Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2026 12:23 pm

Menu

Published on January 9, 2017 at 4:07 pm

ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വീട്ടില്‍ പോസീറ്റീവ് എനര്‍ജി നിറയ്ക്കാം

how-to-get-positive-energy-in-your-house-tips

വീടെന്ന് പറഞ്ഞാല്‍ ഏവര്‍ക്കും അത് ഏറെ പ്രാധാന്യമുള്ള ഒരിടമാണ്. തിരക്കേറിയ ഇന്നത്തെ ജീവിത സാഹചര്യങ്ങളില്‍ ഒരിത്തിരി ആശ്വാസത്തിന് വീട് ഉണ്ടാക്കുന്ന സ്വാധീനം ചില്ലറയൊന്നുമല്ല.

കടുത്ത മാനസിക പിരിമുറുക്കമുണ്ടാകുമ്പോഴും തിരക്കുകളില്‍ പെട്ട് മനസിന് സമാധാനമില്ലാതിരിക്കുമ്പോഴും എന്തിന് ഒരുപാട് സന്തോഷമുണ്ടാകുമ്പോള്‍ പോലും നമ്മളെല്ലാം ഓടിയെത്താന്‍ ആഗ്രഹിക്കുന്ന ഇടമാണ് വീട്. ഇങ്ങനെ പോസീറ്റീവ് എനര്‍ജി ലഭിക്കാനായി നമ്മള്‍ വീട്ടിലേക്കെത്തുമ്പോള്‍ വീടുമുഴുവന്‍ നെഗറ്റീവ് എനര്‍ജിയാണെങ്കിലോ? ഒന്നാലോചിച്ചു നോക്കൂ എത്ര കലുഷിതമായിരിക്കും ആ സാഹചര്യം.

ഇതിന് നമുക്ക് വീട്ടിലെ സകലമാനം നെഗറ്റീവ് എനര്‍ജിയേയും പുറത്തേക്ക് കളയണം. ചില്ലറ കാര്യങ്ങളില്‍ ഒന്ന് ശ്രദ്ധിച്ചാല്‍ നടക്കാവുന്നതേ ഒള്ളൂ ഇത്. എങ്ങനെ വീടിനുള്ളിലെ ഇത്തരം നെഗറ്റീവ് എനര്‍ജിയെ തുരത്താമെന്ന് നോക്കാം.

വീട് എപ്പോഴും വൃത്തിയാക്കി വെക്കുക എന്നതാണ് ചെയ്യേണ്ടുന്ന ആദ്യത്തെ കാര്യം. വീട് എപ്പോഴും വൃത്തിയുള്ളതായിരിക്കണം. കൂടാതെ വീട്ടിലെ വസ്തുക്കളും. പൊടിയും അഴുക്കും വീട്ടില്‍ നിറഞ്ഞാല്‍ അത് വീട്ടില്‍ മുഴുവന്‍ നെഗറ്റീവ് എനര്‍ജി നിറയാന്‍ കാരണമാകും.

മലിനമായ വായു നെഗറ്റീവ് എനര്‍ജിയുടെ പ്രധാന വാഹകരാണ്. നെഗറ്റീവ് എനര്‍ജിയെ വീട്ടില്‍ നിന്നും പുറത്താക്കണമെങ്കില്‍ വീട്ടില്‍ നിന്നും മലിനമായ വായുവിനെ ആദ്യം പുറത്താക്കണം.

ശുദ്ധമായ ശുദ്ധവായു വീട്ടില്‍ നിറഞ്ഞാല്‍ മാത്രമേ വീട്ടില്‍ പോസിറ്റീവ് എനര്‍ജി നിറയൂ. ഇത്തരത്തിലുള്ള മലിന വായു നമുക്ക് അസ്വസ്ഥത ഉണ്ടാക്കുമെന്നു മാത്രമല്ല ഇത് പലതരത്തിലുള്ള അസുഖങ്ങള്‍ക്ക് വരെ കാരണമാകുകയും ചെയ്യുന്നു. അതിനാല്‍ ആദ്യം വീട്ടിലെ ജനലുകളെല്ലാം തുറന്നിട്ട് മലിനവായുവിനെ പുറത്താക്കുക. ശുദ്ധവായു നിറയട്ടേ വീട്ടില്‍.

