Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 7:53 am

Menu

Published on March 7, 2017 at 12:46 pm

ചൈനക്കാരുടെ മരുന്ന് നിര്‍മ്മാണം കാരണം കഴുതകള്‍ക്ക് കഷ്ടകാലം

donkey-skin-chinese-medicine-slaughter-price

ബെയ്ജിങ്ങ്: ചൈനയുടെ മരുന്ന് നിര്‍മ്മാണം ലോകപ്രശസ്തമാണ്. ജീവികളുടേയും മറ്റും ശരീര ഭാഗങ്ങള്‍ തുടങ്ങി കയ്യില്‍ കിട്ടുന്ന എന്തും മരുന്നാക്കി മാറ്റുന്നവരാണ് ചൈനക്കാര്‍. കാണ്ടാമൃഗത്തിന്റെ കൊമ്പ്, ഉറാങ്ങുട്ടാന്റെ മാംസം, കടുവാക്കുഞ്ഞുങ്ങള്‍, കടുവയുടെ ശരീര ഭാഗങ്ങള്‍, മുതലയുടെ തോല്‍ തുടങ്ങി ഈ പട്ടിക നീളും.

എന്നാല്‍ ഇത്തരം മരുന്ന് നിര്‍മ്മാണം മൂലം ലോകത്തിലെ പല ജീവികളും വംശനാശത്തിന്റെ വക്കിലാണെന്നതാണ് ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യം. ഈ പട്ടികയിലെ ഒടുവിലത്തെ ഇരയായി ഇപ്പോഴുള്ളത് കഴുതകളാണ്. കഴുതകളുടെ തോലാണ് ഇപ്പോള്‍ ചൈനക്കാരുടെ മരുന്നു നിര്‍മ്മാണത്തിനുള്ള പുതിയ അസംസ്‌കൃത വസ്തു.

donkey-skin-chinese-medicine-slaughter-price

ഇജിയാവോ എന്നു പേരുള്ള പാരമ്പര്യ മരുന്ന് നിര്‍മ്മിക്കാനാണ് കഴുതത്തോല്‍ ഉപയോഗിക്കുന്നത്. ഇപ്പോള്‍ ഈ മരുന്നിന്റെ ആവശ്യം വര്‍ദ്ധിച്ചതോടെ കഴുതകള്‍ക്ക് രക്ഷയില്ലാതായിരിക്കുകയാണ്. കഴുതകളെക്കൊണ്ട് പലവിധ ജോലികള്‍ ചെയ്യിച്ച് ഉപജീവന മാര്‍ഗ്ഗം നടത്തുന്ന അഫ്ഗാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ പോലും ഇപ്പോള്‍ കഴുതകളെ കിട്ടാനില്ലാത്ത അവസ്ഥയാണ്.

കഴുതത്തോല്‍ ചൂടുവെള്ളത്തിലിട്ട് തിളപ്പിച്ച് നിര്‍മ്മിക്കുന്ന ജലാറ്റിന്‍ എന്ന വസ്തുവാണ് ഇജിയാവോ എന്ന മരുന്ന് നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നത്. കിലോയിക്ക് 300 യൂറോയാണ് ഇജ്ജാവോയുടെ വില എന്നതാണ് കൂടുതല്‍ പേര്‍ ഈ മരുന്ന് നിര്‍മ്മാണത്തിലേക്ക് തിരിയാന്‍ കാരണം.

donkey-skin-chinese-medicine-slaughter-price1

ചൈനയിലെ സമ്പന്നര്‍ മാത്രം ഉപയോഗിച്ചിരുന്ന ഈ മരുന്ന് ഇപ്പോള്‍ മധ്യവര്‍ഗക്കാര്‍ക്കിടയിലും വലിയ പ്രചാരം നേടിക്കഴിഞ്ഞതോടെയാണ് ഇതിന്റെ ആവശ്യം കുത്തനെ ഉയര്‍ന്നത്. രക്തം ശുദ്ധീകരിച്ച് ജീവിത ശൈലീരോഗങ്ങളെ തടയുമെന്നതാണ് ഈ മരുന്നിന്റെ ഗുണമായി പറയപ്പെടുന്നത്.

donkey-skin-chinese-medicine-slaughter-price2

കഴിഞ്ഞ വര്‍ഷം മാത്രം 18 ലക്ഷം കഴുതകളുടെ തോലാണ് ഈ മരുന്ന് നിര്‍മ്മാണത്തിനായി വിദേശത്തു നിന്ന് ചൈനയിലേക്ക് ഇറക്കുമതി ചെയ്തതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ കണക്കുകള്‍ പുറത്തു വന്നതോടെ വിവിധ കോണുകളില്‍ നിന്ന് ഈ നീക്കത്തിനെതിരെ പ്രതിഷേധമുയരുന്നുണ്ട്.

കഴുതത്തോലിന്റെ ഇറക്കുമതിക്കു നിയന്ത്രണമില്ലാത്തതിനാല്‍ നിയമപരമായി ഈ കച്ചവടം നിയന്ത്രിക്കാന്‍ നിലവില്‍ സംവിധാനങ്ങളില്ലെന്നത് തിരിച്ചടിയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News