Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 30, 2024 3:07 pm

Menu

Published on July 16, 2013 at 3:17 pm

ചാറ്റിലൂടെ കുട്ടികളെ വശീകരിക്കുന്നവരെ കുടുക്കാന്‍ പതിനാലുകാരി നിഗോബോട്ട്

nigobot-coming-against-chating-trapers

ചാറ്റിലൂടെ കുട്ടികളെ വശീകരിക്കുന്നവരെ കുടുക്കാന്‍ പതിനാലുകാരി ഒരു സോഫ്റ്റ്‌വെയർ എത്തുന്നു.ഇന്റര്‍നെറ്റ് ,സോഷ്യല്‍ മീഡിയ ചാറ്റ്‌റൂമുകളില്‍ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നവരെ തേടിയാണ് ഈ സുന്ദരി സോഫ്റ്റ്‌വെയർ എത്തുന്നത്.നിഗോബോട്ട് എന്നാണ് ഈ സുന്ദരിയുടെ പേര്.സ്പാനിഷ് ഗവേഷകരാണ് ഈ പുതിയ സോഫ്റ്റ്‌വെയര്‍ കണ്ടെത്തിയിരിക്കുന്നത് .ഏഴ് വ്യത്യസ്ത വ്യക്തികളായി മാറാന്‍ ഈ പതിനാലുകാരിക്കു കഴിയും .വ്യത്യസ്ത സ്വഭാവങ്ങള്‍ പ്രകടിപ്പിക്കുന്നതിലൂടെ ഏത് സ്വഭാവക്കാരുമായും അടുത്തിടപഴുകാന്‍ ഈ സോഫ്റ്റ്‌വെയറിനു സാധിക്കും. ഇതിലൂടെ നിഗോബോട്ടിന് ബാലപീഡകരെ പിടികൂടാനാകുമെന്ന് ഗവേഷകര്‍ വിലയിരുത്തുന്നു. ഈ സുന്ദരിയെ സ്‌പെയിനിലെ ബാസ്‌ക് പോലീസ് സേന രംഗത്തിറക്കിയിട്ടുണ്ട് .വ്യക്തികളുമായുള്ള ചാറ്റിംഗ് പുരോഗമിക്കുമ്പോള്‍ നിഗോബോട്ട് സുന്ദരി വ്യക്തികളുടെ വിവരങ്ങള്‍ ചോദിച്ച് മനസസ്സിലാക്കും. ഫോണ്‍ നമ്പര്‍ മുതല്‍ സോഷ്യല്‍ മീഡിയയിലെ വിവരങ്ങള്‍ വരെ ഈ പതിനാലുകാരി ചോര്‍ത്തിയെടുക്കും. ഇത്തരത്തില്‍ കുട്ടികളെ പീഡിപ്പിക്കുന്നവരെ രക്ഷപെടാനാവാത്ത വിധം സോഫ്റ്റ്‌വെയര്‍ തളയ്ക്കുന്നു.പിന്നീട് യഥാര്‍ത്ഥ അന്വേഷകരെത്തി ഇവരെ അറസ്റ്റ് ചെയ്യും.

Loading...

Leave a Reply

Your email address will not be published.

More News