Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വർഷത്തിൽ ലോകത്ത് നാലുലക്ഷത്തിലധികം പേർ മരിക്കുന്നതിനു കാരണം ദിവസം മൂന്നു മണിക്കൂറിലധികം ഒരേ ഇരുപ്പ് ഇരിക്കുന്നതുകൊണ്ടാണെന്നു പഠനം തെളിയിക്കുന്നു. തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ വെള്ളം പോലും ആവശ്യത്തിന് കുടിക്കാൻ മടിക്കുന്നവരാണ് നമ്മളിൽ പല ആളുകളും.കൂടുതല്‍ സമയം ഇരിക്കുന്നത് മൂലമുണ്ടാകുന്ന തകരാറുകള്‍ വ്യായാമത്തിലൂടെയോ ഭക്ഷണക്രമത്തിലൂടെയോ പരിഹരിക്കാമെന്ന പ്രതീക്ഷ വേണ്ടെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഇരിക്കുന്ന സമയത്തില്‍ 30 മിനിറ്റെങ്കിലും കുറയുന്നത് ആരോഗ്യത്തിന് ഗുണകരം ചെയ്യുമെന്ന് ഗവേഷകർ പറയുന്നു. ഒരു ദിവസം ഇരിക്കുന്നതിന്റെ ദൈര്‍ഘ്യം കുറച്ചാല്‍ ആയുസ്സിന്റെ ദൈര്‍ഘ്യം കൂട്ടാനാവുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.
–

–
നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് കിട്ടുന്ന കലോറിയിൽ അധികമുളളവ കൊഴുപ്പായി നമ്മുടെ ശരീരത്തിൽ അടിഞ്ഞുകൂടി കൊളസ്ട്രോൾ, കാൻസർ, പ്രമേഹം,ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയ്‌ക്ക് കാരണമാകും.8 മണിക്കൂറോളം ഇരുന്ന് ജോലി ചെയ്യുന്നവർക്ക് 15%വും 1 മണിക്കൂറിൽ കൂടുതൽ ഇരുന്ന് ജോലി ചെയ്യുന്നവർക്ക് 40% വരെയും ആയുസ്സ് കുറയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ബ്രസീലിലെ സാവേ പോളോ സ്‌കൂള്‍ ഒഫ് മെഡിസിനിലെ ഒരു സംഘം ഗവേഷകര്‍ 54 രാജ്യങ്ങളില്‍ നടത്തിയ ഈ പഠനഫലം അമേരിക്കന്‍ ജേണല്‍ ഓഫ് പ്രിവന്റീവ് മെഡിസിനിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
–

–
ഇന്ത്യയില്‍ കൂടുതല്‍ സമയം ഇരിക്കുന്നവര്‍ നേരിടുന്ന ആരോഗ്യ പ്രശ്‌നങ്ങളെ അപേക്ഷിച്ച് പസഫിക്ക് മേഖല , യൂറോപ്പ് എന്നിവിടങ്ങളിലുള്ളവർ നേരിടുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടുതലാണ്. തുടർച്ചയായി ഇരുന്ന് ജോലി ചെയ്യാതെ ദിവസത്തിൽ 30 മിനിറ്റെങ്കിലും എഴുന്നേറ്റ് നിൽക്കാനും നടക്കാനും സമയം കണ്ടെത്തിയാൽ മാത്രമേ ഈ പ്രശ്നത്തിൽ നിന്നും മോചനം നേടാൻ കഴിയൂ. ജോലിസമയം മാത്രമല്ല സിനിമ കാണൽ,ചാറ്റിങ്,ഭക്ഷണം കഴിക്കൽ,ഇങ്ങനെ പോകും ഇരുന്നുകൊണ്ടുള്ള മണിക്കൂറുകൾ.
–

Leave a Reply