Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അലഹബാദ്: 20 ലിറ്റര്‍ പാല്, 10 കിലോ പഴവര്‍ഗങ്ങള്‍, 5 കിലോ പച്ചപ്പുല്ല്, 5 കിലോഗ്രാം കച്ചി. ഈ പറഞ്ഞുവരുന്നത് ഒരു പോത്തിന്റെ ഒരു ദിവസത്തെ ഭക്ഷണക്രമത്തെക്കുറിച്ചാണ്.

കേട്ടിട്ട് ഞെട്ടണ്ട, ആളൊരു ഒന്നൊന്നര പോത്താണ്. 9.25 കോടി രൂപ വില വരുന്ന ഇവന്റെ പേര് യുവരാജ് എന്നാണ്.
ഉത്തര്‍ പ്രദേശിലെയും മധ്യപ്രദേശിലെയും അതിര്‍ത്തി ഗ്രാമമായ ചിത്രകൂടില്‍ വര്‍ഷം തോറും നടക്കുന്ന ഗ്രാമോദയ മേളയിലെ ഇത്തവണത്തെ പ്രധാന ആകര്‍ഷണം യുവരാജെന്ന ഒന്‍പതു വയസ്സുകാരന് പോത്താണ്.

15 ക്വിന്റല്‍ (1500 കിലോഗ്രാം) ഭാരവും 11.5 അടി നീളവും 5.8 അടി ഉയരുവുമുണ്ട് ഇവന്. ഹരിയാനയിലെ കുരുക്ഷേത്രയിലുള്ള കരംവീര്‍ സിങാണ് യുവരാജിന്റെ ഉടമ. യുവരാജ് കുടുംബത്തിലെ ഒരു അംഗത്തേപ്പോലെ തന്നെയാണെന്നാണ് കരംവീര്‍ പറയുന്നത്.

പ്രത്യേക ഇനം പോത്തായതിനാല് തന്നെ പ്രത്യേക പരിചരണമാണ് യുവരാജിന് നല്‍കുന്നത്. ഒരു ദിവസം യുവരാജിന്റെ ഭക്ഷണത്തിനും മറ്റു പരിചരണത്തിനുമായി 3000-4000 രൂപയാണ് ഇദ്ദേഹം ചിലവഴിക്കുന്നത്. എന്നാല്‍ ഒരോ വര്‍ഷവും 50 ലക്ഷത്തോളം രൂപ, യുവരാജ് ഉടമയ്ക്ക് നേടിക്കൊടുക്കുന്നുണ്ട്. കൃത്രിമ ബീജസങ്കലനത്തിനായി യുവരാജിന്റെ ബീജം നല്‍കിയാണ് ഇത്രവലിയ തുക സമ്പാദിക്കുന്നത്.
Leave a Reply