Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഒരാളുടെ സ്വഭാവം ആർക്കും പ്രവചിക്കാൻ സാധിക്കില്ല. എങ്കിലും കൈവിരലുകൾ വ്യക്തിത്വത്തിന്റെ പ്രതിഫലനങ്ങളാണ്. ഒരു വ്യക്തിയുടെ ശരീര പ്രത്യേകതകള്‍ അയാളുടെ സ്വഭാവത്തെ സൂചിപ്പിക്കും എന്നാണ് ലക്ഷണശാസ്ത്രം പറയുന്നത്. പരസ്പരം അടുത്തറിഞ്ഞ് സ്‌നേഹവും കരുതലും താങ്ങും തണലുമായി മാറേണ്ട ജീവിത യാത്രയാണ് ദാമ്പത്യം. കാലത്തിനൊപ്പം കുടുംബ ബന്ധങ്ങളുടെ സ്വഭാവത്തിലും കെട്ടുറപ്പിലുമെല്ലാം മാറ്റങ്ങള്‍ വരുന്നുണ്ട്. ദാമ്പത്യ ബന്ധങ്ങളില്‍ ഉലച്ചിലുകളും വേര്‍പിരിയലുകളും കൂടിവരുന്നു. പങ്കാളികൾ തമ്മിലുള്ള നല്ല ബന്ധം നല്ല കുടുംബത്തെ സൃഷ്ടിക്കും.അതുപോലെ നല്ല കുടുംബങ്ങള്‍ നല്ല സമൂഹത്തെയും സൃഷ്ടിക്കും.
–

–
മാംസളമായ വിരലുകൾ ഉള്ള സ്ത്രീകൾ പൊതുവേ ഭാഗ്യവതികളായിരിക്കും. പരന്നവിരലുകള്‍ ഉള്ള പെണ്ണിനെ കെട്ടുന്ന പുരുഷന് ജീവിതത്തില്‍ സാമ്പത്തിക നേട്ടം ഉണ്ടാകുമെന്നാണ് വിശ്വാസം. നീളമുള്ള വിരലുകളുള്ള സ്ത്രീയെ വിവാഹം കഴിച്ചാല്‍ പുരുഷനു ഭാഗ്യം കൊണ്ടുവരുമെന്നാണ് പറയുന്നത്. വിവാഹജീവിതത്തില്‍ അഡ്ജസ്റ്റ്മെന്‍റുകള്‍ ചെയ്യേണ്ടി വരുന്ന സ്ത്രീകളുടെ വിരലുകൾ കുറുകിയതായിരിക്കും.
–

–
നഖത്തിന്‍റെ അഗ്രം പരന്നിരിക്കുന്ന സ്ത്രീകള്‍ മോശം കൂട്ടുകെട്ടുകളില്‍ പെട്ടുപോകാന്‍ സാധ്യതയുണ്ട്. കുടുംബ ബന്ധങ്ങള്‍ക്കു പ്രധാന്യം കൊടുക്കുന്നവളാണെങ്കിൽ അവളുടെ കൈവിരലുകൾ വളവില്ലാത്തതും മൃദുവായതുമായിരിക്കും. വിരലിന്‍റെ അഗ്രം ഉരുണ്ട് ഇരിക്കുന്ന സ്ത്രീകൾക്ക് പണം ചിലവാക്കുന്നതിന് കണക്ക് കാണില്ല. മാംസളമായ വിരലുകള്‍ ഉള്ള സ്ത്രീകളെ വിവാഹം കഴിച്ചാൽ വീട്ടിൽ ഐശ്വര്യമുണ്ടാകുമെന്നാണ് വിശ്വാസം.
–

Leave a Reply