Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഒരു ജനതയെ മുഴുവൻ അത്ഭുതപ്പെടുത്തി യേശുക്രിസ്തുവിന്റെ പ്രതിമ തലയനക്കുന്നു. ക്രിസ്തുവിന്റെ പ്രതിമ തല ഉയര്‍ത്തുന്നതിന്റെയും കണ്ണ് തുറക്കുന്നതിന്റെയും വീഡിയോ പുറത്ത് വന്നു. വടക്ക് കിഴക്കന്‍ മെക്‌സിക്കോയിലെ ഒരു കത്തോലിക്ക പള്ളിയില്‍ നിന്നുമാണ് വീഡിയോ പുറത്ത് വന്നിരിക്കുന്നത്. ബ്രിട്ടീഷ് മാധ്യമമായ ഡെയ്‌ലി മെയ്ല്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ വര്‍ഷം ജൂണിലാണ് വീഡിയോ പുറത്ത് വന്നതെങ്കിലും ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് വീഡിയോ വൈറലായി പ്രചരിച്ചു തുടങ്ങിയത്. കാറ്റ് മൂലമോ മനുഷ്യന്റെ ബാഹ്യ ഇടപെടല്‍ മൂലമോ ആകാം പ്രതിമയുടെ തല ചലിച്ചതെന്ന് ഒരു വാദമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. ദൈവത്തിന്റെ ചില അടയാളങ്ങളുടെ സൂചനയാണ് പ്രതിമയുടെ അനക്കമെന്ന് വിശ്വാസികള്‍ കരുതുന്നു. അതേസമയം വീഡിയോ വ്യാജമായി നിര്‍മ്മിച്ചതോ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ മൂലമുള്ള തോന്നലോ ആകാമെന്ന് മറുവിഭാഗം വാദിക്കുന്നു.
Leave a Reply