Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കുരങ്ങന്‍മാരുടെ സ്വഭാവവിശേഷങ്ങള്‍ അറിയാനായി ബിബിസി നടത്തിയ ഒരു പരീക്ഷണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലും മറ്റും ഏറെ ശ്രദ്ധേയമാകുകയാണ്.
മനുഷ്യരേക്കാള്‍ ദേഭമാണ് മൃഗങ്ങള്‍ എന്ന് ഈ വീഡിയോ തെളിയിക്കുന്നു എന്നൊക്കെയാണ് സോഷ്യല്‍ മീഡിയ ഈ വീഡിയോയോട് പ്രതികരിച്ചിരിക്കുന്നത്. കുരങ്ങന്‍മാരുടെ പെരുമാറ്റം അടുത്തറിയാനാണ് ക്യാറമ ഉള്‍പ്പെടുത്തിയ ഒരു കുരങ്ങ് റോബോട്ട് ഡമ്മിയെ ബിബിസി, കുരങ്ങന്‍മാര്‍ ഏറെയുള്ള ഒരു മരത്തില്‍ സ്ഥാപിച്ചത്.

ഡമ്മിയെ കണ്ട് അവിടെ എത്തിയ കുരങ്ങന്‍മാരുടെ സംഘം ഇത് യഥാര്‍ഥ കുരങ്ങാണെന്നു തെറ്റിദ്ധരിച്ച് ഇതിനെ തങ്ങളുടെ കൂട്ടത്തില്‍ കൂട്ടാന്‍ തുടങ്ങി. ഇതിനിടെ ഒരു കൂട്ടത്തിലുള്ള ഒരു കുരങ്ങിന്റെ കയ്യില്‍ നിന്ന് ഡമ്മി കുരങ്ങ് അബദ്ധത്തില്‍ താഴെ വീണപ്പോള്‍ ജീവന്‍ നഷ്ടമായി എന്ന് കരുതി വിഷമിക്കുന്ന കുരങ്ങ് കൂട്ടത്തിനെ വീഡിയോയില്‍ കാണാം.

നിലത്തുവീണ ഡമ്മി കുരങ്ങിന്റെ അടുത്തേക്ക് പാഞ്ഞെത്തിയ കുരങ്ങുകള്‍ അതിനെ വാരിയെടുത്ത് ഉമ്മ വയ്ക്കുകയും തലോടുകയുമൊക്കെ ചെയ്യുന്നത് വിഡിയോയില്‍ കാണാം. എന്നിട്ടും പാവ പ്രതികരിക്കാതെ വന്നപ്പോള്‍ ജീവനുണ്ടോ എന്ന് പരിശോധിക്കുന്നതും ശ്വാസമില്ലെന്നു മനസിലായതോടെ കുരങ്ങുകള്‍ പരിഭ്രാന്തരാകുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഇതാണ് സോഷ്യല്‍ മീഡിയയെ ഏറെ സ്വാധീനിച്ചത്.

മൃഗങ്ങളെയും മറ്റും അടുത്തറിയാനായുള്ള ‘സ്‌പൈ ഇന്‍ ദി വൈല്‍ഡ് ‘ സീരീസിനു വേണ്ടിയാണ് ബിബിസി ഇത്തരം പരീക്ഷണങ്ങള്‍ നടത്തുന്നത്. മൃഗങ്ങളുടെ വികാരം മനസിലാക്കുന്നതിനു ക്യാമറ ഫിറ്റുചെയ്താണ് റോബോട്ടുകളെ തയാറാക്കിയിരിക്കുന്നത്.

കുരങ്ങുകള്‍ക്കു പുറമേ, ഒറാങുട്ടാന്‍, മുതല, ഒട്ടകപക്ഷി തുടങ്ങി മുപ്പതോളം പക്ഷിമൃഗാദികളുടെ റോബോട്ടുകളെയാണ് ഇതിനായി ബിബിസി തയ്യാറാക്കിയിരിക്കുന്നത്.
Leave a Reply