Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മനുഷ്യരിൽ വൈകാരികാവസ്ഥയനുസരിച്ച് നടക്കുന്ന പ്രതികരണ പ്രവർത്തനമാണ് കരച്ചിൽ. ജനനം മുതൽ മരണം വരെ ജീവിതത്തിന്റെ പല ഘട്ടങ്ങളിലും കരച്ചിൽ ഉളവാക്കാവുന്ന അനുഭവങ്ങളോ സന്ദർഭങ്ങളോ ഉണ്ടാകാറുണ്ട്. നാണക്കേടാണെന്ന് കരുതി പലരും കരച്ചിൽ അടക്കിപ്പിടിക്കാറുണ്ട്. എന്നാൽ കരയുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് പുതിയ പഠനം തെളിയിച്ചിരിക്കുന്നത്.വിഷാദ രോഗത്തെ അകറ്റാൻ കരച്ചില്‍ ഉത്തമമാണെന്നും ഈ പഠനത്തിൽ കണ്ടെത്തിട്ടിട്ടുണ്ട്. മാനസിക പിരിമുറുക്കം അകറ്റി, വികാരങ്ങളെ ശുദ്ധീകരിച്ച്, ശരീരത്തിലെ വിഷാംശങ്ങളെ പുറംതള്ളി നിങ്ങളെ പുതിയ ഒരാളായി മാറ്റാന്‍ കരച്ചില്‍ മൂലം സാധിക്കും. കണ്‍തടങ്ങളിലെ മസിലുകളെ ഊര്‍ജസ്വലമാക്കുകയും കാഴ്ച വ്യക്തമാക്കുകയും ചെയ്യുന്നതിന് കരച്ചിൽ ഉത്തമമാണ്.
–

–
മാനസിക സമ്മര്‍ദ്ദം നിങ്ങളില്‍ ഉല്‍പ്പാദിപ്പിക്കുന്ന ലൂസിന്‍ എങ്കഫാലിന്‍, പ്രോലാക്ടിന്‍ എന്നിവയെ പോലെയുള്ള രാസവസ്തുക്കളെ ഇല്ലാതാക്കാന്‍ കണ്ണുനീര്‍ സഹായിക്കുന്നു. വ്യായാമം ചെയ്യുന്നത് പോലെ തന്നെ കരച്ചിലും മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. കരച്ചില്‍ അടക്കാന്‍ ശ്രമിക്കുന്നത് മാനസിക സമ്മര്‍ദ്ദം വർദ്ധിപ്പിക്കുകയും രക്തസമ്മര്‍ദ്ദം, ഹൃദയാഘാതം പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാവുകയും ചെയ്യും. ലൈസോസിം എന്ന ദ്രവത്തിന് അഞ്ച് മിനിറ്റിനുള്ളില്‍ 95 ശതമാനത്തോളം ബാക്ടീരിയകളെ ഇല്ലാതാക്കാനുള്ള കഴിവുണ്ട്. ഇടയ്ക്കിടെ കരയുന്നത് കണ്‍തടങ്ങളിലെ മസിലുകളെ ഊര്‍ജസ്വലമാക്കുകയും കാഴ്ച വ്യക്തമാക്കുകയും ചെയ്യും.
–

–
ശരീരത്തിന്റെ വേദനകള്‍ മാറ്റാനും കരച്ചിലിനു സാധിക്കുമെന്ന് പഠനം വ്യക്തമാക്കുന്നു. കണ്ണുകളില്‍ നനവ് നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. കണ്ണുനീര്‍ ചെയ്യുന്നതും അതുതന്നെയാണ്. കരയുമ്പോള്‍ കണ്ണുനീര്‍ ധാരാളമായി കണ്ണുകളിലെത്തുന്നത് കണ്ണിന് നനവ് നല്‍കുന്നതിന് പുറമെ കണ്ണുകളെ വൃത്തിയാക്കാനും സഹായിക്കുന്നു. കണ്ണിലെ മാത്രമല്ല മൂക്കിലെ ബാക്ടീരിയയെ നശിപ്പിക്കാനും കരച്ചിൽ നല്ലതാണ്. സങ്കടം മാത്രമല്ല, പശ്ചാത്താപം, പരിഭവം, ആനന്ദം, ദേഷ്യം ഇവയൊക്കെ കണ്ണുനീരായി പ്രവഹിക്കാം. അല്പം മുതിര്‍ന്ന് കഴിഞ്ഞാല്‍, ആണ്‍കുട്ടികള്‍ കരയുവാന്‍ സമൂഹം അനുവദിക്കുന്നില്ല. ‘പെണ്ണുങ്ങളെപ്പോലെ’ കരഞ്ഞാല്‍ ആണത്തം കുറയും എന്ന് സമൂഹം അവരെ പഠിപ്പിക്കുന്നു. ഇത് കാരണം വളരെയധികം മാനസിക പിരിമുറുക്കം അനുഭവിക്കേണ്ടിവരുന്ന സന്ദർഭങ്ങളിൽ പുരുഷന്മാരില്‍ ചിലയാളുകളെങ്കിലും മദ്യം, മയക്കുമരുന്ന് മുതലായവയെ ആശ്രയിക്കുന്നു.
–

Leave a Reply