Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 5:22 pm

Menu

Published on May 10, 2017 at 1:57 pm

‘ബിഗ്ഫൂട് ‘ സത്യമോ? ശരീരം നിറയെ രോമങ്ങളുമായി ഹോളണ്ടില്‍ ഭീകരജീവി

is-bigfoot-lurking-holland

പലരും പലകാലത്തും ചില ഭീകരജീവികളെ കണ്ടതായി അവകാശപ്പെട്ടിട്ടുണ്ട്. എന്നാല്‍ അത്തരം ജീവികള്‍ ഭൂമുഖത്തുണ്ടോ എന്ന കാര്യത്തില്‍ ഇന്നും വാദപ്രതിവാദങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഹിമാലയത്തിലെ യതിയും അമേരിക്കയിലും യൂറോപ്പിലുമുള്ള ചെന്നായ മനുഷ്യനുമൊക്കെ ഇത്തരത്തിലുള്ളതാണ്. ഇതിനോടു കെട്ടുപിണഞ്ഞു കിടക്കുന്നതാണ് ബിഗ്ഫൂട് എന്ന ഭീകരനും.

ബിഗ്ഫൂടിനെ കണ്ടതായും ഫോട്ടോ എടുത്തതായുമെല്ലാം പലരും അവകാശപ്പെടാറുണ്ട്. ഇതില്‍ വിശ്വാസ്യത തോന്നുന്ന പലതിനും വ്യാപകമായ പ്രചാരവും ലഭിക്കാറുണ്ട്. ഇത്തരത്തിലൊന്നാണ് ഇപ്പോള്‍ ഹോളണ്ടിലെ വെല്യൂവെസും ദേശീയ പാര്‍ക്കില്‍ നിന്നും യുവാക്കള്‍ പകര്‍ത്തിയ ഒരു ദൃശ്യം.

മരത്തിനു പിന്നില്‍ മറഞ്ഞു നില്‍ക്കുന്ന ഒരു രൂപമാണ് ഈ ദൃശ്യങ്ങളിലുള്ളത്. കറുത്ത നിറവും ദേഹത്തു നിറയെ രോമങ്ങളുമുള്ളതായി വ്യക്തമല്ലാത്ത ഈ ദൃശ്യത്തില്‍ നിന്നൂഹിക്കാം. കരടിയാണെന്നു സംശയം തോന്നുമെങ്കിലും ഈ മേഖലയില്‍ കരടികള്‍ ഇല്ല. അതുകൊണ്ട് ആ സാധ്യതയും തള്ളിക്കളയാം. ഇങ്ങനെ സാഹചര്യത്തെളിവുകള്‍ ഓന്നൊന്നായി നിരത്തിയാണ് ദൃശ്യത്തിലുള്ളത് ബിഗ്ഫൂടാണെന്ന് ചിലര്‍ അവകാശപ്പെടുന്നത്.

വികൃതമായ ഒരു ഒച്ചയും ജീവിയോടൊപ്പം ദൃശ്യങ്ങളില്‍ കേള്‍ക്കാം. ഈ ദൃശ്യം ചിത്രികരിച്ച രണ്ട് യുവാക്കള്‍ ജീവിയെക്കണ്ടു ഭയന്നതിനു ശേഷമുള്ള പ്രതികരണവും കേള്‍ക്കാം. അകലെ നിന്ന് ഒരു വെടിയൊച്ച കേള്‍ക്കുന്നതോടെയാണ് ദൃശ്യങ്ങള്‍ അവസാനിക്കുന്നത്. വെടിയൊച്ച കേട്ടതോടെ തങ്ങള്‍ ആ പ്രദേശത്തു നിന്നു രക്ഷപ്പെടുകയായിരുന്നുവെന്ന് ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയ ലൂക്കാസും ജെറോമും പറയുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News