Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 1:11 pm

Menu

Published on July 17, 2013 at 3:36 pm

പ്രസവ വേദനകൊണ്ട് ഒന്നു നിലവിളിച്ചാൽ പിഴ അഞ്ചു ഡോളര്‍

five-dollar-have-to-pay-for-crying-loud-during-delivery-pain

ഹരാരെ : പ്രസവ സമയത്ത് പ്രസവ വേദന കാരണം അമ്മ നിലവിളിച്ചാല്‍ അഞ്ചു ഡോളര്‍ പിഴ നല്‍കണം .ഇക്കാലത്ത് ഒരു പ്രസവത്തിന് തന്നെ വലിയ ചിലവാണ്‌ .അപ്പോഴാണ് കേട്ടുകേള്‍വിയില്ലാത്ത പുതിയ ഒരു നിയമവും. ഇത്തരത്തിലുള്ള പുതിയ നിയമം വന്നിരിക്കുന്നത് സിംബവെയിലാണ് .പ്രസവ വേദന കാരണം ഒരു നിലവിളിക്ക്‌ അഞ്ചുഡോളറാണ് ആശുപത്രി അധികൃതര്‍ ഈടാക്കുന്നത്.ഈ നിയമം കാരണം മിക്കവര്‍ക്കും കുറഞ്ഞത്‌ അന്‍പത് ഡോളറെങ്കിലും അധികമായി ചിലവാകുകയാണ് .പ്രസവം കഴിഞ്ഞ് അമ്മയെയും കുഞ്ഞിനെയും വാര്‍ഡിലേക്ക് മാറ്റിയ ശേഷമാണ് നിലവിളിയുടെ കണക്ക് ആശുപത്രി അധികൃതര്‍ പറയുന്നത് . പണം നല്‍കാന്‍ തയ്യാറാകാത്തവരെ ആശുപത്രിയില്‍ തടഞ്ഞുവെക്കും ചില ഇടങ്ങളില്‍ കുഞ്ഞിനെ പണയമായി എടുത്തശേഷം കാശ് നല്‍കിയാല്‍ മാത്രം മാതാപിതാക്കള്‍ക്ക് തിരികെ നല്‍കുന്ന സംഭവം വരെ ഉണ്ടായി .ഇതിനായി പ്രത്യേക ജീവനക്കാരും ഉണ്ട്.എന്നാല്‍ ജനങ്ങളെ സുഖ പ്രസവത്തില്‍ നിന്നും അകറ്റാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ അധികൃതര്‍ ഒരു നിയമം കൊണ്ടുവന്നതെന്നും പറയപ്പെടുന്നു.സിസേറിയന്‍ വഴിയുള്ള പ്രസവത്തിന് സിംബാവെയില്‍ വലിയ ചിലവാണ്‌ ഇത്തരത്തില്‍ ഒരു നിയമം കാരണം ആളുകള്‍ സിസേറിയനിലേക്ക് മാറുമെന്നാണ് ഈ വാര്‍ത്തകള്‍ പുറത്തുകൊണ്ടുവന്ന അഴിമതിക്കെതിരെ പ്രചാരണം നടത്തുന്ന സംഘടനപ്രവര്‍ത്തകര്‍ പറയുന്നത്.ഇങ്ങനെയുള്ള നിയമം കാരണം മിക്കവരും ഹോസ്പിറ്റലുകളെ ആശ്രയിക്കാതെ സ്വന്തം വീടുകളില്‍ തന്നെ പ്രസവിക്കാന്‍ നിര്‍ബന്ധിതരാകുകയാണ് .അതുകാരണം അടുത്തകാലത്തായി പ്രസവതോടെയുള്ള മരണം അവിടങ്ങളില്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട് .

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News