Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 24, 2026 2:43 pm

Menu

Published on May 9, 2017 at 4:08 pm

രോഗിയുടെ വയറ്റില്‍ നിന്ന് ഡോക്ടര്‍മാര്‍ പുറത്തെടുത്തത് ജീവനുള്ള ഈലിനെ; വീഡിയോ വൈറല്‍

footage-shows-live-eel-being-removed-from-patients-body

മലബന്ധത്തിന് നാട്ടുചികിത്സ നടത്തിയ ചൈനക്കാരന് കിട്ടിയത് എട്ടിന്റെ പണി. മലബന്ധത്തിന് നാട്ടുവൈദ്യന്‍ ഇയാള്‍ക്ക് നല്‍കിയ ചികിത്സ, മലദ്വാരത്തില്‍ കൂടി ഈല്‍ മത്സ്യത്തെ കടത്തുക എന്നതായിരുന്നു.

ഒടുവില്‍ വയറുവേദന കൂടി ആശുപത്രിയിലെത്തിയ ഈ 49 കാരന് ഉടന്‍ ഡോക്ടര്‍മാര്‍ ഓപ്പറേഷന്‍ നടത്തി വയറ്റിലൂടെ ജീവനുള്ള ഈലിനെ പുറത്തെടുക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അരമീറ്റര്‍ നീളമുള്ള ഈലിനെയാണ് ഇയാളുടെ വയറ്റില്‍ നിന്ന് പുറത്തെടുത്തത്. വേദനകൊണ്ട് പുളഞ്ഞ് ഡോക്ടര്‍മാരെ സമീപിച്ച ഇയാള്‍ ആദ്യം സംഭവിച്ചതെന്താണെന്ന് പറഞ്ഞിരുന്നില്ല. സംഭവത്തില്‍ ഇയാളുടെ പാന്‍ക്രിയാസിന് പരിക്കേറ്റിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News