Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുഖം മനസ്സിൻറെ കണ്ണാടിയാണ്. മുഖം നോക്കി ഭൂതവും ഭാവിയും എല്ലാം മനസിലാക്കാന്‍സാധിക്കും. ഒരാളുടെ മുഖഭാവം കണ്ടാല്‍ വളരെ എളുപ്പത്തില്‍ അയാളുടെ വികാരം എന്താണെന്ന് നമുക്ക് മനസിലാക്കാന്‍ കഴിയും. അതുകൊണ്ടുതന്നെയാണ് മുഖം മനസ്സിൻറെ കണ്ണാടിയാണെന്ന് പറയുന്നത്. അണ്ഡാകൃതിയില്‍ മുഖമുള്ള സ്ത്രീ ഉന്നതകുലത്തില്‍ ജനിച്ചവളും സമ്പന്നയുമാകും. ഇവൾക്ക് അധികാരമുള്ള ഭർത്താവിനെ ലഭിക്കും. വൃത്താകൃതിയിൽ മുഖമുള്ള സ്ത്രീ അറിവുള്ളവളും സുഖസൗകര്യങ്ങളിൽ അതീവ താല്‍പര്യള്ളവളുമായിരിക്കും. മുഖം നോക്കി മനസ്സിലാക്കാവുന്ന ചില ലക്ഷണങ്ങൾ ഇതാ….
–

–
തിളക്കമാർന്ന കണ്ണുകൾ ; ഒരാളുടെ കണ്ണുകളുടെ നിറമോ, വലുപ്പമോ, ആകൃതിയോ അല്ല ഭാഗ്യത്തെ സൂചിപ്പിക്കുന്നത്. മറിച്ച് തിളക്കമാർന്ന കണ്ണുകളാണ്.
വിശാലമായ നെറ്റിത്തടം ; വിശാലമായ നെറ്റിത്തടമുണ്ടെങ്കിൽ എല്ലാ ഭാഗ്യങ്ങളും പുറകെ വരുമെന്നാണ് ചൈനക്കാരുടെ വിശ്വാസം. ഉയർന്ന നെറ്റിത്തടമുള്ളവർക്ക് ജീവിതത്തിൽ അധികാരവും ശക്തിയും കിട്ടുമെന്നും വിശാലമായ നെറ്റിത്തടത്തിനുടമകൾ പെട്ടെന്ന് ചിന്തിക്കുന്നവരാണെന്നും പറയപ്പെടുന്നു. നെറ്റിയിൽ നടുഭാഗത്തായി കറുത്ത മറുക് ഉണ്ടാകുന്നത് ദൗർഭാഗ്യവും ചുവന്ന മറുക് ഉണ്ടാകുന്നത് ഭാഗ്യം തരുമെന്നുമാണ് വിശ്വാസം.
നനവുള്ള ചുണ്ടുകൾ ; നനവാർന്ന ചുണ്ടുകൾ ഭാഗ്യസൂചകങ്ങളായി കരുതപ്പെടുന്നു.ചുവന്ന ചെറിയ മറുകുകൾ വായ്ക്ക് സമീപത്ത് കാണുന്നവർക്ക് ഭക്ഷണത്തിന് ബുദ്ധിമുട്ടുണ്ടാകില്ലെന്നും കറുത്തതല്ലാത്ത മറുകുകൾ വായ്ക്ക് സമീപത്ത് ഉള്ളത് ഭാഗ്യം തരുമെന്നും വിശ്വസിക്കപ്പെടുന്നു.
–

–
തുടുത്ത കവിൾത്തടങ്ങൾ ; തുടുത്ത കവിൾത്തടങ്ങൾ ഭാഗ്യത്തിൻറെ ലക്ഷണമായി കരുതുന്നു. എന്നാൽ കവിളിൽ എല്ലുകൾ മുഴച്ചു നിൽക്കുന്നത് ദൗർഭാഗ്യത്തെയാണ് സൂചിപ്പിക്കുന്നത്.
തടിച്ച/നീണ്ട മൂക്ക് ; നല്ല തടിച്ച/നീണ്ട മൂക്കുള്ളവർ ഭാഗ്യശാലികളാണ്. തടിച്ച മൂക്ക് മുഖത്തിന് അഭംഗിയായി തോന്നുമെങ്കിലും നല്ല തടിച്ച മൂക്കുള്ള പുരുഷന്മാർ പണക്കാരനാകും.
ഉറച്ച താടിയെല്ലുകൾ ; ഉറച്ച താടിയെല്ലുള്ളവർ ഭാഗ്യമുള്ളവരായിരിക്കും. മാത്രമല്ല ഇത് മുഖത്തിന് പ്രൗഡിയും നൽകുന്നു. ഇരട്ടത്താടി ധനം കൊണ്ടുവരുമെന്നും വിശ്വസിക്കപ്പെടുന്നു.
പേൾ ലിപ് ; ഒരു കുഞ്ഞ് മുത്തിൻറെ വലുപ്പത്തിൽ മേൽച്ചുണ്ടിൽ പുറത്തേക്ക് തടിച്ചു നിൽക്കുന്നതായി കാണുന്നുണ്ടെങ്കിൽ അത് ഭാഗ്യത്തിൻറെ ലക്ഷണമാണ്. ഇങ്ങനെയുള്ളവർ നല്ല വാഗ്മികൾ ആയിരിക്കുമെന്ന് കരുതപ്പെടുന്നു. നവജാത ശിശുക്കളുടെ ചുണ്ടിൽ ഏറ്റവും തെളിഞ്ഞ് ഈ ഭാഗ്യലക്ഷണം കാണാൻ പറ്റും.
–

–
മുഖത്തിൻറെ ഘടന ; നിങ്ങളുടെ ധനസ്ഥിതി എങ്ങനെയുള്ളതാണെന്നത് ഒറ്റനോട്ടത്തിൽ തന്നെ മുഖത്തിൻറെ ഘടന നോക്കി മനസിലാക്കാവുന്നതാണ്. മുഖത്തിൻറെ ഘടനയിൽ പ്രശ്നങ്ങളുണ്ടെങ്കിൽ അത് സൂചിപ്പിക്കുന്നത് ജീവിതത്തിൽ നേരിടേണ്ടി വരുന്ന പ്രതിസന്ധികളെയാണ്.
ചെവികൾ ; വിടർന്ന ചെവിയുള്ളവരെ പൊതുവെ ബുദ്ധിമാന്മാരായാണ് കണക്കാക്കുന്നത്. അതുപോലെ ചെവികളുടെ ആകൃതിയും സ്ഥാനവും നോക്കി ഭാഗ്യം മനസ്സിലാക്കാവുന്നതാണ്.
പുരികങ്ങൾ ; കണ്ണിന്റെ മുകളില്‍ കണ്ണിനെ സംരക്ഷിക്കുന്ന രീതിയിലുള്ള പുരികങ്ങള്‍ ഭാഗ്യം വരുന്നതിന്റെ ലക്ഷണമാണ്. കവിളെല്ലുകള്‍ അല്‍പ്പം ഉയര്‍ന്നു മാംസളമായിരിക്കുന്നതു ധനവരവിനെ സൂചിപ്പിക്കുന്നു.
Leave a Reply