Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്ന് ടെക് ലോകത്ത് ഏറ്റവും കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് വിധേയമാകുന്നത് സ്മാര്‍ട്ട് ഫോണ്‍ സാങ്കേതികവിദ്യയായിരിക്കും. അതിവേഗം വളര്‍ന്നുക്കൊണ്ടിരിക്കുന്ന മേഖലയും ഇതുതന്നെ.
ദിവസവും പുതിയ കണ്ടെത്തലുകളും ഗവേഷണങ്ങളുമാണ് ഈ രംഗത്ത് നടക്കുന്നത്. കൂടുതല്‍ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ എത്തിക്കാന്‍ മുന്‍നിര കമ്പനികളെല്ലാം ശ്രമിച്ചുക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. അബദ്ധത്തില്‍ താഴെ വീണാലും ഇനി നിലത്തെറിഞ്ഞാലും പൊട്ടാത്ത സ്‌ക്രീനും ബോഡിയുമുള്ള സ്മാര്‍ട്ട് ഫോണുകള്‍ വിപണിയിലെത്താന്‍ ഇനി അധികനാള്‍ വേണ്ട.
മിക്ക സ്മാര്‍ട്ട്‌ഫോണുകളുടെയും സ്‌ക്രീന്‍ ചുമ്മാ താഴെ വീണാല്‍ പോലും പൊട്ടുന്നതാണ്. ഇതിനൊരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് വടക്കന്‍ അയര്‍ലന്‍ഡിലെ ക്യൂന്‍സ് സര്‍വകലാശാലയിലെ ഗവേഷകര്‍. ഒരിക്കലും പൊട്ടാത്ത സ്‌ക്രീനും ബോഡിയും നിര്‍മിക്കാമെന്നാണ് ഇവര്‍ കണ്ടെത്തിയത്.
ഇതുവഴി തറയില്‍ വീണാലും എന്തിന് എറിഞ്ഞുടക്കാന്‍ ശ്രമിച്ചാല്‍ പോലും തകരാത്ത സ്‌ക്രീനുള്ള സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മിക്കാമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.
സ്റ്റീലിനേക്കാള്‍ 200 മടങ്ങ് ഉറപ്പുള്ളതെന്ന് ഗവേഷകര്‍ കണ്ടെത്തിയ സ്‌ക്രീന്‍. ‘സി-60’ എന്ന പ്രത്യേകതരം രാസപദാര്‍ഥങ്ങള്‍ ഉപയോഗിച്ചാണ് ഒരിക്കലും പൊട്ടാത്ത സ്മാര്‍ട്ട് ഫോണ്‍ സ്‌ക്രീനുകളും ബോഡിയും നിര്‍മ്മിക്കുക.
സിലിക്കണിനോടു സാമ്യമുള്ള ഗ്ലാസ് ഗ്രാഫൈറ്റ്, ഹെക്‌സാഗോണല്‍ ബോറോണ്‍ നൈട്രേറ്റ് എന്നിവയുടെ സംയുക്തമാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. അതേസമയം, വിപണിയില്‍ ലഭ്യമായ ഗ്ലാസുകളേക്കാള്‍ കൂടുതല്‍ പ്രകാശം കടത്തിവിടാന്‍ ശേഷിയുളള പുതിയ ഗ്ലാസിലൂടെ വൈദ്യുതി തരംഗങ്ങള്‍ക്കും പ്രവഹിക്കാന്‍ ശേഷിയുണ്ട്.
ഈ പദാര്‍ത്ഥം ഉപയോഗിച്ച് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മിച്ചാല്‍ ബാറ്ററി ലൈഫ് കൂടുതല്‍ ലഭിക്കുമെന്നും ഗവേഷകര്‍ പറയുന്നു. മിറാക്കിള്‍ മെറ്റീരിയല്‍ എന്ന അദ്ഭുത ഗ്ലാസ് ടെക്‌നോളജി സ്മാര്‍ട്ട് ഫോണ്‍ കമ്പനികളെല്ലാം വൈകാതെ സ്വീകരിച്ചേക്കാം.
Leave a Reply