Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 19, 2024 7:21 am

Menu

Published on June 3, 2017 at 12:21 pm

ട്രാക്ക് വേണ്ട; ഇനി ട്രെയിന്‍ റോഡിലൂടെയും ഓടും

china-unveils-track-train-runs-virtual-rails

ട്രെയിനിന് സഞ്ചരിക്കാന്‍ ട്രാക്ക് വേണമെന്ന ആശയമൊക്കെ ഇനി മാറ്റിവെയ്ക്കാം. കാരണം ട്രെയിനൊക്കെ കാറിനും ബസിനുമൊപ്പം റോഡിലൂടെ ഓടുമെന്ന് തെളിയിച്ചിരിക്കുകയാണ് ചൈനീസ് റെയില്‍ കോര്‍പ്പറേഷന്‍.

ട്രാക്കിലൂടെ അല്ലാതെ റോഡിലൂടെ ട്രെയിന്‍ സഞ്ചരിക്കുന്ന ചിത്രങ്ങളും വിഡിയോകളും വഇതിനോടകം തന്നെ പുറത്തുവന്നു കഴിഞ്ഞു. ലോകത്ത് തന്നെ ഇത്തരമൊരു പദ്ധതി ആദ്യമായിട്ടായിരിക്കും പരീക്ഷിക്കുന്നത്. വിര്‍ച്വല്‍ ട്രാക്ക് വഴിയാണ് ഈ ട്രെയിനിന്റെ സഞ്ചാരം.

എന്നാല്‍ സാധാരണ ട്രെയിനുകളിലെ ഉരുക്ക് ടയറുകള്‍ക്ക് പകരം റബ്ബര്‍ ടയറുകളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. റബ്ബര്‍ ടയറുകളും പ്ലാസ്റ്റിക്ക് കോറുകളുമൊന്നിക്കുന്ന പുതിയ ടെക്‌നോളജിയുടെ കോപ്പിറൈറ്റ് ചൈനീസ് റെയില്‍ കോര്‍പ്പറേഷനാണ്.

ഹ്യുനാന്‍ പ്രവിശ്യയിലെ ചൈനീസ് നഗരമായ സുഹോയിലാണ് ജൂണ്‍ രണ്ടിന് പുതിയ സര്‍വീസ് അവതരിപ്പിച്ചത്. അത്യാധുനിക ടെക്‌നോളജിയുടെ സഹായത്തോടെ നിര്‍മ്മിച്ചിട്ടുള്ള ട്രെയിന്‍ ലോകത്ത് തന്നെ വന്‍ വിപ്ലവം സൃഷ്ടിച്ചേക്കുമെന്നാണ് കരുതുന്നത്.

2013 ലാണ് ചൈനീസ് റെയില്‍ കോര്‍പ്പറേഷന്‍ ഈ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. പുതിയ പദ്ധതി 2018 ല്‍ മാത്രമേ പൂര്‍ണമായി പ്രവര്‍ത്തിച്ചു തുടങ്ങൂ. ഏകദേശം 400 മില്ല്യന്‍ യുവാനിനും 700 മില്ല്യന്‍ യുവാനിനും ഇടയിലാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. ഇത്തരത്തില്‍ നിര്‍മ്മിക്കുന്ന ട്രെയിനുകള്‍ക്ക് 25 വര്‍ഷ കാലാവധിയാണ് പറയുന്നത്.

നൂറടി നീളവും പരമാവധി 307 യാത്രക്കാരെ ഉള്‍ക്കൊളളുന്നതുമാകും പുതിയ ട്രെയിന്‍. റോഡില്‍ അടയാളപ്പെടുത്തിയിട്ടുള്ള വഴികളിലൂടെയാണ് ട്രെയിന്‍ സഞ്ചരിക്കുക. ട്രെയിന്‍ നിയന്ത്രിക്കാനായി നിരവധി സെന്‍സറുകളും ഉപയോഗിക്കുന്നുണ്ട്. സെന്‍സറുകളുടെ സഹായത്തോടെയാണ് ഡ്രൈവര്‍ റോഡിലെ വഴികള്‍ തിരിച്ചറിയുക.

മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗമുള്ള എന്‍ജിനുള്ള ട്രെയിന്‍ പത്ത് മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 25 കിലോമീറ്റര്‍ വരെ സഞ്ചരിക്കും.

 

Loading...

Leave a Reply

Your email address will not be published.

More News