Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
100 വയസുവരെ ജീവിച്ചിരിക്കുക എന്നത് ശ്രമകരമായ കാര്യം തന്നെയാണ്. എന്നാല്‍ ഇരട്ടകളായി ജനിച്ച് ഒന്നിച്ച് 100 വയസുവരെ ജീവിച്ചിരിക്കുന്നതോ. ഇതില്‍ പരം ഭാഗ്യമെന്താണുള്ളതെന്നു ചോദിച്ചാല്‍ അസ്സലൊരു പുഞ്ചിരി സമ്മാനിക്കും മരിയ എന്നും പൗളീന് എന്നും പേരുള്ള ഈ മുത്തശ്ശിമാര്‍.
100 വയസായെന്നു കരുതി വീട്ടില്‍ അടങ്ങിയിരിക്കുകയൊന്നുമല്ല ഇവര്‍. ഉഗ്രനൊരു ഫോട്ടോഷൂട്ടുമായി നൂറാംപിറന്നാള്‍ ആഘോഷിക്കുകയാണ് ബ്രസീലിലെ സുന്ദരി മുത്തശ്ശിമാര്‍. ഇവര്‍ക്കായി ഫോട്ടോഷൂട്ട് ഒരുക്കിയത് ഫോട്ടോഗ്രാഫറായ കാമില ലിമയാണ്. മുത്തശ്ശിമാരുടെ ആദ്യത്തെ ഫോട്ടോഷൂട്ടാണിത്.
നൂറുവയസ്സുവരെ ജീവിച്ച ആളുകളെ താനിതുവരെ നേരിട്ടു കണ്ടിട്ടില്ല. അതും ഇരട്ടകളെ. അതിസുന്ദരികളായ ഈ മുത്തശ്ശിമാരെ വെച്ച് ഒരു ഫോട്ടോഷൂട്ട് ചെയ്യണമെന്നത് തന്റെ ആഗ്രഹമായിരുന്നു. ഈ കാര്യം അവരോടു പറഞ്ഞപ്പോള്‍ ഫോട്ടോഷൂട്ടിനെത്താന് അവര്‍ക്കും സമ്മതം. അങ്ങനെയാണ് മനോഹരങ്ങളായ ചിത്രങ്ങള്‍ പിറന്നതെന്ന് കാമില ലിമ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
പൂക്കള്‍ കൊണ്ടുള്ള കിരീടം ധരിച്ച് പിങ്കും നീലയും നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് ആദ്യത്തെ ഫോട്ടോഷൂട്ടില്‍ മുത്തശ്ശിമാര്‍ പങ്കെടുത്തത്. പിങ്ക് നിറത്തിലുള്ള ഇലക്ട്രിക് കാറിന്റെ പശ്ചാത്തലത്തിലാണ് രണ്ടാമത്തെ ചിത്രമെടുത്തിരിക്കുന്നത്.
Leave a Reply