Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 4, 2024 5:31 pm

Menu

Published on December 31, 2016 at 9:09 am

ഭാര്യയെക്കാള്‍ നല്ലത് കാമുകിയോ ?എന്താ ഇങ്ങനെ ചിന്തിക്കാന്‍ കാരണം?

3-reasons-a-husband-should-love-his-wife-more-than-he-lover

ഭാര്യയേക്കാള്‍ നല്ലതു കാമുകിയാണെന്ന് മനസിലെങ്കിലും ചിന്തിക്കാത്ത ഭര്‍ത്താക്കന്‍മാര്‍ കുറവല്ല.ഇങ്ങനെ പുരുഷന്മാര്‍ ചിന്തിക്കാനുള്ള കാരണങ്ങള്‍ പലതാണ്.അവ എന്തൊക്കെയാണെന്ന് നോക്കാം….

ഭാര്യമാര്‍ എപ്പോഴും ചോദ്യം ചെയ്തു കൊണ്ടിരിക്കും. ഭര്‍ത്താവ് എവിടെ പോകുന്നു? എന്തു ചെയ്യുന്നു? എപ്പോള്‍ വരും? ദിവസവരുമാനം എത്രയാണ്? തുടങ്ങി ഭര്‍ത്താവ് എങ്ങോട്ടു തിരിഞ്ഞാലും ഒരായിരം ചോദ്യങ്ങളുമായി അവര്‍ പിന്നാലെ കൂടും. എന്നാല്‍ കാമുകിമാര്‍ പലപ്പോഴും ഇത്തരം ചോദ്യങ്ങള്‍ ചോദിച്ചു ബുദ്ധിമുട്ടിക്കാറില്ല.

love

ചില ഭാര്യമാര്‍ തന്റെ ഭര്‍ത്താവ് എന്തോ തന്നില്‍ നിന്നു മറക്കുന്നുണ്ട് എന്നു ചിന്തിച്ചാകും നടക്കുക. എല്ലാം ഒരു സംശയദൃഷ്ടിയോടെ നോക്കുന്ന ഇവര്‍ ശരിക്കും ഭര്‍ത്താവിനു തലവേദന തന്നെ. ഭര്‍ത്താവ് ഒരു പരിധിയില്‍ കൂടുതല്‍ സമയം സുഹൃത്തുക്കളോടൊപ്പം ചിലവഴിക്കുന്നതു ഭാര്യമാര്‍ക്ക് ഇഷടപ്പെടില്ല. എപ്പോഴും ഭര്‍ത്താവു തന്റെ മാത്രമാണെന്ന ചിന്തയാണ് ഇതിനു പിന്നില്‍.

love

എന്തെങ്കിലും ഒരു കാര്യ ചെയ്യുന്നതിനു മുമ്പ് പലപ്പോഴും ഭാര്യയുടെ അനുവാദം ചോദിക്കേണ്ടി വരുന്നു. ഇത് ആണുങ്ങള്‍ അങ്ങേയറ്റം വെറുക്കുന്ന കാര്യമാണ്. കാമുകിയുടെ അടുത്ത് അല്‍പ്പം സ്വാതന്ത്ര്യം കൂടുതല്‍ ഉണ്ടാകുമെന്നു ചിന്തിക്കുന്നവരാണു കൂടുതല്‍ പുരുഷന്മാരും. കാമുകിയോട് എന്തും പറയാന്‍ കഴിയുമെന്ന് ഇവര്‍ ചിന്തിക്കുന്നു. എന്നാല്‍ ഭാര്യയോടു ഒന്നും പറയില്ല താനും.

love

കാമുകി എന്ത്പറഞ്ഞാലും ക്ഷമിക്കാനുള്ള കഴിവ് ഭര്‍ത്താവിനുണ്ട്. എന്നാല്‍ ഭാര്യ പറയുന്നത് കുത്തി നോവിക്കുന്നത് പോലെയാണ്. എന്തൊക്കെ പറഞ്ഞാലും വിവാഹേതര ബന്ധത്തിനു ഭാര്യ പിടികൂടിയാല്‍ പിന്നെ അയാളുടെ ജീവിതം കട്ടപ്പുകയാകും. അതൊരു ഭാര്യയും ക്ഷമിക്കാത്ത കാര്യവുമാണ്.

Loading...

Leave a Reply

Your email address will not be published.

More News