Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഒരു സന്ദേശ ആപ്പ് ആണ് വാട്‍സ് ആപ്പ്.നിത്യവും വ്യത്യസ്ഥ പുതുമകളുമായാണ് വാട്സ് ആപ്പ് ഉപഭോക്താക്കൾക്ക് മുൻപിൽ എത്താറുള്ളത്.ഈ ഒരു പ്രത്യേകതതന്നെയാണ് വാട്സ് ആപ്പിനെ ആളുകൾക്കിടയിൽ ഇത്രയധികം ജനപ്രിയമാക്കുന്നതും.ഇപ്പോള്‍ വാട്സ് ആപ്പിൽ പുതിയൊരു സവിശേഷത കൂടി വരാന്‍ പോകുന്നു, അതായത് നിങ്ങള്‍ അയച്ച സന്ദേശങ്ങള്‍ തിരിച്ചെടുക്കാനും പിന്നെ അത് എഡിറ്റ് ചെയ്യാനും സാധിക്കുന്നു.
നിങ്ങള്‍ അറിയാതെ ഏതെങ്കിലും തരത്തില്‍ തെറ്റായ സന്ദേശങ്ങള്‍ അയച്ചാല്‍ ഇത് പിന്‍ വലിക്കാന്‍ സാധിക്കുന്നതാണ്.

ഇപ്പോള്‍ വാട്സ് ആപ്പിൽ അയച്ച മെസേജുകള്‍ സ്വന്തം സ്‌ക്രീനില്‍ നിന്നും ഡിലീറ്റ് ചെയ്യാന്‍ മാത്രമാണ് സാധിക്കുന്നത്. മറുഭാഗത്തുളള യൂസര്‍ക്ക് ഈ സന്ദേശം ലഭിക്കുന്നത് തടയാനും സാധിച്ചിരുന്നില്ല.

ഐഒഎസിനായുളള വാട്സ് ആപ്പിന്റെ 2.17.1.869 ബീറ്റ പതിപ്പില്‍ ആണ് ഈ ഫീച്ചര്‍ ലഭ്യമാകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിങ്ങള്‍ അയച്ച സന്ദേശങ്ങള്‍ സ്വീകര്‍ത്താവ് വായിച്ചില്ലെങ്കിലും ഇത് പിന്‍വലിക്കാന്‍ സാധിക്കും. ഇത് ഗ്രൂപ്പ് ചാറ്റിംഗിലും ലഭ്യമാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഡബ്യൂഎ ബീറ്റ ഇന്‍ഫോ എന്ന ടെക് സൈറ്റ് ഇത് സംബന്ധിച്ച സ്ക്രീന്‍ ഷോട്ട് അടക്കമാണ് പുതിയ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.
Leave a Reply