Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 7, 2025 8:52 pm

Menu

Published on December 8, 2016 at 10:31 am

ചാര്‍ജ്ജ് ചെയ്യാന്‍ വച്ച മൊബൈലില്‍ നിന്ന് ഗുരുതരമായി പരിക്കേറ്റ പിഞ്ചുകുഞ്ഞ് മരിച്ചു

baby-dies-after-being-electrocuted-by-mobile-phone-charger

ചാര്‍ജ്ജ് ചെയ്യുന്നതിനിടയില്‍ മൊബൈല്‍ ചാര്‍ജ്ജറില്‍ നിന്നും പൊള്ളലേറ്റ് പിഞ്ചുകുഞ്ഞ് മരിച്ചു. കസഖിസ്ഥാനിലെ അക്ടാവു നഗരത്തിലാണ് സംഭവം. ചാര്‍ജ്ജ് ചെയ്യാന്‍ വെച്ച മൊബൈല്‍ കുഞ്ഞിന് കളിക്കാന്‍ നല്‍കിയ ശേഷം മാതാവ് സമീപത്ത് കിടന്നുറങ്ങുമ്പോഴായിരുന്നു കുഞ്ഞിന് ഗുരുതരമായി പൊള്ളലേറ്റത്.ഗുരുതരമായി പൊള്ളലേറ്റ കുട്ടി പിന്നീട് മരണത്തിനു കീഴടങ്ങി. കുഞ്ഞിന്റെ പൊള്ളലേറ്റ ശരീരഭാഗത്തിന്റെ ചിത്രം വൈറലായി മാറുന്നത് ഉള്‍പ്പെടെയുള്ള വാര്‍ത്തകള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കുഞ്ഞിനെ ചികിത്സിച്ച ആശുപത്രിയിലെ നഴ്സ് പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് വൗറലാകുന്നത്.

കുഞ്ഞിന് ഗുരുതരമായി പൊള്ളലേല്‍ക്കുമ്പോള്‍ തൊട്ടടുത്തു കിടന്ന് ഇതൊന്നും അറിയാതെ മാതാവ് ഉറങ്ങുന്നുമുണ്ടായിരുന്നു. കുറേ നേരം കഴിഞ്ഞ് കുഞ്ഞിന്റെ അനക്കമൊന്നും കേള്‍ക്കാത്തതിനാല്‍ ഉണര്‍ന്ന് നോക്കുമ്പോള്‍ കുഞ്ഞ് ശ്വസന പ്രക്രിയ നടത്തുന്നില്ലെന്നും നാഡിമിടിപ്പ് നിശ്ചലമായ നിലയിലും കണ്ടെത്തി.

തുടര്‍ന്ന് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് വൈദ്യൂതാഘാതം ഏറ്റതായി കണ്ടെത്തിയത്. കൈകളിലും ശരീര ഭാഗങ്ങളിലും പൊള്ളലേറ്റ പാടും ഉണ്ടായിരുന്നു. കുട്ടികള്‍ക്കരികില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ വെയ്ക്കുന്നത് അപകടകരമെന്ന കുറിപ്പോടെയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്.

ഇത്തരം സംഭവങ്ങള്‍ അടുത്ത കാലത്ത് ആവര്‍ത്തിക്കുന്നത് പതിവാണ്. കുളിക്കുന്നതിനിടയില്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് മോസ്‌ക്കോയില്‍ ഈ വര്‍ഷം ആദ്യം ഒരു 14 കാരി വൈദ്യൂതാഘാതമേറ്റ് മരിച്ചിരുന്നു. ചാര്‍ജജ്‌റിന്റെ പഌിന്റെ അറ്റം ബാത്ത്ടബ്ബിലെ വെള്ളത്തില്‍ വീഴുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News