Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വീട് പൂട്ടി ഒരിടത്തേക്കിറങ്ങുമ്പോള് എന്തെങ്കിലും വെച്ച് മറക്കുന്നതും പിന്നീട് അത് തിരികെയെടുക്കാന്‍ ഓടിപ്പിടിച്ചെത്തുന്നതും പലരും അനുഭവിച്ചിട്ടുള്ളതാണ്.
കൂടാതെ വീട് പൂട്ടിയിറങ്ങുമ്പോള്‍ ഒട്ടേറെ ആകുലതകളും പലര്‍ക്കും ഉണ്ടാകും. എന്നാല്‍ ലിയു ലിങ്ച്ചാഒ എന്ന ചൈനക്കാരാന് വീട് വിട്ടിറങ്ങുമ്പോള്‍ യാതൊരു ഉത്കണ്ഠയും ഉണ്ടാകാറില്ല.

വീട് കള്ളന്മാര് കുത്തിത്തുറക്കുമെന്നോ, വീട്ടിലെ വസ്തുക്കള്‍ മോഷണം പോകുമെന്നോ ചിന്തിച്ച് തല പുകയ്ക്കേണ്ടതുമില്ല. കാരണം എന്താണെന്നല്ലേ ഇയാള്‍ വീട് തലയില്‍ വെച്ചാണ് നടക്കുന്നത് തന്നെ.

വീടെന്ന നമ്മുടെ സങ്കല്‍പ്പം തന്നെ മാറ്റിമറിക്കുന്നതാണ് ലിയുവും അദ്ദേഹത്തിന്റെ മൊബൈല്‍ വീടും. ഒരുപക്ഷേ ലോകത്തിലെ ആദ്യത്തെ മൊബൈല്‍ വീട് ലിയുവിന്റേതായിരിക്കും.

സെയില്‍സ് മാനായ ലിയു തന്റെ വീട് നിര്‍മ്മിച്ചിരിക്കുന്നത് മുള ഉപയോഗിച്ചാണ്. അതുകൊണ്ട് തന്നെ വീട് സുഖമായി തലയില്വെക്കുകയും ചെയ്യാം. പ്ലാസ്റ്റിക് കവര്‍ ഉപയോഗിച്ചാണ് വീടിന്റെ ചുമരുണ്ടാക്കിയിരിക്കുന്നത്. ഏകദേശം 60 കിലോ മാത്രമാണ് ഈ വീടിന്റെ ഭാരം.

കണ്ടാല്‍ കുട്ടികള്‍ കളിയ്ക്കാനായി ഉണ്ടാക്കുന്ന കുട്ടിപ്പുരയ്ക്ക് സമാനമായി തോന്നുമെങ്കിലും ഈ വീട്ടില്‍ കിടപ്പുമുറിയും അടുക്കളയുമെല്ലാമുണ്ട്. ആഗ്രഹിക്കുന്നിടത്തേക്ക് വീടും എത്തുമെന്നതിനാല്‍ ലിയുവിന് ഇഷ്ടമുള്ള പ്രദേശത്തെ താമസക്കാരനാകുകയും ചെയ്യാമെന്ന ഗുണവുമുണ്ട്.

ഏകദേശം ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ലിയു മൊബൈല്‍ വീടെന്ന ആശയത്തിലേക്കെത്തുന്നത്. തുടര്‍ന്ന് നാലു വര്‍ഷം മുന്‍പ് 2013ലാണ് ലിയുവും വീടും ഏവരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നത്. ഇപ്പോഴും ഇത് തുടരുന്നു.
Leave a Reply