Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നിങ്ങള്‍ ഒരു ഉദ്യോഗാര്ഥിയാണെങ്കില് ഇനി മുതല്‍ സോഷ്യല്‍ മീഡിയ ഉപയോഗം അല്പം ശ്രദ്ധിച്ചു തന്നെ വേണമെന്നാണ് റിക്രൂട്ടിങ് പ്ലാറ്റ്ഫോമായ ജോബ്വൈറ്റിന്റെ കണ്ടെത്തല്‍.
ഒരാള്‍ ജോലിക്ക് അപേക്ഷിക്കുമ്പോള്‍ 93 ശതമാനം കമ്പനികളും അയാളുടെ സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ പരിശോധിക്കാറുണ്ടെത്രേ. 55 ശതമാനം ഉദ്യോഗാര്‍ഥികള്‍ക്കാണ് ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ പരിശോധന കാരണം വീണ്ടും അവസരം ലഭിച്ചത്. 61 ശതമാനം പേര്‍ക്കാവട്ടെ, ലഭിച്ച ജോലി നഷ്ടപ്പെടുകയും ചെയ്തെന്ന് ഈ പഠനം വ്യക്തമാക്കുന്നു.

നിരോധിച്ച ലഹരിമരുന്നുകളെ അനുകൂലിച്ച് പോസ്റ്റിട്ടവര്ക്കാണ് ഏറ്റവും കൂടുതല്‍ പണി കിട്ടിയത്. 83 ശതമാനം റിക്രൂട്ടര്‍മാര്‍ക്കും ഇത്തരത്തിലുള്ളവരെ സ്വീകാര്യമായിരുന്നില്ല. എന്നാല്‍ രണ്ടു ശതമാനം കമ്പനികള്‍ ഇത് പോസിറ്റീവായും എടുക്കുന്നുണ്ടത്രേ.
70 ശതമാനം കമ്പനികള്‍ ലൈംഗികതയുമായി ബന്ധപ്പെട്ട തുറന്നു പറച്ചിലുകളെ അംഗീകരിക്കാതിരിക്കുമ്പോള്‍ ഒരു ശതമാനം പേര് ഇതൊന്നും അത്ര വലിയ കാര്യമായെടുക്കുന്നില്ല. മൂന്നില്‍ രണ്ടു പേര് ദൈവനിന്ദാ പോസ്റ്റുകളും പകുതിയോളം പേര് ആയുധങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകളും 44 ശതമാനം മദ്യവുമായി ബന്ധപ്പെട്ട പോസ്റ്റുകളും ഗൗരവമായി കാണുന്നു.
മറ്റൊരു പ്രധാനപ്പെട്ട കാര്യം സോഷ്യല്‍ മീഡിയയില്‍ ഉപയോഗിക്കുന്ന ഭാഷയാണ്. 66 ശതമാനം പേര് വ്യാകരണത്തെറ്റുകളും സ്പെല്ലിങ്ങ് മിസ്റ്റേക്കുകളുമെല്ലാം ഗൗരവത്തോടെയാണ് കാണുന്നത്. ആറില്‍ ഒന്ന് കമ്പനികള്‍ രാഷ്ട്രീയ പോസ്റ്റുകള്‍ ഇടുന്നവരെയും ഒഴിവാക്കുന്നുണ്ട്. ചാരിറ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടുന്നവര്ക്കാവട്ടെ 65 ശതമാനം കമ്പനികളും ഫുള്‍മാര്‍ക്കാണ് നല്‍കിയിരിക്കുന്നത്. ഇതുകൂടാതെ മുന്‍പരിചയം, പൊതുബന്ധങ്ങള്‍, സാമൂഹികമായ സ്വീകാര്യത എന്നിവയും ചില കമ്പനികള്‍ പരിഗണിക്കുന്നുണ്ട്.

ഇത്തരം വിഷയങ്ങളില്‍ കമ്പനികള്‍ ഏറ്റവും കൂടുതല്‍ പരിഗണിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ലിങ്ക്ഡ് ഇന്‍ ആണ്. 79 ശതമാനം പേര് ലിങ്ക്ഡ് ഇന്‍ വഴി ഉദ്യോഗാര്‍ഥികളെ വിലയിരുത്തുമ്പോള്‍ 26 ശതമാനം ഫേസ്ബുക്ക് വഴിയും 14 ശതമാനം ട്വിറ്റര്‍ വഴിയുമാണ് ആളുകളെ വിലയിരുത്തുന്നത്.
ഏറ്റവും കൂടുതല്‍ ഇത്തരം കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന മീഡിയം ലിങ്ക്ഡ് ഇന്‍ തന്നെയാണ്. സൗഹൃദവലയത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നതിനായാണ് ട്വിറ്റര്‍, ഫേസ്ബുക്ക് എന്നിവ ഉപയോഗിക്കുന്നത്.
Leave a Reply