വായാടിത്തവും ആകര്‍ഷണീയതയുള്ള ജീവിത പങ്കാളി. കുസൃതി. സിനിമകളില്‍ തല്പരരും ഒരു പക്ഷേ സ്വയം നടനോ നടിയോ ആകാനുള്ള സാധ്യതയും.

ജൂലൈ

സ്വന്തം ആത്മാഭിമാനത്തില്‍ വിശ്വസിക്കുന്നു ഇവർ . സല്‍പേരുള്ളവര്‍. സത്യസന്ധരും മറ്റുള്ളവരുടെ വികാരങ്ങളെ ശ്രദ്ധിക്കുന്നവരും. സൗഹൃദമനോഭാവവും തന്ത്രജ്ഞതയും. വേഗത്തില്‍ അപമാനിക്കപ്പെട്ടതായി തോന്നും. തമാശക്കാര്‍. ക്ഷമിക്കും പക്ഷേ മറക്കില്ല. അനാവശ്യവും ബുദ്ധിപരമല്ലാത്തുമായ കാര്യങ്ങളെ ഇഷ്ടപ്പെടില്ല. മറ്റുള്ളവരെ ശാരീരികമായും മാനസികമായും നയിക്കും. ശ്രദ്ധാലുക്കളും മതിപ്പുണ്ടാക്കുന്നവരും. ശ്രദ്ധയും സ്നേഹവും. മറ്റുള്ളവരെ തുല്യരായി പരിഗണിക്കും. കഠിനാദ്ധ്വാനികള്‍. പഠനകാര്യങ്ങള്‍ പ്രശ്നമല്ല. സുഹൃത്തുക്കളോടൊപ്പമിരിക്കാനുള്ള താല്പര്യം. എല്ലായ്പോഴും പഴയ സൗഹൃദങ്ങളെക്കുറിച്ചും ഭൂതകാലത്തെക്കുറിച്ചും ചിന്തിക്കും. സുഹൃത്തുക്കള്‍ക്കായി കാത്തിരിക്കും. പ്രകോപിപ്പിക്കപ്പെട്ടലല്ലാതെ അക്രമ സ്വഭാവം കാണിക്കില്ല. സ്നേഹിക്കപ്പെടാന്‍ ഇഷ്ടപ്പെടുന്നു.

ആഗസ്റ്റ്

പ്രസന്നമായ പെരുമാറ്റം. ആപത്സാധ്യതകളേറ്റെടുക്കും. ശ്രദ്ധയുള്ളവര്‍. ആത്മനിയന്ത്രണമില്ലാത്ത ദയാലുക്കള്‍. ആത്മവിശ്വാസം. ഉച്ചത്തിലുള്ള സംസാരവും ഉത്സാഹപ്രകൃതിയും. ഉയര്‍ന്ന പ്രതികാരമനോഭാവം. കൂടെ കൊണ്ടുപോകാനും സംസാരിക്കാനുമെളുപ്പം. സംസാരിക്കാനും പാടാനും ഇഷ്ടം. സംഗീതം ഇഷ്ടപ്പെടും. ദിവാസ്വപ്നം കാണുന്ന ശീലം. വേഗത്തില്‍ ശ്രദ്ധ വ്യതിചലിക്കും. വിശ്വാസത്തിലെടുക്കാഞ്ഞാല്‍ വെറുക്കും. നിയന്ത്രിക്കപ്പെടുമ്പോള്‍ കലാപകാരികളാകും. ദൂരൂഹ സ്വഭാവം. എല്ലാവരെ സംബന്ധിച്ചും ആകര്‍ഷകത്വവും, സൗന്ദര്യവുമുള്ളവര്‍. ജിജ്ഞാസുക്കളും സ്വതന്ത്രരും.

സെപ്തംബര്‍

അന്തിമതീരുമാനമെടുക്കുന്ന തിരക്കുപിടിച്ച സ്വഭാവക്കാര്‍ – പക്ഷേ അതില്‍ ദുഖിക്കുന്ന പ്രകൃതം. തന്നോട് തന്നെ ആകര്‍ഷണം. ശക്തമായ നിലപാട്. ശ്രദ്ധ നേടാനുള്ള ആഗ്രഹം. നയതന്ത്ര സ്വഭാവം. ആശ്വസിപ്പിക്കുന്ന സമീപനം. ആളുകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള താല്പര്യം. ധീരരും ഭയശൂന്യരും. സാഹസികര്‍. സ്നേഹവും ശ്രദ്ധയുമുള്ളവര്‍. നിശ്ചയദാര്‍ഡ്യമുള്ളവര്‍. സാധാരണയായി ധാരാളം സുഹൃത്തുക്കളുണ്ടാവും. ലൈംഗികതയിലുള്ള താല്പര്യം. നിശ്ചയദാര്‍ഡ്യം. നല്ല ഓര്‍മ്മശക്തി. സ്വയവും മറ്റുള്ളവരെയും പ്രചോദിപ്പിക്കുന്ന സ്വഭാവം. യാത്രകളിലുള്ള താല്പര്യം.

