Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 13, 2026 3:27 am

Menu

Published on February 1, 2017 at 3:44 pm

കുട്ടികള്‍ക്ക് കൂടപ്പിറപ്പുകളേക്കാള്‍ കൂടുതല്‍ അടുപ്പം വളര്‍ത്തു മൃഗങ്ങളോട്

children-feel-more-attached-to-pets-than-to-their-siblings

കുട്ടികള്‍ക്ക് തങ്ങളുടെ സ്വന്തം കൂടപ്പിറപ്പുകളേക്കാള്‍ അടുപ്പക്കൂടുതല്‍ വീട്ടിലെ വളര്‍ത്തു മൃഗങ്ങളോടാണെന്ന് പുതിയ പഠന റിപ്പോര്‍ട്ട്.

children-feel-more-attached-to-pets-than-to-their-siblings

കുട്ടികള്‍ ഏറ്റവും കൂടുതല്‍ സംതൃപ്തരാകുന്നത് തങ്ങളുടെ സഹോദരങ്ങളുമായുള്ള ബന്ധത്തേക്കാള്‍ വളര്‍ത്തു മൃഗങ്ങളുമൊത്തുള്ള ബന്ധത്തിലാണെന്നും പഠനം പറയുന്നു. കേംബ്രിഡ്ജ് സര്‍വകലാശാലയിലെ മാറ്റ് കാസ്സെല്‍സ് എന്ന ഗവേഷകനാണ് ഈ പഠനത്തിന് നേതൃത്വം കൊടുത്തത്.

ചെറുപ്പം മുതലേ വളര്‍ത്തു മൃഗങ്ങളുമായി ഇടപഴകുന്നവര്‍ക്ക് അവ പിന്നീട് ഏറ്റവുമടുത്ത സൗഹൃദമായി മാറുമെന്നും എല്ലാം തുറന്നു പറയാന്‍ സാധിക്കുന്ന തരത്തില്‍ മനുഷ്യരുമായുണ്ടാകുന്ന തരത്തിലുള്ള ബന്ധത്തിലേക്ക് അത് വളരുമെന്നും കാസ്സെല്‍സ് പറയുന്നു.

children-feel-more-attached-to-pets-than-to-their-siblings2

ഈ പഠനത്തിലൂടെ കുട്ടികളുടെ ആരോഗ്യപരമായ വളര്‍ച്ചയില്‍ മൃഗങ്ങള്‍ക്ക് എത്രത്തോളം സ്വാധീനം സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് മനസിലായതായും അദ്ദേഹം വ്യക്തമാക്കി.

77 കുടുംബങ്ങളില്‍ നിന്നുള്ള സഹോദരങ്ങളും വളര്‍ത്തു മൃഗങ്ങളുമുള്ള 12 വയസുള്ള കുട്ടികളെയാണ് ഈ പഠനത്തിനായി തിരഞ്ഞെടുത്തത്. ഇതിലൂടെ കുട്ടികള്‍ക്ക് വളര്‍ത്തു മൃഗങ്ങളുമായുള്ള അടുപ്പം വളരെ കൂടുതലാണെന്നും കലഹങ്ങളും മറ്റും സഹോദരങ്ങളോട് അപേക്ഷിച്ച് കുറവാണെന്നും കണ്ടെത്തുകയായിരുന്നു.

children-feel-more-attached-to-pets-than-to-their-siblings4

ഇതേ വിഷയത്തില്‍ നേരത്തെ നടന്ന ഗവേഷണത്തില്‍ പെണ്‍കുട്ടികളെ അപേക്ഷിച്ച് ആണ്‍കുട്ടികള്‍ക്കാണ് വളര്‍ത്തു മൃഗങ്ങളുമായി അടുപ്പം കൂടുതലെന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍ തങ്ങള്‍ നടത്തിയ പുതിയ ഗവേഷണത്തില്‍ ഫലം മറിച്ചായിരുന്നുവെന്നും കാസ്സെല്‍സ് പറഞ്ഞു.

children-feel-more-attached-to-pets-than-to-their-siblings3

അപ്ലൈഡ് ഡവലപ്പ്‌മെന്റല്‍ സൈക്കോളജി എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News