Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 10:27 am

Menu

Published on April 19, 2017 at 11:23 am

വെള്ളം കുടക്കാനെത്തിയ ആനക്കൂട്ടത്തിന് നേരെ അപ്രതീക്ഷിത ആക്രമം; ദൃശ്യങ്ങള്‍ വൈറല്‍

elephant-fright-life-crocodile-jumps-water-grabs-trunk

ആഫ്രിക്കന്‍ രാജ്യമായ മലാവിയിലെ മവേര വനമേഖലയില്‍ വെള്ളം കുടിക്കാനെത്തിയ കാട്ടാനക്കൂട്ടത്തിന് നേര്‍ക്കുണ്ടായ അപ്രതീക്ഷിത ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു.

കടുത്ത വരള്‍ച്ച കാരണം തുറസായ പ്രദേശത്ത് വെള്ളം തേടിയിറങ്ങിയ കാട്ടാനക്കൂട്ടത്തിലെ ഒരു കുട്ടിയാനയെ മുതല ആക്രമിക്കുകയായിരുന്നു. വെളളം കുടിക്കാനിറങ്ങിയ കുട്ടിയാനയുടെ തുമ്പിക്കയ്യില്‍ വെള്ളത്തില്‍ പതിയിരുന്ന മുതല പിടിമുറിക്കുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ദൃശ്യങ്ങളിലുള്ളത്.

വേനല്‍ക്കാലമായതോടെ വെള്ളത്തിന്റെ ലഭ്യത മനസ്സിലാക്കി നേരത്തെ കണ്ടുവച്ച പ്രദേശത്തു വെള്ളം കുടിക്കാനെത്തിയതായിരുന്നു ആനക്കൂട്ടം. വെള്ളം കുടിക്കാനെത്തിയ ആനക്കൂട്ടത്തില്‍ നിന്ന് ആദ്യം വെള്ളത്തില്‍ തുമ്പിക്കൈയിട്ട ആനക്കുട്ടിയെ തന്നെയാണ് മുതല പിടികൂടിയത്. അതായത് ഇരയുടെ വരവും കാത്ത് മുതല ഒരുങ്ങി ഇരിക്കുകയായിരുന്നുവെന്ന് ചുരുക്കം.

പിടികൂടിയെന്ന് മാത്രമല്ല കുട്ടിയാന എത്ര കുടഞ്ഞിട്ടും മുതല പിടിവിടാതെ കടിച്ച് തൂങ്ങി കിടക്കുകയും ചെയ്തു. സംഭവം നടക്കുന്ന സമയത്ത് നദിയില്‍ ബോട്ടില്‍ സഞ്ചരിച്ച വിനോദ സഞ്ചാരികളാണ് ഈ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്.

മുതല പിടിമുറുക്കിയതോടെ തുമ്പിക്കൈ ആന വെള്ളത്തില്‍ നിന്നു വലിച്ചെടുത്തു കുടഞ്ഞു. വേദനകൊണ്ടു പുളഞ്ഞ ആനക്കുട്ടി കരയില്‍ കയറിയിട്ടും പിടി വിടാന്‍ മുതല തയ്യാറായിരുന്നില്ല. പിന്നെ മുതലയെ കുടഞ്ഞെറിഞ്ഞു കളയാനായി ശ്രമം. എന്നാല്‍ മുതല പിടിവിടുന്നുമില്ല.

ഇതിനിടെ കൂട്ടത്തിലുള്ള ആനയുടെ പരാക്രമം കണ്ട് ആദ്യം പതറിപ്പോയെങ്കിലും മറ്റാനകളും കുട്ടിയാനയെ സഹായിക്കാനായി മുന്നോട്ടു വന്നു. ഇതിനിടെയില്‍ മുതലയെ വീണ്ടും കുടഞ്ഞെറിഞ്ഞു രക്ഷപ്പെടാനായി ആനയുടെ ശ്രമം. ഈ സമയം കൂട്ടത്തിലൊരാന മുതലയുടെ നേരെ ആക്രമണത്തിനു മുതിരുകയും ചെയ്തതോടെ മുതല പരാജയം സമ്മതിച്ചു വെള്ളത്തിലേക്കു മടങ്ങുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News