ഒക്ടോബര്‍

തങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നവര്‍. ഉള്ളിലും പുറമേയും സൗന്ദര്യമുളളവര്‍. നുണപറഞ്ഞാലും അത് പുറമേ അറിയില്ല. ഇടക്കിടെ ദേഷ്യപ്പെടും. സുഹൃത്തുക്കളെ നന്നായി ശ്രദ്ധിക്കും. ധീരരും ഭയമില്ലാത്തവരും. എല്ലായ്പോഴും സൗഹൃങ്ങളുണ്ടാക്കുന്നു. മാനസികമായി വേഗത്തില്‍ മുറിവേല്‍ക്കുമെങ്കിലും വേഗം തന്നെ അവ ഭേദമാകും. പകല്‍ സ്വപ്നം കാണുന്ന സ്വഭാവക്കാര്‍. അഭിപ്രായമുള്ളവര്‍. വികാരങ്ങളെ അടക്കിവയ്ക്കുന്നതില്‍ ശ്രദ്ധിക്കില്ല. വളരെ ഊര്‍ജ്ജസ്വലര്‍. പെരുമാറ്റം പ്രവചിക്കാനാവില്ല.

നവംബര്‍

വിശ്വാസയോഗ്യരാണ് നവംബര്‍ മാസത്തില്‍ ജനിച്ചവര്‍. വളരെ കാമാതുരരും അതൊടൊപ്പം അപകടകാരികളും. എങ്ങനെ തമാശയാക്കാം എന്നറിയാവുന്നവര്‍. സെക്സിയും ദൂരൂഹവുമായ സ്വഭാവം. ചിലപ്പോള്‍ വന്യമായ സ്വഭാവം. സ്വതന്ത്രമായ വ്യക്തിത്വത്തിലും ആന്തരിക-ബാഹ്യ സൗന്ദര്യത്തിലും ആളുകള്‍ ആകര്‍ഷിക്കപ്പെടും. ചില സമയത്ത് വളരെ വൈകാരികമായി പെരുമാറും. പുതിയ ആളുകളുമായി എളുപ്പം പരിചയപ്പെടുകയും സമൂഹങ്ങളില്‍ വളരെ സ്വതന്ത്രമായി പെരുമാറുകയും ചെയ്യും. ഭയരഹിതരും സ്വതന്ത്രരും. വളരെ ഊര്‍ജ്ജസ്വലര്‍. സാധാരണയായി മഹാന്മാരായ പുരുഷന്മാര്‍ ഈ മാസത്തിലാണ് ജനിക്കാറ്.

ഡിസംബര്‍

ആകര്‍ഷകമായ രൂപഭംഗിയുള്ളവരാവും ഇവര്‍. മറ്റേത് മാസത്തില്‍ ജനിച്ചവരേക്കാള്‍ മികവുള്ളവര്‍. വിശ്വസ്തതയും ധീരതയുമുള്ളവര്‍. രാജ്യസ്നേഹികള്‍. എല്ലാത്തിലും മത്സര സ്വഭാവമുള്ളവര്‍. കളികളിലും ഇടപെടലുകളിലും വളരെ സജീവം. അസഹിഷ്ണുക്കളും തിടുക്ക സ്വഭാവമുള്ളവരും. എളുപ്പത്തില്‍ സംസാരിക്കാമെങ്കിലും മനസിലാക്കാന്‍ പ്രയാസം. ദീര്‍ഘ വീക്ഷണമുള്ളവരെങ്കിലും മനസിലാക്കാന്‍ എളുപ്പമല്ല. ദയാവായ്പിനാല്‍ വേഗം സ്വീധീനിക്കപ്പെടും. നിഷ്കളങ്കരും മിതഭാഷികളും. ധാരാള ആശയങ്ങളുണ്ടാവും. സജീവമായ മനസ്. സംഗീതം ഇഷ്ടപ്പെടും. ലോലമായ മനസ്സുള്ളവരാണ് ഇവര്‍.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News