വീടിനു ചുറ്റും മരങ്ങളും ചെടികളും വെച്ചുപിടിപ്പിക്കുന്നത് ഇവിടങ്ങളില്‍ ഓക്‌സിജന്റെ അളവ് കൂട്ടുക മാത്രമല്ല ചെയ്യുക, പോസിറ്റീവ് എനര്‍ജി വര്‍ദ്ധിക്കാനും കാരണമാകും.

വീടിന് അടുക്കും ചിട്ടയും വരുത്തുന്നത്തും നെഗറ്റീവ് എനര്‍ജിയെ അകറ്റാനുളള പ്രധാന മാര്‍ഗമാണ്. അലങ്കോലമായി കിടക്കുന്ന വീട്ടില്‍  നെഗറ്റീവ് എനര്‍ജി വര്‍ദ്ധിക്കും. വീട്ടിലെ വസ്തുക്കള്‍  ഭംഗിയായി അടുക്കും ചിട്ടയോടും കൂടി വെക്കുക. സാധനങ്ങള്‍ വാരിവലിച്ചിടാതിരിക്കാന്‍ ശ്രദ്ധിക്കുക.

ഇതിനൊപ്പം വീടിനെ എപ്പോഴും സുഗന്ധപൂരിതമാക്കി നിലനിര്‍ത്തുന്നതും നന്നായിരിക്കും. ചന്ദനം, പൂക്കള്‍ തുടങ്ങിയവയുടെ ഗന്ധത്തിലുള്ള അഗര്‍ബത്തികള്‍ വീട്ടില്‍ കത്തിച്ചു വെയ്ക്കുന്നത് വീട്ടില്‍ നിന്ന് നെഗറ്റീവ് എനര്‍ജിയെ പുറത്താക്കാന്‍ സഹായിക്കും.

വീട്ടില്‍ പരമാവധി ജനലുകള്‍ ഉള്‍പ്പെടുത്തുന്നതും പോസിറ്റീവ് എനര്‍ജിയെ ക്ഷണിക്കാന്‍ സഹായിക്കും. ജനലുകള്‍ക്ക് നെഗറ്റീവ് എനര്‍ജിയെ പുറത്താക്കാനുള്ള പ്രത്യേക കഴിവുണ്ട്. മാത്രമല്ല ഇത് വീട്ടില്‍ ധാരാളം വെളിച്ചവും വായുവും കടക്കാനും സഹായിക്കും. എന്നാല്‍ ജനലുകള്‍ സ്ഥാപിക്കുമ്പോഴും പ്രത്യേക ശ്രദ്ധ വേണം. അരിക് കൂര്‍ത്ത ഫ്രെയിമുകളുള്ള ജനലുകള്‍ യാതൊരു കാരണവശാലും ഉപയോഗിക്കരുത്.

മാത്രമല്ല പഴകിയതും ചീത്തയായതുമായ വസ്തുക്കള്‍ വീട്ടില്‍ നിന്ന് ഒഴിവാക്കിയാല്‍ തന്നെ ഒരു പോസ്റ്റീവിസം വീട്ടില്‍ നിറയും. കാലൊടിഞ്ഞ കസേര, വക്കും മൂലയും പൊട്ടിയ പാത്രങ്ങള്‍ തുടങ്ങി കേടായ സാധനങ്ങളെല്ലാം വീട്ടില്‍ നിന്ന് പുറംതള്ളുക.

വീടിന്റെ ചുമരുകള്‍ക്ക് മഞ്ഞ നിറമടിക്കുന്നതും നെഗറ്റീവ് എനര്‍ജിയെ പുറംതള്ളാന്‍ സഹായിക്കും. ഇളം മഞ്ഞനിറത്തിന് നെഗറ്റീവ് എനര്‍ജ്ജിയെ തുരത്താന്‍ പ്രത്യേക കഴിവുണ്ടെന്നാണ് പറയപ്പെടുന്നത്.

ഇതിനൊപ്പം വീട്ടിലെ എല്ലാ മൂലകളിലും ഒരു ചെറിയ പെട്ടിയില്‍ ഉപ്പ് സൂക്ഷിക്കുന്നത് നെഗറ്റീവ് എനര്‍ജിയെ തുരത്താനുള്ള ഫലപ്രദമായ മാര്‍ഗമാണ്. 48 മണിക്കൂറിന് ശേഷം ഈ പഴയ ഉപ്പ് കളഞ്ഞ് പകരം പുതിയത് വെക്കാനും ശ്രദ്ധിക്കണം.

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News