Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 12:19 pm

Menu

Published on April 28, 2017 at 12:58 pm

രണ്ടുവയസ്സുള്ളപ്പോൾ ദിവസം 40 സിഗരറ്റുകൾ വലിച്ച ബാലൻ….!

two-year-old-aldi-rizal-smoked-40-cigarettes-per-day

വെറും രണ്ടുവയസ്സ് മാത്രം പ്രായമുള്ള ബാലൻ വലിച്ച സിഗററ്റുകളുടെ എണ്ണം കേട്ടാൽ ആരും ഒന്ന് ഞെട്ടും. 40 സിഗററ്റുകളാണ് ഈ ബാലൻ ഒരു ദിവസം വലിച്ചിരുന്നത്. സുമാത്രയിലെ ഒരു ദരിദ്ര ഗ്രാമത്തിലെ അല്‍ദി റിസാല്‍ എന്ന ബാലനാണ് ഇത്തരമൊരു ദുശീലമുണ്ടായിരുന്നത്. ഇപ്പോൾ 9 വയസ്സായ അല്‍ദി റിസാല്‍ തൻറെ ദുശീലം ഉപേക്ഷിച്ചു. അതും ലഹരി മുക്ത കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച ശേഷം. ദരിദ്ര ഗ്രാമത്തില്‍ ദിവസവും സിഗററ്റ് വലിച്ചു കൂട്ടുന്ന അല്‍ദി റിസാലിനെ മാധ്യമ ലോകം കണ്ടെത്തിയത് 2010ലാണ്. ഈ വാർത്ത മാധ്യമങ്ങളിൽ വന്നതോടെ ഇന്തോന്യേഷന്‍ സര്‍ക്കാര്‍ ബാലനെ ലഹരി മുക്ത കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.



ലഹരി വിമുക്തമായപ്പോൾ അല്‍ദി റിസാലിൻറെ പ്രധാന പ്രശ്നം ഭക്ഷണത്തോടുള്ള അമിതാസക്തി ആയിരുന്നു. ഭക്ഷണം കിട്ടാതിരുന്നാല്‍ തല ഭിത്തിയില്‍ ഇടിച്ചു പൊളിക്കലാണ് അല്‍ദി റിസാൽ ചെയ്തിരുന്നത്. എന്നാൽ പിന്നീട് അല്‍ദി റിസാൽ ഇതിൽ നിന്നെല്ലാം മോചനം നേടി. കൃത്യമായി ഭക്ഷണം കഴിക്കാനും മുടങ്ങാതെ വ്യായാമം ചെയ്യാനും റിസാൽ ശീലിച്ചു. ഇപ്പോൾ നാലാം ക്ലാസ്സിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ് അല്‍ദി റിസാൽ. ചെറുപ്പത്തിൽ സിഗരറ്റ് വലിച്ചിരുന്നതിനെ കുറിച്ച് ചോദിച്ചാൽ ഇപ്പോൾ അല്‍ദി റിസാലിന് ചിരിയാണ് വരിക.



അമിതമായി ഭക്ഷണം കഴിച്ച് വണ്ണം കൂടിയ റിസാലിൻറെ ചിത്രം സോഷ്യൽ മീഡിയകളിൽ പ്രചരിച്ചു. ഇതോടെ വണ്ണം കുറയ്ക്കാൻ റിസാൽ തീരുമാനിക്കുകയായിരുന്നു. രണ്ടുവയസ്സുള്ളപ്പോൾ സിഗരറ്റ് വലിക്കുന്ന റിസാലിൻറെ ഫോട്ടോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.ഇന്തോനേഷ്യയുടെ ഗ്രാമപ്രദേശത്ത് താമസമാക്കിയ റിസാലിൻറെ കുടുംബം കുഞ്ഞിനെ ഈ ദുശ്ശീലങ്ങളിൽ നിന്നും പിന്തിരിപ്പിക്കുന്നതിൽ പരാജയപ്പെടുകയായിരുന്നു. പിന്നീടാണ് ഇന്തോന്യേഷന്‍ സര്‍ക്കാര്‍ ഇതിൽ ഇടപെട്ടത്. ഈ അവസ്ഥയിൽ എത്താൻ റിസാലിന് നല്ലപോലെ കഷ്ടപ്പെടേണ്ടി വന്നു. ഇപ്പോൾ റിസാൽ പൂർണ്ണ ആരോഗ്യവാനാണ്. പുകവലി മൂലം റിസാലിൻറെ ശരീരത്തിൽ അടിഞ്ഞു ചേർന്ന നിക്കോട്ടിൻ ചികിത്സയിലൂടെ നീക്കം ചെയ്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News