Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഫോട്ടോഎടുക്കാൻ ഇഷ്ടപ്പെടാത്തവർ ആരുമുണ്ടാകില്ല.പ്രൊഫഷണൽ ക്യാമറ വച്ചും മൊബൈൽ വച്ചും ഫോട്ടോ എടുക്കാറുണ്ട് .എന്നാൽ ചിത്രങ്ങള്‍ എടുക്കാനും അത് അപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയ വഴി ഷെയര്‍ ചെയ്യാനും മൊബൈല്‍ ക്യാമറയെ പോലെ സൗകര്യം ഇന്ന് മറ്റൊരു ക്യാമറകള്‍ക്കും ഇല്ല.ഫോട്ടോകള്‍ എടുക്കുമ്പോള്‍ ചിലകാര്യങ്ങൾ ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്.എങ്കിൽ മാത്രമേ മികവുറ്റ ചിത്രങ്ങൾ എടുക്കാൻ നിങ്ങൾക്ക് സാധിക്കൂ.മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച നല്ല ചിത്രങ്ങള്‍എടുക്കുന്നതിനുള്ള ചില ടിപ്‌സുകളെ കുറിച്ചാണ് ഇവിടെ പറയുന്നത്.
ഫോട്ടോകള്‍ എടുക്കുമ്പോള്‍ ഫോണ്‍ വളരെ ശക്തിയോടെ പിടിക്കേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കില്‍ ഫോണ്‍ ഷേക്ക് ആകുകയും ചിത്രത്തിന്റെ ക്വാളിറ്റി കുറയുകയും ചെയ്യുന്നു.

നിങ്ങളുടെ ഫോണ്‍ എപ്പോളും നിങ്ങള്‍ പോക്കറ്റില്‍ അല്ലെങ്കില്‍ ബാഗില്‍ ആയിരിക്കും ഇട്ടിരിക്കുന്നത്. അങ്ങനെയാകുമ്പോള്‍ ഇതില്‍ പൊടിയും മറ്റു മാലിന്യങ്ങളും ഉണ്ടാകാന്‍ വിധേയമാകുകയാണ്. അങ്ങനെ ക്യാമറ ലെന്‍സ് നിങ്ങളുടെ ഫോട്ടോകളുടെ നിലവാരം കുറയ്ക്കുന്നു.
നിങ്ങള്‍ ഫോട്ടോ എടുക്കാന്‍ ആഗ്രഹിക്കുന്നത് ഫോക്കസ് ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. ആന്‍ഡ്രോയിഡ് ഫോണുകളിലും ഐഒഎസിലും ഫോക്കസ് ചെയ്യുമ്പോള്‍ ഒരു ചെറിയ മഞ്ഞ സ്‌ക്വയര്‍ നിങ്ങളുടെ ഫോണിന്റെ സ്‌ക്രീനില്‍ കാണുന്നതാണ്. അത് അനുസരിച്ച് ഫോക്കസ് ചെയ്യാവുന്നതാണ്.

‘Manual exposure tool’ എന്ന ഓപ്ഷന്‍ നിങ്ങളുടെ ഫോണിലെ സെറ്റിങ്ങ്‌സില്‍ പോയി ചെയ്യാവുന്നതാണ്. അതിനു ശേഷം നിങ്ങള്‍ക്ക് നല്ല ഫോട്ടോകള്‍ എടുക്കാം.
നിങ്ങള്‍ ഫോട്ടോ എടുക്കുമ്പോള്‍ അടുത്തായി കാണാന്‍ സൂം ഓപ്ഷന്‍ ഉപയോഗിക്കുതിനേക്കാള്‍ നല്ലത് ആ വസ്തുവിന്റെ അടുത്ത് പോയി എടുക്കുന്നതാണ്. അതിനു സാധിച്ചില്ലെങ്കില്‍ ഫോട്ടോ എടുത്തതിനു ശേഷം ഒരു സോഫ്റ്റുവയര്‍ ഉപയോഗിച്ച് അത് ക്രോപ്പ് ചെയ്യുക.

ചില സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിച്ച് ഫുള്‍ എച്ച്ഡി മൂവികള്‍ എടുക്കാന്‍ പ്രാപ്തമാണ്. വീഡിയോ എടുക്കുമ്പോള്‍ ഫോണ്‍ വളരെ ഉറച്ച പ്രതലത്തില്‍ വയ്ക്കാന്‍ ശ്രദ്ധിക്കുക.
മൊബൈല്‍ ക്യാമറയുടെ സെന്‍സര്‍ മറ്റു ക്യാമറകളെ അപേക്ഷിച്ച് ലോ ലൈറ്റ് ഫോട്ടോഗ്രാഫിക്ക് അത്ര നല്ലതല്ല. അതിനാല്‍ രാത്രിയിലോ വെളിച്ചം കുറഞ്ഞ സ്ഥലങ്ങളിലോ നിന്ന് ചിത്രം എടുക്കുമ്പോള്‍ ഫോണ്‍ വളരെ ഉറച്ച പ്രതലത്തില്‍ വയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ ചിത്രത്തിന്റെ ഷാര്‍പ്പ്‌നെസ്സിനെ ബാധിക്കും.

Leave a Reply