Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 10:08 am

Menu

Published on January 24, 2017 at 11:54 am

വെറുമൊരു ഷോര്‍ട്ട് മാത്രം ധരിച്ച് ആര്‍ട്ടിക്കില്‍, മഞ്ഞില്‍ കുളിയും; അത്ഭുതമായി മഞ്ഞുമനുഷ്യന്‍

dutch-father-five-dubbed-iceman-turn-thermostat-using-mind-sets-world-record-climbing-everest-just-shorts

ഒരു ചെരുപ്പ് പോലും ധരിക്കാതെ ആര്‍ട്ടിക്കിലെ കൊടും തണുപ്പില്‍ നടത്തം. പിന്നീട് മാരത്തോണ്‍. അതും വെറുമൊരു ഷോര്‍ട്ട്‌സ് മാത്രം ധരിച്ച്. കൂടാതെ മഞ്ഞിലെ കുളിയും ഇതേ വേഷത്തില്‍ എവറസ്റ്റ് കീഴടക്കാനുള്ള ശ്രമവും. ഡച്ചുകാരനായ വിം ഹോഫ് ഇനി ചെയ്യാത്തതൊന്നുമില്ലെന്ന് പറയാം.

dutch-father-five-dubbed-iceman-turn-thermostat-using-mind-sets3

ഇതിനകം 21 ഗിന്നസ് ലോകറെക്കോര്‍ഡുകളാണ് ഈ 55 കാരന്‍ സ്വന്തമാക്കിയിരിക്കുന്നത്. 5 കുട്ടികളുടെ പിതാവായ ഇദ്ദേഹത്തിന്റെ പേരില്‍ തന്നെയാണ് ഏറ്റവും ദൈര്‍ഘ്യമുളള ഐസ്ബാത്തിന്റെ റെക്കോര്‍ഡും.

എല്ലാവരും രോമക്കുപ്പായങ്ങളും മേല്‍ക്കുപ്പായങ്ങളും ഹെല്‍മറ്റുമെല്ലാം ധരിച്ച് മഞ്ഞുമലകള്‍ കാണാനെത്തുമ്പോഴാണ് അത്ഭുതം കാണിച്ച് വിം വെറുമൊരു ഷോര്‍ട്ട്‌സ് മാത്രം ധരിച്ച് ഇവിടെ നിലകൊള്ളുന്നത്.

dutch-father-five-dubbed-iceman-turn-thermostat-using-mind-sets4

ഇത് മാത്രമല്ല നമീബിയന്‍ മരുഭൂമിയില്‍ ഒരു മുഴുവന്‍ മാരത്തോണ്‍ വിം ഓടുകയും ചെയ്തു. മുറിക്കാലുറ മാത്രം ധരിച്ച് ഒരു ഗ്ലാസ് വെള്ളം പോലും കഴിക്കാതെയായിരുന്നു ഇത്. മുറിക്കാലുറ മാത്രം ധരിച്ചു കൊണ്ട് എവറസ്റ്റ് കീഴടക്കാന്‍ ശ്രമിച്ചെങ്കിലും മുകളിലെത്താന്‍ വെറും അയ്യായിരം അടി മാത്രം ബാക്കിയുള്ളപ്പോള്‍ കാലിനു പരിക്കു പറ്റിയതിനാല്‍ പിന്തിരിയേണ്ടി വന്നുവെന്നും ഹോഫ് വ്യക്തമാക്കി.

എത്ര തണുത്തതോ ചൂടുളളതോ ആയ കാലാവസ്ഥയാണെങ്കിലും തനിക്ക് തന്റെ ശരീരത്തിന്റെ ഊഷ്മാവ് നിയന്ത്രിക്കാന്‍ സാധിക്കുമെന്ന് വിം പറയുന്നു. മെഡിറ്റേഷനിലൂടെയാണ് ഇത് ചെയ്യുന്നത്. ഹോളണ്ടിലെ മഞ്ഞില്‍ താന്‍ ഇത് പരിശീലിച്ചിരുന്നു, വിം കൂട്ടിച്ചേര്‍ത്തു.

dutch-father-five-dubbed-iceman-turn-thermostat-using-mind-sets

കഴുത്തോളം ഐസ് കട്ടകള്‍ കൊണ്ട് നിറച്ച് ഏറ്റവുമധികം നേരം കഴിഞ്ഞതിനുള്ള റെക്കോര്‍ഡും വിമ്മിന് സ്വന്തമാണ്. 2008 ജനുവരിയില്‍ ന്യൂയോര്‍ക്കിലായിരുന്നു ഈ പ്രകടനം. 1 മണിക്കൂര്‍ 12 മിനിറ്റ് ഇദ്ദേഹം കഴുത്തറ്റം ഐസില്‍ മുങ്ങിക്കിടന്നു.

dutch-father-five-dubbed-iceman-turn-thermostat-using-mind-sets2

സാധാരണ മനുഷ്യര്‍ ഐസില്‍ മുങ്ങിക്കിടന്നാല്‍ ഏതാനും മിനിറ്റുകൊണ്ട് ശരീര താപനില കുറഞ്ഞ് മരണം സംഭവിക്കാം. എന്നാല്‍ ഇത്രയും നേരം ഐസില്‍ കിടന്നിട്ടും വിമ്മിന്റെ ശരീര താപനില 35 ഡിഗ്രി സെല്‍ഷ്യസിലും താഴെ പോയില്ല. വൈദ്യശാസ്ത്രത്തിന് അത്ഭുതമാണ് വിമ്മിന്റെ പ്രകടനം.

ഇതൊരു ജീവിത രീതിയാണ്. താന്‍ അത് പിന്തുടരുന്നു. അറിഞ്ഞുകൊണ്ട് പിന്തുടരുന്നത് തന്നെയാണിത്. ഇതിനായി നല്ല പരിശീലനം ആവശ്യമാണ്. ലോകത്ത് എവിടെയാണെങ്കലും താന്‍ അത് ചെയ്തിരിക്കും വിം വ്യക്തമാക്കി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News