Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 5:42 pm

Menu

Published on May 26, 2017 at 3:14 pm

സ്ത്രീകള്‍ക്കു വേണ്ടി സ്ത്രീകള്‍ നടത്തുന്ന ചാനല്‍; അതും അഫ്ഗാനിസ്ഥാനില്‍ നിന്ന്

all-women-tv-channel-afghanistan-zan-media-taliban-life

താലിബാന്റെ ആധിപത്യത്തില്‍ നിന്ന് 2001ല്‍ മോചിതരായെങ്കിലും അഫ്ഗാനിസ്ഥാന്‍ ഇന്നത്തെ നിലയിലേക്കെത്താന്‍ പിന്നെയും കുറേക്കാലമെടുത്തിരുന്നു. എന്നാല്‍ സാമൂഹികപരമായി ഏറെ മാറ്റങ്ങളും അവിടെയുണ്ടായി. സ്ത്രീകളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. അവര്‍ക്കും സാമൂഹികമായി ഏറെ മുന്നേറാന്‍ സാധിച്ചു.

ഈ സാഹചര്യത്തിലാണ് അഫ്ഗാനിസ്ഥാനിലെ സാന്‍ ടി.വി എന്ന ചാനല്‍ പ്രശംസയേറ്റുവാങ്ങുന്നത്. താലിബാന്റെ പിടിയില്‍ നിന്നും മോചിതരായെങ്കിലും ഇവിടത്തെ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസത്തിനും ജോലിക്കു പോകാനുമുള്ള സ്വാതന്ത്ര്യം ലഭിച്ചത് ഈയടുത്ത കാലത്താണ്. കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനില്‍ വനിതകള്‍ക്ക് മാത്രമായി ഒരു ചാനല്‍ പ്രവര്‍ത്തനമാരംഭിച്ചു.

കൗതുകം അതുമാത്രമല്ല ഇത് സ്ത്രീകള്‍ക്കായി സ്ത്രീകള്‍ തന്നെ നടത്തുന്ന ചാനലാണ്. വാര്‍ത്തകളും വാര്‍ത്തകളുടെ ലോകവും പുരുഷന്മാരുടെ മേഖലയാണെന്ന പൊതുധാരണയെ തകര്‍ത്താണ് സാന്‍ ടി.വി സംപ്രേക്ഷണം ആരംഭിച്ചത്.

സ്ത്രീകള്‍ക്കു വേണ്ടിയുള്ള പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നത് കൊണ്ടാണ് ഇതിനെ വനിതാ ചാനലെന്നു വിളിച്ചതെന്നു കരുതരുത്. കാരണം വേറെയാണ്. ചാനലിലെ അവതാരകരും പ്രോഗ്രാം പ്രൊഡ്യൂസര്‍മാരുമെല്ലാം വനിതകളാണ്. ചുരുക്കി പറഞ്ഞാല്‍ വനിതാ ആധിപത്യം പുലരുന്ന ചാനലാണ് എന്നു തന്നെ പറയാം.

അഫ്ഗാനിസ്ഥാനിലെ ചാനലുകളില്‍ വനിതാ വാര്‍ത്താ വായനക്കാര്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും ഇത് ആദ്യമായാണ് ഒരു ചാനല്‍ വനിതകളുടെ പൂര്‍ണനിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്നത്. പ്രായം കുറഞ്ഞ സ്ത്രീകളും വിദ്യാര്‍ഥിനികളും ഉള്‍പ്പെട്ടതാണ് ജീവനക്കാരില്‍ അധികവും. ടോക് ഷോകള്‍, ആരോഗ്യ-സംഗീതപരിപാടികള്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍ സംപ്രേഷണം ചെയ്യുന്നത്.

വനിതകളെ പ്രതിനിധീകരിച്ചാണ് ചാനല്‍ പ്രവര്‍ത്തിക്കുകയെന്നും സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ച് അവരെ ബോധവതികളാക്കുക എന്നത് ചാനലിന്റെ ലക്ഷ്യമാണെന്നും സാനിലെ പ്രോഗ്രാം പ്രൊഡ്യൂസര്‍മാരില്‍ ഒരാളായ ഖതീറ അഹ്മദി പറയുന്നു. മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്ന ഹമീദ് സമര്‍ എന്നയാളാണ് സാന്‍ ടിവിയുടെ സ്ഥാപകന്‍.

കാബൂള്‍ കേന്ദ്രീകരിച്ചാകും പ്രവര്‍ത്തനം. സാങ്കേതിക കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിന്റെ ഭാഗമായി പതിനറോളം പുരുഷന്മാര്‍ ചാനലില്‍ ജോലി ചെയ്യുന്നുണ്ട്. ഒപ്പമുള്ള വനിതാ ജീവനക്കാര്‍ക്ക് കാര്യങ്ങള്‍ പഠിപ്പിച്ചു നല്‍കുന്നുമുണ്ട്.

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News