Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പൂച്ചക്കുഞ്ഞിനെ പരിപാലിക്കുന്ന നായ, നായക്കുട്ടിയെ പരിപാലിക്കുന്ന കടുവ. ഇങ്ങനെ വ്യത്യസ്തമായ ഒട്ടേറെ ദത്തെടുക്കലുകള്‍ക്കും സ്‌നേഹലാളനങ്ങള്‍ക്കുമെല്ലാം ജന്തുലോകം സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാല്‍ കടുവക്കുഞ്ഞുങ്ങളുടെ അമ്മയായ നായയുടെ കഥ കേള്‍ക്കുക. ജര്‍മനിയിലെ സഫാരി പാര്‍ക്കില്‍ നിന്നാണ് ഈ കാഴ്ച. ബംഗാള്‍ കടുവ, കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കടന്നതോടെ കുട്ടിക്കടുവകള്‍ക്ക് അമ്മയായിരിക്കുന്നത് ഒരു നായയാണ്. ഒരു മാസം പ്രായമുള്ള പീച്ച്, പേള്‍ എന്നീ കടുവക്കുഞ്ഞുങ്ങളെയാണ് ലിയോണ്‍ എന്ന ആറുവയസ്സുകാരി നായ ദത്തെടുത്തത്. സഫാരി പാര്‍ക്ക് നടത്തിപ്പുകാരിയായ ജെനറ്റെയുടെ നായയാണ് ഉടമയുടെ സഹായത്തിന് രംഗത്തെത്തിയത്. എന്നാല്‍ എല്ലാക്കാലത്തും ലിയോണിന് കടുവക്കുഞ്ഞുങ്ങളുടെ അമ്മായിയിരിക്കാന്‍ കഴിയില്ലെന്നാണ് ജെനറ്റെ പറയുന്നത്. വലുതാകുന്നതോടെ കടുവകളുടെ സ്വഭാവത്തിലും മറ്റും മാറ്റങ്ങള്‍ വന്നുതുടങ്ങും. ഇരയെ സ്വയം തേടിക്കണ്ടുപിടിക്കുന്നതോടെ ആക്രമണസ്വഭാവവും കൈവരും. അതിനാല്‍ കടുവക്കുഞ്ഞുങ്ങള്‍ക്ക് താത്ക്കാലിക അമ്മയാകാനെ ലിയോണിന് കഴിയൂ എന്നാണ് ജെനെറ്റ പറയുന്നത്.
ഏതായാലും നായയോടൊപ്പമുള്ള കടുവക്കുഞ്ഞുങ്ങളുടെ കുസൃതിയും കളിയുമെല്ലാം ജെനെറ്റ് വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോക്ക് കാഴ്ചക്കാരേറെയാണ്.
Leave a Reply