Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 2, 2024 12:26 pm

Menu

Published on March 29, 2017 at 3:58 pm

ഈ ക്ഷേത്രത്തില്‍ വഴിപാട് നടത്തിയാല്‍ ബര്‍ഗറും സാന്‍വിച്ചും കഴിക്കാം

get-brownies-and-burgers-as-prasad-at-this-chennai-temple

ചെന്നൈ: വഴിപാട് കഴിക്കുന്ന ഭക്തര്‍ക്ക് ഫാസ്റ്റ് ഫുഡ് പ്രസാദവുമായി ഒരു ക്ഷേത്രം. ചെന്നൈ പടപ്പയിലെ ജയദുര്‍ഗ പീതം ക്ഷേത്രമാണ് പ്രസാദമായ പുളിയരിസിക്കും മധുരപ്പൊങ്കലിനും പകരം ബര്‍ഗറും ബ്രൗണീസും ഡെസേര്‍ട്ടും സാന്‍വിച്ചും സാലഡുമെല്ലാം നല്‍കുന്നത്.

പാകം ചെയ്ത തീയതിയും കാലാവധിയും ഉള്‍പെടെ ഭക്ഷ്യസുരക്ഷ അതോറിറ്റിയുടെ സ്റ്റിക്കറും മോഡേണ്‍ പ്രസാദത്തില്‍ ഉണ്ടായിരിക്കും. പ്രസാദം നല്‍കുന്നതും ആധുനികരീതിയില്‍ തന്നെ.

get-brownies-and-burgers-as-prasad-at-this-chennai-temple2

ഭക്തര്‍ ആദ്യം ബര്‍ഗര്‍ പ്രസാദമാണോ സാന്‍വിച്ച് പ്രസാദമാണോ വേണ്ടതെന്ന് തീരുമാനിച്ച് വെന്‍ഡിങ് മെഷീനില്‍ നിന്ന് ടോക്കണ്‍ എടുക്കണം. ക്ഷേത്രകലവറയിലെ യന്ത്രം പ്രസാദം പെട്ടിയിലാക്കി നല്‍കും, സിമ്പിള്‍.

ഭക്തര്‍ക്കും സഞ്ചാരികള്‍ക്കും മറ്റ് പ്രസാദങ്ങളില്‍ താല്‍പ്പര്യം കുറഞ്ഞതാണ് ഈ പുതിയരീതിക്ക് അവലംബിക്കാന്‍ കാരണം. മാസങ്ങള്‍ക്ക് മുമ്പ് ക്ഷേത്രം ജന്മദിനക്കേക്ക് പ്രസാദം അവതരിപ്പിച്ചിരുന്നു. ക്ഷേത്രത്തിലെ കംപ്യൂട്ടറൈസ് ചെയ്ത രജിസ്റ്ററില്‍ ഭക്തരുടെ ജന്മദിനവും വിലാസവും ഉണ്ട്. പിറന്നാള്‍ ആഘോഷിക്കുന്ന ഭക്തരുടെ വീട്ടില്‍ കേക്ക് ‘ഡോര്‍ ഡെലിവറി’ ആയെത്തും.

get-brownies-and-burgers-as-prasad-at-this-chennai-temple1

ഇക്കാര്യം കൊണ്ട് മുതിര്‍ന്നവര്‍ക്കാണ് ഏറ്റവും കൂടുതല്‍ സന്തോഷം എന്ന് ക്ഷേത്രം ഭാരവാഹികള്‍ പറയുന്നു. പേരെഴുതി പൂക്കളും ഐസിങ്ങുമായെത്തുമ്പോള്‍ അവര്‍ അമ്പരന്നു പോകും. ക്ഷേത്രത്തില്‍ നിന്ന് നല്‍കുന്നത് കൊണ്ട് അതിലേറെ സന്തോഷമാണെന്നും ജയദുര്‍ഗ പീതം ക്ഷേത്രഭാരവാഹികള്‍ പറയുന്നു.

Loading...

Leave a Reply

Your email address will not be published.

More News