Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പരുന്തിന്റെ പേരില്‍ കടലിലും ഒരു ജീവിയുണ്ട്. ഈഗിള്‍ റേ എന്ന പേരുളള ഒരിനം തിരണ്ടിയാണിത്. പരുന്തിന്റെ ചിറകുപോലത്തെ വലിപ്പമുള്ള ചിറകുകളാണ് ഈ തിരണ്ടിക്കുമുള്ളത്.
എന്നാല്‍ ചിറകിന്റെ രൂപത്തില്‍ മാത്രമല്ല ചിറകുപയോഗിച്ചു പറക്കുന്നതിലും തങ്ങള്‍ മിടുക്കരാണെന്ന് തെളിയിക്കുന്ന ഒരു ഈഗിള്‍ റേയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സൈബര്‍ ലോകത്തെ ചര്‍ച്ചാ വിഷയം.
വേണ്ടിവന്നാല്‍ അത്യാവശ്യം പറക്കാനും സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ഇത്തരമൊരു തിരണ്ടി. തന്നെ പിടിക്കാനെത്തിയ ചുറ്റികത്തലയന്‍ ഇനത്തില്‍പ്പെട്ട ഒരു സ്രാവില്‍ നിന്നും രക്ഷപ്പെടാനാണ് വെള്ളത്തില്‍ നിന്നും ഏതാണ്ട് രണ്ടു മീറ്ററോളം ഉയരത്തില്‍ തിരണ്ടി പറന്നു പൊങ്ങിയത്.

ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിലുള്ള തിരണ്ടിയുടെ നീക്കം സ്രാവിനെ കുഴക്കി. വായിലകപ്പെടുമെന്ന് മനസിലായ അവസാന നിമിഷത്തിലാണ് പാവം തിരണ്ടി പതിനെട്ടാമത്തെ അടവ് പുറത്തെടുത്തത്. പനാമ ബീച്ചിനു സമീപത്ത് വച്ചാണ് ഈഗിള്‍ റേ ഇത്തരത്തില്‍ പറന്നുപൊങ്ങിയത്.
സര്‍ഫിംഗിനായി ഇറങ്ങിയ വിനോദസഞ്ചാരികളാണ് തിരണ്ടിയുടെ ദൃശ്യം പകര്‍ത്തിയത്. തീരത്തെ ലക്ഷ്യമാക്കി കടല്‍പ്പരപ്പിലൂടെ തിരണ്ടി നീങ്ങുന്നതു കണ്ടാണ് ഇവര്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തിരണ്ടി ചാടുന്നതെന്തിനാണെന്ന് കണ്ടുനിന്നവര്‍ക്ക് മനസിലായില്ല. എന്നാല്‍ വൈകാതെ തിരണ്ടിക്കു പിറകില്‍ സ്രാവിന്റെ ചിറക് ഉയര്‍ന്നു കണ്ടു. തുടര്‍ന്നായിരുന്നു തിരണ്ടിയുടെ അഭ്യാസം.

സ്രാവ് പുറകെ ചാടാന്‍ ശ്രമിച്ചെങ്കിലും തിരണ്ടി പക്ഷിയെപ്പോലെ വായുവില്‍ ഏതാനും നിമിഷങ്ങള്‍ പറന്നു നില്‍ക്കുക തന്നെ ചെയ്തു. പറന്ന ശേഷം തിരണ്ടി വെള്ളത്തിലേക്കു തന്നെ വീണപ്പോള്‍ ചുറ്റികത്തലയന്‍ സ്രാവ് പിന്നെയും പുറകെ കൂടി. ഒടുവില്‍ സ്രാവിനെത്താന്‍ കഴിയാത്ത തരത്തില്‍ ബീച്ചിനോടു ചേര്‍ന്ന ആഴം കുറഞ്ഞ പ്രദേശത്തേക്ക് നീന്തിയെത്തിയാണ് തിരണ്ടി സ്വന്തം ജീവന്‍ രക്ഷിച്ചെടുത്തത്.
തിരണ്ടികള്‍ ഇങ്ങനെ പറക്കാറുണ്ട് എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഉയര്‍ന്നുപൊങ്ങുമ്പോള്‍ ചിറകുകള്‍ ഉപയോഗിച്ച് അല്‍പ്പം കൂടി ദൂരം പിന്നിടുന്നു.
Leave a Reply