Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 26, 2026 2:47 pm

Menu

Published on May 24, 2017 at 2:55 pm

മിഠായിക്കടലാസ് വെറുതേ കളയേണ്ട; ഒരു കുപ്പായം തുന്നിക്കളയാം

woman-makes-dress-10000-starburst-candy-wrappers

മിഠായി കഴിക്കാന്‍ നമുക്കെല്ലാവര്‍ക്കും ഇഷ്ടമാണ്. കഴിച്ച് കഴിഞ്ഞ് അതിന്റെ കവര്‍ അവിടെയും ഇവിടെയും ഇടുന്നതാണ് പലരുടെയും പതിവ്. ഇത്തരക്കാര്‍ എന്തായാലും പെന്‍സില്‍വാനിയ സ്വദേശി എമിലി സെയ്ല്‍ഹാമെറെ കുറിച്ച് അറിയണം. എന്നാല്‍ നിങ്ങള്‍ക്കിനി മിഠായിക്കടലാസുകള്‍ വലിച്ചെറിഞ്ഞു കളയാന്‍ തോന്നുകയേയില്ല.

കാരണം മിഠായിക്കടലാസ് കൊണ്ട് അതിമനോഹരമായ വസ്ത്രം തുന്നിയിരിക്കുകയാണ് ഈ 24കാരി. നീണ്ട അഞ്ചു വര്‍ഷത്തെ കഠിന പ്രയത്‌നംകൊണ്ടാണ് അതിമനോഹരമായ ഒരു വസ്ത്രം എമിലി പൂര്‍ത്തിയാക്കിയത്.

പെന്‍സില്‍വാനിയയിലെ എലിസബത്ത് ടൗണിലാണ് എമിലിയുടെ താമസം. ആര്‍ട്ടിസ്റ്റാണ് കക്ഷി. പാഴ്വസ്തുക്കളില്‍ നിന്ന് പുതിയ സാധനങ്ങള്‍ നിര്‍മ്മിക്കാനുള്ള മിടുക്കും എമിലിയ്ക്കുണ്ട്. എന്നാല്‍ മിഠായിക്കടലാസില്‍ നിന്ന് ഉടുപ്പു തുന്നാനുള്ള എമിലിയുടെ ആശയത്തിനു പിന്നില്‍ ഒരു പ്രണയകഥയുണ്ട്.

ഹൈസ്‌കൂള്‍ കാലത്തു തന്റെ മനസ്സില്‍ കടന്നു കൂടിയ മലാചി എന്ന യുവാവാണ് എല്ലാത്തിനും കാരണമെന്ന് അവള്‍ പറയുന്നു. സ്റ്റാര്‍ബസ്റ്റ് മിഠായികള്‍ എമിലിക്ക് ഏറെ പ്രിയമാണ്. മലാചിയെ ആദ്യം പരിചയപ്പെട്ടപ്പോള്‍ എമില്‍ ആവശ്യപ്പെട്ടതും ഇതു തന്നെയായിരുന്നു.

ഇതോടെ മലാചി എന്ന കാമുകന്‍ ഓരോ തവണ എമിലിയെ കാണാന്‍ വരുമ്പോഴും സ്റ്റാര്‍ബസ്റ്റ് മിഠായികള്‍ സമ്മാനമായി കൊണ്ടുവരും. മിഠായിയുടെ വര്‍ണ്ണക്കടലാസുകള്‍ കാണുമ്പോഴൊക്കെ അതുകൊണ്ട് വ്യത്യസ്തതയുള്ളതെന്തെങ്കിലും ഉണ്ടാക്കണമെന്ന മോഹം എമിലിയുടെ മനസ്സില്‍ വിടരും. ഒടുവിലാണ് മിഠായിക്കടലാസുകള്‍ കൊണ്ട് ഒരു വസ്ത്രം തുന്നാമെന്ന് എമിലി തീരുമാനിക്കുന്നത്.

മിലാചിയോട് ഇതിനെക്കുറിച്ച് സൂചിപ്പിച്ചതില്‍പ്പിന്നെ അവന്‍ സ്റ്റാര്‍ബസ്റ്റ് മിഠായിയുടെ നിരവധി കവറുകള്‍ സംഘടിപ്പിച്ച് കൊണ്ടുവന്നു. അങ്ങനെ പതിനായിരത്തോളം മിഠായിക്കടലാസുകള്‍ എമിലിയ്ക്കു സ്വന്തമായി. പിന്നെയാണ് തന്റെ യഥാര്‍ഥജോലി ആരംഭിച്ചതെന്ന് എമിലി പറയുന്നു.

ഓരോ നിറമനുസരിച്ച് മിഠായിക്കടലാസുകള്‍ മാറ്റിവെച്ചു. പിന്നെ പ്ലാസ്റ്റിക്ക് നൂലില്‍ മിഠായിക്കടലാസുകള്‍ കോര്‍ക്കാനുള്ള ശ്രമങ്ങളാരംഭിച്ചു. മിഠായിക്കടലാസുകള്‍ മടക്കുന്ന ജോലിയായിരുന്നു ഏറെ ശ്രമകരമെന്ന് എമിലി പറയുന്നു. ഒഴിവു സമയം കിട്ടുമ്പോഴും പഠിക്കുമ്പോഴും ടിവികാണുമ്പോഴുമെല്ലാം അവള്‍ മിഠായിക്കടലാസുകള്‍ മടക്കിക്കൊണ്ടിരുന്നു. പിന്നീട് അതെല്ലാം ഇലാസ്റ്റിക് നൂലില്‍ കോര്‍ത്ത് വസ്ത്രങ്ങള്‍ തുന്നി.

സ്റ്റാര്‍ബസ്റ്റ് ചില മിഠായികളൊക്കെ നിര്‍ത്തലാക്കിയപ്പോള്‍ വസ്ത്രത്തിലെ കളര്‍ കോംബിനേഷനുകളില്‍ ചെറിയ ചില മാറ്റങ്ങള്‍ വരുത്തേണ്ടി വന്നുവെന്നും എങ്കിലും വിജയകരമായി വസ്ത്രം തുന്നിത്തീര്‍ക്കാന്‍ സാധിച്ചെന്നും എമിലി പറയുന്നു.

എന്നാല്‍ സര്‍പ്രൈസ് ഇതൊന്നുമല്ല. ഏകദേശം ഈ വസ്ത്രം പൂര്‍ത്തിയായ സമയത്താണ് മിലാചി, എമിലിയോട് തന്നെ വിവാഹം കഴിക്കാമോ എന്ന് ചോദിക്കുന്നത്. അതോടെ ഈ വസ്ത്രം തന്റെ വിവാഹത്തിനണിയണമെന്നും എമിലി തീരുമാനിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News