Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇസ്ലാമാബാദ്: കറാച്ചിയില്‍ തുറന്ന ജീപ്പില്‍ സിംഹവുമായി തിരക്കേറിയ തെരുവിലിറങ്ങി യുവാവിന്റെ സാഹസം. കറാച്ചിയിലെ കരീമാബാദില്‍ കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം.
സന്ധ്യയായതോടെ തന്റെ സിംഹവുമായി സവാരിക്കിറങ്ങിയതായിരുന്നു ഉടമ. ഈ സമയം തെരുവിലൂടെ നടക്കാനിറങ്ങിയ ജനക്കൂട്ടം ആ കാഴ്ച കണ്ട് ഞെട്ടി. തുറന്ന ജീപ്പില്‍ പുറത്തേക്ക് തലയിട്ട് കാഴ്ചകള്‍ കണ്ടുനീങ്ങുകയാണ് സിംഹം. ഇത് കണ്ട് ആദ്യം ഞെട്ടിയ ജനങ്ങള്‍ പിന്നീട് സംയമനം പാലിക്കുകയും ദൃശ്യം മൊബൈലില്‍ പകര്‍ത്തുകയുമായിരുന്നു.
തലയും കൈകളും പുറത്തേക്ക് ഇട്ടാണ് സിംഹം കാഴ്ചകള്‍ കണ്ടുനീങ്ങിയത്. അനുസരയുള്ള കുട്ടിയെ പോലെ പിക്കപ്പ് ജീപ്പിനുള്ളില്‍ തന്നെ സിംഹം അടങ്ങിയിരുന്നു. ഈ ദൃശ്യങ്ങള്‍ ഒരു യുവതിയാണ് പകര്‍ത്തി യൂട്യൂബിലൂടെ പങ്കിട്ടത്.
എന്നാല്‍ വീഡിയോ വൈറലായതോടെ സിംഹത്തിന്റെ ഉടമയ്ക്ക് പണികിട്ടി. ബുധനാഴ്ച ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
എന്നാല്‍ സിംഹത്തെ തിരക്കേറിയ റൂട്ടിലൂടെ കൊണ്ടുപോയതില്‍ അപാകതയില്ലെന്നാണ് ഉടമയുടെ നിലപാട്. തനിക്ക് ലൈസന്‍സ് അടക്കം എല്ലാ രേഖകളുമുണ്ടെന്നും ഇയാള്‍ പറഞ്ഞു. തന്റെ സിംഹത്തിന് സുഖമില്ലായിരുന്നുവെന്നും അവനെ ഡോക്ടറെ കാണിക്കാന്‍ കൊണ്ടുപോയതാണെന്നും തിരിച്ചുവീട്ടിലേക്ക് കൊണ്ടുവന്നുവെന്നും ഉടമ വ്യക്തമാക്കി. സിന്ധില്‍ സ്വകാര്യ മൃഗശാല ഉടമയാണ് ഇയാള്‍.
Leave a Reply