Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഒരു വീടായാൽ അതിനകത്ത് നല്ല ഊർജ്ജം ഉണ്ടായിരിക്കണം. കാരണം ഇത് കുടുംബാംഗങ്ങളേയും കാര്യങ്ങളേയുമെല്ലാം സ്വാധീനിയ്ക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ വീടിനകത്ത് നിന്ന് നെഗറ്റീവ് ഊര്‍ജ്ജത്തെ പുറത്താക്കി പോസിറ്റിവ് ഊർജ്ജത്തെ നിറയ്ക്കണം. ഒരാളുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുന്ന ഇടമാണ് വീട്. വീടിനകത്ത് നെഗറ്റീവ് എനർജി ഉണ്ടാവുമ്പോൾ പോസിറ്റിവ് എനർജിക്ക് അവിടെ എത്താൻ കഴിയില്ല.വീട്ടിൽ ഐശ്വര്യവും സമ്പത്തും ജീവിതത്തിൽ സന്തോഷവും സമാധാനവും എല്ലാം കൊണ്ടുവരാൻ പോസിറ്റിവ് എനർജിക്കേ സാധിക്കൂ. വീടിനകത്ത് നെഗറ്റിവ് എനർജി നിറഞ്ഞിരുന്നാൽ അത് നമ്മുടെ ജീവിതത്തിൽ തീർച്ചയായും പ്രതിഫലിച്ചു കാണും.
–

–
നെഗറ്റീവ് എനര്‍ജിയെ വീട്ടില്‍ നിന്നും പുറത്താക്കണമെങ്കില്‍ വീട്ടില്‍ നിന്നും മലിനമായ വായുവിനെ ആദ്യം പുറത്താക്കണം. ശുദ്ധവായു വീടിനകത്ത് നിറഞ്ഞാൽ മാത്രമേ അവിടെ പോസിറ്റിവ് എനർജി നിറയുകയുള്ളു. വീട് അലങ്കോലമായി കിടക്കുന്നത് വീട്ടില്‍ നെഗറ്റീവ് എനര്‍ജിയുണ്ടാകാന്‍ കാരണമാകും. അതിനാൽ വീട്ടില്‍ വസ്തുക്കള്‍ ഭംഗിയായി അടുക്കും ചിട്ടയോടും കൂടി സൂക്ഷിയ്ക. കാല് ഒടിഞ്ഞ കസേര, വക്കും മൂലയും പൊട്ടിയ പാത്രങ്ങള്‍ തുടങ്ങി കേടായ സാധനങ്ങൾ വീടിനകത്ത് നിന്നും മാറ്റുക.ഇരുണ്ടതും, കണ്ണില്‍ കുത്തുന്നതുമായ കൃത്രിമ നിറങ്ങള്‍ വീട് മുഴുവന്‍ നെഗറ്റീവ് എനര്‍ജ്ജി നിറയ്ക്കും.അതിനാൽ ഇത്തരം നിറങ്ങൾ ഒഴിവാക്കുക. വീടിനകത്ത് ജനവാതിലുകൾ വയ്ക്കുമ്പോള്‍ അരിക് കൂര്‍ത്ത ഫ്രെയ്മുകളുള്ള ജനവാതിലുകൾ ഒരു കാരണവശാലും വെയ്ക്കരുത്.
–

–
നെഗറ്റീവ് എനര്‍ജിയെ വീട്ടില്‍ നിന്നും പുറത്താക്കണമെങ്കില്‍ അതിന് ചില മാർഗ്ഗങ്ങളുണ്ട്. വീടിനകത്തെ ചുമരുകൾക്ക് ഇളം മഞ്ഞ പെയിൻറ് അടിക്കുക.ഇളം മഞ്ഞനിറത്തിന് നെഗറ്റീവ് എനര്‍ജ്ജിയെ ഇല്ലാതാക്കാനുള്ള കഴിവുണ്ട്. കിടപ്പുമുറിയില്‍ ഒരു മണികെട്ടിത്തൂക്കിയിടുന്നത് നെഗറ്റീവ് എനര്‍ജ്ജിയെ ഇല്ലാതാക്കാൻ സഹായിക്കും. മണിയൊച്ചയുടെ ശബ്ദത്തിന് നെഗറ്റീവ് എനര്‍ജ്ജിയെ ഇല്ലാതാക്കാനുള്ള കഴിവുണ്ട്. വീട്ടിലെ എല്ലാ മൂലകളിലും ഒരു ചെറിയ ബോക്സില്‍ ഉപ്പ് വയ്ക്കുക. 48 മണിക്കൂറിന് ശേഷം ഈ ഉപ്പു കളഞ്ഞ് പകരം പുതിയ ഉപ്പ് തല്‍സ്ഥാനത്ത് വയ്ക്കുക. നെഗറ്റീവ് എനര്‍ജ്ജിയെ തുരത്താനുള്ള നല്ലൊരു മാർഗ്ഗമാണ് ഇത്. വീടിനകത്ത് ചന്ദനത്തിന്റെയൊ പൂക്കളുടെയൊ ഗന്ധമുള്ള അഗർബത്തികൾ കത്തിച്ചുവെയ്ക്കുന്നതും നെഗറ്റിവ് എനർജിയെ ഇല്ലാതാക്കാൻ സഹായിക്കും.
–

Leave a Reply