Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പാരീസ്: സന്നദ്ധ സേവന പ്രവര്‍ത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിന് ഇംഗ്ലീഷ് ചാനല്‍ നീന്തിക്കടക്കാന്‍ ശ്രമിച്ച ബ്രിട്ടീഷ് യുവതി മരിച്ചു. 34കാരിയായ സൂസന് ടെയ്ലർ കുട്ടികള്‍ക്കായുള്ള ‘ഡയബറ്റിസ് യുകെ ആന്റ് റെയിന്ബോവ്സ് ‘ എന്ന സന്നദ്ധ സംഘടനക്ക് പണം സ്വരൂപിക്കുന്നതിന് വേണ്ടിയായിരുന്നു ഇംഗ്ലീഷ് ചാനല്‍ നീന്തിക്കടക്കാന്‍ ശ്രമിച്ചത്.ഇംഗ്ലീഷ് ചാനല്‍ 21 മൈല്‍ പിന്നിട്ടപ്പോള്‍ സൂസന് അവശയാവുകയായിരുന്നു. നീന്തലിന് അകമ്പടിസേവിച്ച നാവികസേനയുടെ ഹെല്കോപ്ടര്‍ സൂസനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Leave a Reply