Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സര്‍ക്കാര്‍ അനുമതിയോടെ ഏതാനും വര്‍ഷങ്ങളായി വാടകവീട്ടില്‍ പരവതാനി പൈതോണ് വിഭാഗത്തില്‍പെട്ട പാമ്പിനെ വളര്ത്തിവരികയാണു 19-കാരനായ നിക്കോ. പാമ്പുസ്നേഹിയും കാര്‍ മെക്കാനിക്കുമായ നിക്കോ പതിവായി തന്റെ വളര്‍ത്തു പാമ്പിനെ വാഷ് ടബില്‍ കിടത്തി കുളിപ്പിക്കുമായിരുന്നു.
ഇത്തവണ പൈതോണിനെ കുളിപ്പിക്കാനായി വാഷ് ടബില്‍ കിടത്തിയ ശേഷം നിക്കോണ്‍ പുറത്തു പോയി. രണ്ടുമണിക്കൂര്‍ കഴിഞ്ഞു തിരിച്ചു വന്നപ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. വീട്ടില്‍ അഗ്നിശമന സേനയും പോലീസും. എന്താ സംഭവം എന്നറിയാതെ അമ്പരന്നുപോയ ഇയാള്‍ സംഭവം അറിഞ്ഞ് ഒന്നു ഞെട്ടി.

നിക്കോയുടെ പൈതോണ് വാഷ് ടബില്‍ നിന്നു പൈപ്പിലൂടെ ഊര്‍ന്ന് ഇറങ്ങി. ഈ സമയം താഴത്തെ നിലയിലെ അയല്‍വാസിയുടെ വാഷിങ്മെഷീന്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ജലപ്രവാഹം പൈതോണ് വന്നതോടെ തടസപ്പെട്ടു. വാഷിങ്മെഷന് പൊട്ടിത്തെറിച്ചു. വീടു വെള്ളത്തിലായി, വൈദ്യുതി നിലച്ചു. ഇതിനെ തുടര്‍ന്നു പോലീസും രക്ഷാപ്രവര്‍ത്തകരും എത്തുകയായിരുന്നു.
കണക്കു കൂട്ടി വന്നപ്പോള്‍ അയല്‍ക്കാരനു നിക്കോ കൊടുക്കേണ്ടതു പതിനായിരം യൂറോ. എന്നാലും കുഴപ്പമില്ല പൈതോണിന് ഒന്നും സംഭവിച്ചില്ലല്ലോ എന്ന ആശ്വാസത്തിലാണ് ഇയാള്‍.
Leave a Reply