Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 17, 2026 5:43 pm

Menu

Published on January 11, 2017 at 1:38 pm

ആരാണ് താന്‍ ബ്ലാസ്റ്റേഴ്‌സ് വിട്ടെന്ന് പറഞ്ഞത്; വാര്‍ത്തകള്‍ തള്ളി ഹോസു

kerala-blasters-footballer-josue-currais-prieto-will-be-back-to-plays-for-blasters

മാഡ്രിഡ്: താന്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടുവെന്ന വാര്‍ത്തകള്‍ തള്ളി ഹോസു പ്രിറ്റോ കുര്യാസ്. ഹോസു പുതിയ ക്ലബ്ബുമായി കാരാറിലെത്തിയെന്നും ബ്ലാസ്റ്റേഴ്‌സ് വിട്ടുവെന്നും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ താന്‍ വെറും ആറുമാസത്തേക്കാണ് പുതിയ ക്ലബ്ബുമായി കാരാറിലേര്‍പ്പെട്ടിരിക്കുന്നതെന്നും ഇന്ത്യന്‍ സൂപ്പര്‍ലീഗിലേക്ക്  തിരിച്ചുവരുമെന്നും ഹോസു ട്വീറ്റ് ചെയ്തു. ആരാണ് താന്‍ ബ്ലാസ്‌റ്റേഴ്‌സ് വിട്ടുവെന്ന് പറഞ്ഞതെന്നും ഹോസു ചോദിച്ചു.

josu-tweet

കഴിഞ്ഞ ദിവസമാണ് ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് താരമായിരുന്ന ഹോസു ബ്ലാസ്‌റ്റേഴ്‌സ് വിട്ട് പുതിയ ക്ലബ്ബിലേക്ക് പോയെന്ന് വാര്‍ത്ത വന്നത്. സ്പാനിഷ് ക്ലബ്ബായ എക്സ്ട്രിമദുര യു.ഡിയുമായാണ് ഹോസു കരാറൊപ്പിട്ടത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ തന്നെയായിരുന്നു പുതിയ ക്ലബ്ബുമായി കരാറിലെത്തിയ കാര്യം ഹോസു പുറത്തു വിട്ടത്.

ഈ സീസണ്‍ അവസാനം വരെയാണ് ഹോസു സ്പെയ്നിലെ മൂന്നാം ഡിവിഷന്‍ ക്ലബ്ബായ എക്സ്ട്രിമദുര യു.ഡിയില്‍ കളിക്കുക. അതിനു ശേഷം കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് തീരുമാനിക്കുകയാണെങ്കില്‍ ഹോസു കേരളത്തിനായി ഐ.എസ്.എല്ലില്‍ കളിക്കാനെത്തും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News