Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2026 3:16 pm

Menu

Published on February 7, 2017 at 3:10 pm

ഇനി പപ്പായ ശീലമാക്കാം

benefits-papaya-beauty-prevention-diseases

നമ്മുടെ നാട്ടില്‍ സുലഭമായി കണ്ടുവരുന്ന പഴമാണ് പപ്പായ. എന്നാലും മിക്കവരും പപ്പായയെ ഭക്ഷണത്തിലേക്ക് അത്ര അങ്ങ് പരിഗണിക്കാറില്ല. എന്നാല്‍ തൊടിയിലും മറ്റും സുലഭമായി കാണുന്ന പപ്പായ അത്ര ചില്ലറക്കാരനല്ല.

സ്ഥിരമായി പപ്പായ കഴിക്കുന്നത് ത്വക്ക് രോഗങ്ങള്‍ തുടങ്ങി കാന്‍സറിനെ ചെറുക്കാന്‍ വരെ സഹായിക്കും. നമ്മുടെ ശരീരത്തിന് ആവശ്യമായ ഒട്ടേറെ രാസഘടകങ്ങള്‍ പപ്പായയില്‍ അടങ്ങിയിട്ടുണ്ട്.

benefits-of-papaya-from-beauty-to-prevention-of-diseases

പോളിസാക്കറൈഡുകളും, ധാതുക്കളും, എന്‍സൈമുകളും പ്രോട്ടീനുകളും ധാരാളം അടങ്ങിയ പപ്പായിലെ കരോട്ടിന്‍, ബീറ്റാ കരോട്ടിന്‍ എന്നീ ഘടകങ്ങള്‍ കാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായകമാകുന്നതാണ്. പപ്പായയില്‍ അടങ്ങിയിരുക്കുന്ന ലൈക്കോപീന്‍ കൊളസ്ട്രോളിനെ ചെറുത്ത് ഹൃദയത്തിനും സംരക്ഷണം നല്‍കുന്നു.

പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പെയ്ന്‍ എന്ന എന്‍സൈം ദഹനപ്രക്രിയ സുഗമമാക്കാന്‍ സഹായിക്കുന്നതാണ്. മാത്രമല്ല ദഹനവ്യവസ്ഥയെ ബാധിക്കുന്ന രോഗങ്ങളെ പ്രതിരോധിക്കാനും വിശപ്പുണ്ടാകാനും ഇത് സഹായിക്കും. ഇക്കാരണത്താല്‍ ഒരു ഗ്ലാസ് പപ്പായ ജ്യൂസ് ദിവസവും കഴിക്കുന്നത് ദഹനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നീക്കാന്‍ ആരോഗ്യ രംഗത്തെ വിദഗ്ധര്‍ നിര്‍ദേശിക്കാറുണ്ട്.

benefits-of-papaya-from-beauty-to-prevention-of-diseases1

ഇതുകൂടാതെ പപ്പായയുടെ കറ ത്വക്ക് രോഗങ്ങള്‍ക്ക് നല്ലൊരു ഔഷധം കൂടിയാണ്. വൈറ്റമിന്‍ എ, ബി, സി, കെ എന്നിവയുടെ കലവറയാണ് പപ്പായ. ഇക്കാരണത്താല്‍ തന്നെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ പപ്പായ ഏറെ സഹായകരമാണ്.

സ്ഥിരമായി പഴുത്ത പപ്പായ കഴിക്കുന്നത് ശരീരത്തില്‍ അമിതമായി അടിഞ്ഞു കൂടുന്ന പിത്തത്തെ ശമിപ്പിക്കാന്‍ സഹായിക്കും. ഇതുവഴി ശരീരഭാരം കൃത്യമായി നിയന്ത്രിക്കാനാകും.

പപ്പായയുടെ ഇല ആവിയില്‍  നന്നായി വേവിച്ച് മഞ്ഞപ്പിത്തത്തിനും മൂത്രാശയരോഗങ്ങള്‍ക്കുമുള്ള ഔഷധമായി ഉപയോഗിക്കാറുണ്ട്. പ്രമേഹമുളളവര്‍ക്കും മിതമായ തോതില്‍ ഉപയോഗിക്കാവുന്ന പഴമാണ് പപ്പായ. പപ്പായയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ ത്വക്കിലെ ചുളിവുകളെ കേടുപാടുകള്‍ എന്നിവ  ചെറുത്ത് യൗവനം നിലനിര്‍ത്താനും സഹായിക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News