Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2026 6:21 am

Menu

Published on April 26, 2017 at 5:18 pm

ചൂണ്ടയിട്ട് ഇരപിടിക്കുന്ന കാക്ക

endangered-hawaiian-crows-known-to-use-tools

ബുദ്ധിയുള്ള പക്ഷികളെന്നാണ് കാക്കകളെ പൊതുവില്‍ പറയാറുള്ളത്. എന്നാല്‍ ഹവായിയന്‍ ഇനത്തില്‍ പെട്ട കാക്കകളുടെ ബുദ്ധിശക്തി ആരെയും അമ്പരപ്പിക്കുന്നതാണ്.

ഈ കാക്കകള്‍ ആഹാരം തേടുന്നതിന് ഉപയോഗിക്കുന്ന കുറുക്കുവഴികളാണ് ഗവേഷകരെ ആകര്‍ഷിച്ചത്. ആഹാരം കണ്ടെത്താനും ഭക്ഷിക്കാനും കുറുക്കുവഴികള്‍ തേടുന്ന ആദ്യത്തെ പക്ഷിയല്ല ഹവായിയന്‍ കാക്ക. എന്നാല്‍ മുന്‍പ് കണ്ടെത്തിയിട്ടുള്ള പക്ഷികളേക്കാളേറെ ബുദ്ധി ഉപയോഗിച്ചാണ് ഹവായിയന്‍ കാക്കകളുടെ ഇര തേടല്‍.

നീണ്ട കമ്പുകളാണ് ഹവായിയന്‍ കാക്കകളുടെ പ്രധാന ആയുധം. പലതരം പ്രാണികളുടെയും ഉറുമ്പകളുടെയും കൂട്ടിലേക്ക് ഇവ ഈ കമ്പുകള്‍ ഇറക്കിവക്കും. സ്വാഭാവികമായും കൂട്ടിലെ ജീവികള്‍ കമ്പു വഴി മുകളിലേക്കു കയറും. ഇങ്ങനെ കയറി വരുന്ന പ്രാണികളെ കാക്കകള്‍ ഭക്ഷണമാക്കും.

ഇര പിടിക്കാന്‍ വിവിധ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്ന മറ്റു പക്ഷികളൊന്നും ഈ രീതിയില്‍ അതിനെ പ്രയോജനപ്പെടുത്തുന്നതായി തിരിച്ചറിഞ്ഞിട്ടില്ല. ഹാവായിയന്‍ കാക്കകളുടെ ഈ രീതിയെ ചൂണ്ടയിട്ടു മീന്‍ പിടിക്കുന്ന മനുഷ്യന്റെ ബുദ്ധിയോടാണ് ഗവേഷകര്‍ താരതമ്യം ചെയ്യുന്നത്.

ഗവേഷകര്‍ നിരീക്ഷണ വിധേയമാക്കിയ 78 ശതമാനം ഹവായിയന്‍ കാക്കകളും ഭക്ഷണം തേടാന്‍ ഇത്തരം മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നവയായിരുന്നു. ഹവായിയന്‍ കാക്കകളെ കൂടാതെ മറ്റു 11 ഇനത്തില്‍ പെട്ട പക്ഷികളാണ് ഇരപിടിക്കാന്‍ സമാനമായ മാര്‍ഗങ്ങള്‍ തേടുന്നതായി ഇതുവരെ കണ്ടെത്തിയിട്ടുള്ളത്.

ഇതില്‍ ഭൂരിഭാഗം പക്ഷികളും മാതാപിതാക്കളോ മനുഷ്യരോ നല്‍കുന്ന പരിശീലനത്തിലൂടെയാണ് ഈ കഴിവ് സ്വായത്തമാക്കിയത്. എന്നാല്‍ ഹവായിയന്‍ കാക്കകള്‍ക്ക് ഈ സിദ്ധി ജന്മനാ ലഭിച്ചതുപോലെയാണ് പ്രയോഗിക്കുന്നത്.

കാടുകളില്‍ വംശനാശം സംഭവിച്ച പക്ഷികളാണു ഹവായിയന്‍ കാക്കകള്‍. ഇന്ന് അമേരിക്കയിലെ ഏതായും മൃഗശാലകളിലും ഗവേഷണ കേന്ദ്രങ്ങളിലും മാത്രമാണിവയുള്ളത്. അതുകൊണ്ടു തന്നെ ഇവയെ ജീവിവര്‍ഗങ്ങളുടെ എലൈറ്റ് ഗ്രൂപ്പിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News