Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: വിവാഹശേഷം തനിക്കും ദിലീപിനുമെതിരെ ഫേസ്ബുക്കിലൂടെയും മറ്റ് വെബ്‌സൈറ്റുകളിലൂടെയും അപവാദ പ്രചരണം നടത്തിയവര്‍ക്കെതിരെ നടി കാവ്യ മാധവന്‍ പോലീസില്‍ പരാതി നല്‍കി. ചൊവ്വാഴ്ച വൈകീട്ട് കാവ്യ നേരിട്ടെത്തി എറണാകുളം റേഞ്ച് ഐജിക്ക് പരാതി നൽകുകയായിരുന്നു. പരാതിയെ തുടര്‍ന്ന് കൊച്ചി സിറ്റി പൊലീസിലെ വനിത സിഐ കാവ്യയുടെ വീട്ടിലെത്തി മൊഴിയെടുത്തു. വിവാഹവുമായി ബന്ധപ്പെട്ട് വ്യക്തിഹത്യ നടത്തുന്നുവെന്നാണ് പരാതിയിൽ പ്രധാനമായും ആരോപിച്ചിരിക്കുന്നത്.ദിലീപ് കാവ്യ വിവാഹശേഷം ഓണ്‍ലൈനുകളില്‍ ട്രോളുകളുടെ പെരുമഴ തന്നെയായിരുന്നു. കാവ്യയെ ലൈംഗികമായി അധിക്ഷേപിക്കുന്ന ട്രോളുകള്‍ വരെ ഇറങ്ങി. ഇതോടെയാണ് കാവ്യ പരാതി നൽകാൻ തീരുമാനിച്ചത്.
–

–
വിവാഹവുമായി ബന്ധമില്ലാത്ത പോസ്റ്റുകള്‍ക്കു താഴെ പോലും അസഭ്യ പരാമര്‍ശം നടത്തിയതായി കാവ്യ പരാതിയിൽ പറയുന്നു. അധിക്ഷേപിച്ചവരുടെ പേര് സഹിതമാണ് പരാതി നല്‍കിയിരിക്കുന്നതെന്നാണ് സൂചന. കാവ്യയുടെ ഫെയ്‌സ്ബുക്ക് പേജിലും കാവ്യയുടെ സംരംഭമായ ലക്ഷ്യയുടെ വെബ്‌സൈറ്റിലും അശ്ലീല കമന്റുകള്‍ പോസ്റ്റ് ചെയ്തിരുന്നു. തന്നെയും മഞ്ജു വാര്യരെയും താരതമ്യം ചെയ്യുന്ന പോസ്റ്റുകൾ മാനഹാനി ഉണ്ടാക്കിയതായും കാവ്യ എറണാകുളം റേഞ്ച് ഐജിക്ക് നല്‍കിയ പരാതിയിലുണ്ട്. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ വെച്ച് നവംബർ 25നായിരുന്നു ദിലീപും കാവ്യയും വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു.
Leave a Reply