Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 1:11 am

Menu

Published on February 28, 2017 at 4:20 pm

കാൽവിരൽ നോക്കി നിങ്ങളുടെ സ്വഭാവം പ്രവചിക്കാം…..!

what-do-your-feet-say-about-you

കൈ നോക്കി മാത്രമല്ല കാല്‍വിരൽ നോക്കിയും നിങ്ങളുടെ ഭാവിയും സ്വഭാവവും പ്രവചിക്കാൻ കഴിയും. ഒരാളുടെ സ്വഭാവം മാത്രമല്ല, അയാളുടെ ഭാഗ്യവും പണക്കാരനാകുമോയെന്നതുമെല്ലാം കാൽവിരൽ നോക്കി മനസ്സിലാക്കാം.

വൃത്തിയുള്ളതും കൃത്യമായ നീളമുള്ളവയുമാണ് നിങ്ങളുടെ കാൽവിരലെങ്കിൽ പ്രായോഗികമായി ചിന്തിയ്ക്കുന്ന, കൃത്യമായി കാര്യങ്ങള്‍ ചെയ്യുന്ന പ്രകൃതക്കാരായിരിക്കും. വീതിയുള്ള കാൽപ്പാദമുള്ളവർ അസ്വസ്ഥതയുള്ള പ്രകൃതക്കാരായിരിക്കും. പാദം നിലത്തുറപ്പിച്ചു വയ്ക്കുമ്പോള്‍ ആര്‍ച്ച് പോലെ പാദത്തിനടിയില്‍ വരുന്ന ഭാഗമുള്ളവർ സ്വതന്ത്രശീലമുള്ളവരും , തനിയെ സമയം ചെലവാക്കുന്ന പ്രകൃതക്കാരും ആയിരിക്കും. എന്നാൽ വീതി കുറഞ്ഞ് നീളം കൂടിയ കാല്‍പാദമുള്ളവർ നിങ്ങള്‍ ചെയ്യേണ്ട കാര്യങ്ങള്‍ മറ്റുള്ളവരേക്കൊണ്ടു ചെയ്യിക്കാന്‍ നല്ല കഴിവുള്ളവരായിരിക്കും.

finger2

പാദം നിലത്തുറപ്പിച്ചു വയ്ക്കുമ്പോള്‍ കാല്‍പാദത്തിനടിയിലെ ‘റ’ പോലുള്ള വളവ് ചെറുതെങ്കില്‍ സാമൂഹ്യജീവിതം ആസ്വദിയ്ക്കുന്നവരായിരിയ്ക്കും. കാലിലെ ചെറുവിരല്‍ നാലാം വിരലില്‍ നിന്നും അകറ്റിപ്പിടിയ്ക്കാന്‍ കഴിയുന്നവർ സാഹസികനായ, വിശ്വസ്തനായ, ആകര്‍ഷകത്വമുള്ളവരായിരിക്കും. കാലിലെ നാലാം വിരല്‍ നീളമുള്ളതും വളവില്ലാത്തതുമെങ്കില്‍ ഇവർ ഏപ്പോഴും കുടംബത്തിന് ആദ്യം പരിഗണന നല്‍കുന്നവരായിരിക്കും. എന്നാൽ ചെറിയ വിരലുള്ളവർ കുടുംബത്തെക്കുറിച്ചോ ബന്ധുമിത്രാദികളെക്കുറിച്ചോ യാതൊരു ചിന്തയുമില്ലാത്തവരായിരിക്കും.

feet3

കാല്‍പാദത്തിന്റെ തള്ളവിരല്‍ മറ്റുള്ളവയേക്കാള്‍ നീളം കൂടുതലുള്ളവർ ഉത്സാഹശീലവും സര്‍ഗാത്മകതയുമുള്ളവരായിരിയ്ക്കും. എന്നാൽ ഈ വിരൽ മറ്റുള്ളവയേക്കാൾ ചെറുതാണെങ്കിൽ തങ്ങളുടെ വാദങ്ങള്‍ മറ്റുള്ളവരെക്കൊണ്ടു പറഞ്ഞു സമ്മതിപ്പിയ്ക്കാന്‍ കഴിയുന്നവരും വളരെ ഉത്സാഹത്തോടെ കാര്യങ്ങൾ ചെയ്യുന്നവരുമായിരിക്കും.കാലിലെ രണ്ടാം വിരൽ ചെറുതായവർ ഒരു കാര്യത്തിലും ഉറച്ചു നില്‍ക്കാന്‍ കഴിയാത്തവരായിരിയ്ക്കും. എന്നാൽ ഈ വിരൽ മറ്റുള്ളവയേക്കാൾ നീളം കൂടുതലെങ്കില്‍ നേതൃഗുണങ്ങളുള്ള ആളായിരിക്കുമെന്നാണർത്ഥമാക്കുന്നത്‌. മൂന്നാം വിരൽ മറ്റുള്ളവയേക്കാള്‍ നീളമുള്ളതെങ്കില്‍ ജോലിയില്‍ ഏറെ മിടുക്കനെന്നര്‍ത്ഥം. എന്നാൽ ഈ വിരൽ ചെറുതായവർ റിലാക്സ് ആയ പ്രകൃതക്കാരും ചെറിയ കാര്യങ്ങളിൽ പോലും ഏറെ സന്തോഷിക്കുന്നവരുമായിരിക്കും.

finger4

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News