Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുൻജന്മത്തിൽ താൻ ആരായിരുന്നു എന്നറിയാൻ ആഗ്രഹമില്ലാത്തവർ ഉണ്ടാകില്ല. സത്യത്തിൽ മുൻജന്മം എന്നൊന്നുണ്ടോ? ഇതിനുത്തരം പല മതസ്ഥരുടെയും, വിശ്വാസികളുടെയും, അന്ധവിശ്വാസികളുടെയും, നിരീശ്വരവാദികളുടെയും പലതായിരിക്കും. എന്നാൽ എത്ര ജന്മമുണ്ട്, അത് ഏതൊക്കെയാണെന്ന് ഇന്നും കണ്ടെത്താത്ത കാര്യമാണ്. ചില ആളുകളെ കാണുമ്പോഴും സംസാരിക്കുമ്പോഴും അവരുമായി ഒരു വല്ലാത്ത ആത്മബന്ധം പലർക്കും തോന്നാറുണ്ട്. ഇങ്ങനെ തോന്നുന്നതിന് കാരണം അവരുമായി നിങ്ങൾക്ക് മുന്‍ ജന്മബന്ധം ഉണ്ടായിരുന്നെന്നാണ് വിശ്വാസിക്കപ്പെടുന്നത്.
–

–
നമുക്ക് മുൻജന്മത്തിൽ ബന്ധമുള്ള ഒരാളെ ആദ്യമായി കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് ബന്ധം തോന്നും.മാത്രമല്ല അയാളുമായി വര്‍ഷങ്ങള്‍ക്കു മുമ്പേ പരിചയം ഉള്ളതായും തോന്നും. നിങ്ങള്‍ മനസില്‍ ഉദ്ദേശിച്ച വിഷയം നിങ്ങള്‍ പറയും മുമ്പേ അവര്‍ പറയാൻ തുടങ്ങുന്നതും മുൻജന്മ ബന്ധമുള്ളതിനാലാണെന്നാണ് പറയപ്പെടുന്നത്. മുന്‍ ജന്മത്തില്‍ ബന്ധമുള്ള വ്യക്തിയുമായി യാത്ര ചെയ്യുമ്പോൾ പല ജന്മങ്ങളായി ഒരുമിച്ച് യാത്ര ചെയ്തിരുന്നതായി നിങ്ങൾക്ക് തോന്നിയേക്കാം.
–

–
പരസ്പരം കണ്ണുകളിൽ നോക്കുമ്പോൾ ഇവർക്ക് ഒരു മാസ്മരികത അനുഭവപ്പെട്ടേക്കാം. ഇവരെ ചിലപ്പോൾ നിങ്ങൾ സ്വപ്നത്തിൽ കാണുകയും ചെയ്യും. ഏതെങ്കിലും ഒരു സ്ഥലം സന്ദർശിക്കുമ്പോൾ പണ്ട് എപ്പോഴോ സന്ദർശിച്ചിരുന്നതായി പലർക്കും തോന്നാറുണ്ട്. ഇതും നിങ്ങളുടെ മുൻജന്മത്തിൻറെ സൂചനയാണ്. നമ്മൾ കടന്നുപോയ എല്ലാ ജന്മങ്ങളിലെയും അനുഭവങ്ങളുടെ ഓർമ്മകൾ നമ്മുടെ ഉപബോധമനസിൽ സൂക്ഷിച്ചിട്ടുണ്ടായിരിക്കും . അതൊന്നും ഒരിക്കലും മാഞ്ഞുപോകില്ല. പക്ഷെ ബോധാവസ്ഥയിൽ നമുക്ക് അവ ഓർത്തെടുക്കാൻ കഴിയുന്നില്ലെന്നു മാത്രം.
–

Leave a Reply