Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2026 6:11 pm

Menu

Published on December 10, 2016 at 10:17 am

ശരീരഭാഗങ്ങളിലെ മറുകുകള്‍ക്ക് നിങ്ങളെക്കുറിച്ച് ചിലത് പറയാനുണ്ട്….

birth-mark-reveal-about-how-you

ശരീരത്തില്‍ മറുകുകള്‍ ഇല്ലാത്തവര്‍ ചുരുക്കം മാത്രമാണ്. ചിലർക്ക് കൂടുതൽ മറുകുകൾ ഉണ്ടാകും, മറ്റു ചിലർക്ക് കുറവായിരിക്കും.  ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെ മറുകുകള്‍ നിങ്ങളുടെ സ്വാഭാവത്തെക്കുറിച്ചും നിങ്ങളെക്കുറിച്ചും പറയും.ഇങ്ങനെ  ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാണപ്പെടുന്ന മറുകുകള്‍ നിങ്ങളെക്കുറിച്ച് എന്ത് സൂചനയാണ് നല്‍കുന്നതെന്ന് നോക്കാം…

പാദത്തിലെ മറുക്

നിങ്ങള്‍ ഏറെ സഞ്ചരിക്കാന്‍ ഇഷ്‌ടപ്പെടുന്നുവെന്നതിന്റെ തെളിവാണ് പാദത്തിലെ മറുക് നല്‍കുന്ന സൂചന. കൂടാതെ പാദങ്ങളില്‍ മറുക് ഉള്ളവര്‍ നല്ല നേതൃഗുണമുള്ളവരും ജോലിയില്‍ നല്ല കഴിവ് പ്രകടിപ്പിക്കുന്നവരുമായിരിക്കും.

leg

കണ്‍തടത്തിലെ മറുക്

കണ്ണിന് ചുറ്റുമുള്ളയിടത്ത് മറുക് ഉണ്ടെങ്കില്‍, അത് നിങ്ങളുടെ കരിയറിലെ ഉയര്‍ച്ചയെ സൂചിപ്പിക്കുന്നു. വിജയകരമായ കരിയര്‍ നിങ്ങള്‍ക്ക് ഉണ്ടാകുന്നുവെന്നതിന്റെ അടയാളമായിരിക്കും കണ്‍തടത്തിലെ മറുക്.

eye

കൈവെള്ളയിലെ മറുക്

കൈവെള്ളയില്‍ മറുക് ഉള്ളവര്‍ ജീവിതത്തില്‍ ഒരിക്കലും സാമ്പത്തികപ്രശ്‌നങ്ങള്‍ നേരിടേണ്ടിവരില്ലെന്നാണ് സൂചന. കൂടാതെ ഇത്തരക്കാര്‍ക്ക് മികച്ച ജീവിതപങ്കാളിയെ ലഭിക്കുകയും ചെയ്യും.

hand-palm

കവിളിലെ മറുക്

കവിളിലെ മറുക് സാധാരണയായി കാണ്ടുവരാറുണ്ട്. നിങ്ങളുടെ ജോലി സ്ഥലത്തുള്ള അധീശത്വം, ജോലിയിലെ ഉയര്‍ച്ച, സാമ്പത്തികമായ ഭാഗ്യം എന്നിവയുടെ അടയാളമായി കവിളിലെ മറുക് വിലയിരുത്തപ്പെടുന്നു.

cheek

മേല്‍ച്ചുണ്ടിലെ മറുക്

മേല്‍ച്ചുണ്ടില്‍ മറുക് ഉള്ളവര്‍, നല്ല സൗഹൃദകൂട്ടായ്‌മ ഉള്ളവരായിരിക്കും. വസ്‌ത്രധാരണത്തില്‍ ഏറെ ശ്രദ്ധയുള്ളവരായിരിക്കും ഇത്തരക്കാര്‍. കൂടാതെ മറ്റുള്ളവരുമായി ഇടപെടുന്നതില്‍ വലിയ സാമര്‍ത്ഥ്യം കാട്ടുന്നവരുമായിരിക്കും.

mole-in-lip

മൂക്കിൽ മറുക്

മൂക്കിലാണ് മറുകെങ്കില്‍ നിങ്ങള്‍ വളരെ സര്‍ഗശക്തിയുള്ള ആളെന്നര്‍ത്ഥം. നിര്‍വചിയ്ക്കാന്‍ കഴിയാത്ത സ്വഭാവമായിരിയ്ക്കും ഇത്തരക്കാര്‍ക്ക്.

nose

കണ്ണിനും കണ്‍തടത്തിനുമിടയില്‍

ഈ ഭാഗത്ത് മറുക് ഉള്ളവര്‍ ജീവിതത്തില്‍ വലിയ ഭാഗ്യമുള്ളവരായാണ് വിലയിരുത്തപ്പെടുന്നത്. കൂടാതെ നല്ല നേതൃപാടവമുള്ള ഇത്തരക്കാര്‍ക്ക് ജോലി ലഭിക്കാന്‍ ഒരു പ്രയാസവും ഉണ്ടാകില്ല.

EYES

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News