Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലാഹോര്‍: ഭക്ഷണ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലാത്തവരാണ് ഇന്നത്തെക്കാലത്ത് പലരും. ഇക്കാരണങ്ങള്‍ കൊണ്ടാണ് നമ്മുടെ നാട്ടില്‍ മുക്കിന് മുക്കിന് ഹോട്ടലുകളും തട്ടുകടകളും ഉയരുന്നത്. എന്നാല്‍ ഭക്ഷണക്കൊതിയന്മാര്‍ക്ക് കണ്ടു പടിക്കാന്‍ പാക്കിസ്ഥാനില്‍ നിന്നും ഇതാ ഒരു ഉദാഹരണം.
ചീസും പിസയും ബര്‍ഗറുമെല്ലാം ശീലിച്ച ഇന്നത്തെ തലമുറയ്ക്ക് ഇദ്ദേഹത്തിന്റെ ജീവിതരീതി ഉള്‍ക്കൊള്ളാനാകില്ല. കാരണം കഴിഞ്ഞ 25 വര്‍ഷമായി പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഗുജ്റാണ്‍വാല സ്വദേശി മെഹ്മൂദ് ഭട്ടിന്റെ ആഹാരം പച്ചിലകളും മരക്കഷ്ണങ്ങളും മാത്രമാണ്.

ഇതുവരെ യാതൊരു വിധത്തിലുള്ള രോഗങ്ങളും ഈ 50 കാരനെ ബാധിച്ചിട്ടില്ലെന്നതാണ് കൗതുകകരമായ വസ്തുത. ജോലിയും ഭക്ഷണത്തിനായുള്ള പണവും കണ്ടെത്താന്‍ കഴിയാതിരുന്ന സാഹചര്യത്തിലാണ് 25 വര്‍ഷം മുമ്പ് ഇദ്ദേഹം വിശപ്പടക്കാന്‍ ഇലകള്‍ കഴിച്ചുതുടങ്ങിയത്.
ജീവിത സാഹചര്യത്തില്‍ തളര്‍ന്ന്, തെരുവുകളില്‍ ഭിക്ഷ യാചിക്കുന്നതിനേക്കാള്‍ നല്ലത് ഇലയും മരക്കഷണവും കഴിക്കുന്നതാണെന്ന തോന്നലിലാണ് ഇദ്ദേഹം ഈ ഭക്ഷണരീതിയിലേക്ക് മാറിയത്. പിന്നീട് അതൊരു ശീലമായി മാറുകയായിരുന്നു.
വര്‍ഷങ്ങള്‍ക്കു ശേഷം, ജോലി നേടുകയും ഭക്ഷണം വാങ്ങാനുള്ള പണവും സമ്പാദിച്ചതിനു ശേഷവും തനതായ ഭക്ഷണരീതിയിലേക്ക് മാറാന്‍ ഭട്ടിന് കഴിഞ്ഞില്ല.
തന്റെ കുടുംബം വളരെ ദാരിദ്ര്യത്തിലായിരുന്നു, വിശപ്പ് അസഹനീയമായിരുന്നു. വിശപ്പ് കാര്‍ന്നുതിന്ന അവസ്ഥയില്‍ മറ്റു വഴിയില്ലായിരുന്നു. തെരുവില്‍ യാചിക്കുന്നതിനു പകരം മരം കഴിക്കുന്നത് നല്ലതാണെന്ന് കരുതി. ഇപ്പോള്‍ മരവും ഇലകളും കഴിക്കുന്നത് എന്റെ സ്വഭാവം ആയിത്തീര്‍ന്നിരിക്കുന്നു, ഭട്ട് പറഞ്ഞു.

കഴുതവണ്ടിയില്‍ സാധനങ്ങള്‍ കയറ്റിയെത്തിച്ച് ദിവസവും 600 രൂപയോളം ഇദ്ദേഹം സമ്പാദിക്കുന്നുണ്ട്. എന്നാല്‍, പുതിയ ഇലകളും മരക്കഷണവും കണ്ടെത്തുന്നതിലാണ് അദ്ദേഹത്തിന് താല്‍പര്യം. ആല്‍മരം, താലി, സക്ക് ചെയിന്‍ എന്നീ മരങ്ങളുടെ ഇലയും തടിയും കഴിക്കാനാണ് തനിക്കേറ്റവും ഇഷ്ടമെന്ന് മെഹ്മൂദ് ഭട്ട് പറയുന്നു.
ഭക്ഷണ ശീലം കൊണ്ട് പ്രദേശവാസികള്‍ക്ക് ഏറെ പരിചിതനാണ് ഇപ്പോള്‍ മെഹ്മൂദ് ഭട്ട്. നല്ല പച്ചിലകള്‍ എവിടെ കണുന്നുവോ അവിടെ വണ്ടി നിര്‍ത്തി ഭട്ട് അത് കഴിക്കുന്നത് സ്ഥിരം കാഴ്ചയാണെന്നും ഈ ശീലം മാറ്റാന്‍ അദ്ദേഹം ഒരിക്കലും ഡോക്ടറെ സമീപിച്ചിട്ടില്ലെന്നും അയല്‍ക്കാരന്‍ ഗുലാം മുഹമ്മദ് പറയുന്നു.
Leave a Reply