Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചൈനയിലെ ജിയാങ്സുവിലെത്തിയാല്‍ നിങ്ങളെ കാത്തിരിക്കുന്നത് രസകരമായ പല കാഴ്ചകളാണ്. ശ്രീബുദ്ധന്റെ രൂപത്തിലുള്ള സബര്‍ജെല്ലി, ചതുരത്തിലുള്ള തണ്ണിമത്തന്‍, ഹൃദയാകൃതിയിലുള്ള കക്കിരി എന്നിവ കണ്ടാല്‍ കാണുന്നവരുടെ കണ്ണുതള്ളുമെന്ന് ഉറപ്പാണ്.
ജിയാങ്സുവിലെ മിക്ക പഴക്കടകളിലും ഈ രൂപത്തിലുള്ള പഴങ്ങള്‍ കാണാം. എന്നാല്‍ ഇത് ദൈവത്തിന്റെ പ്രത്യേക കഴിവുകൊണ്ടൊന്നും സംഭവിക്കുന്നതല്ല. ഇതിനു പിന്നിലുള്ളത് നല്ല അസ്സല്‍ മാര്‍ക്കെറ്റിങ്ങ് തന്ത്രമാണുള്ളത്.

ചൈന ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫ്രൂട്ട് മൗള്‍ഡ് കമ്പനിയാണ് ഈ ബുദ്ധരൂപത്തിലുള്ള സബര്‍ജെല്ലിയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. തികച്ചും വ്യത്യസ്തങ്ങളായ രൂപങ്ങളില്‍ പഴങ്ങളും പച്ചക്കറികളും ഉണ്ടാക്കിയെടുക്കുന്നതാണ് ഇവരുടെ ജോലി.

ബുദ്ധരൂപത്തിലുള്ള സബര്‍ജെല്ലി മാത്രമല്ല, ഹൃദയത്തിന്റെ ആകൃതിയിലുള്ള വെള്ളരിക്ക, ഹൃദയത്തിന്റെ ആകൃതിയിലുള്ള ആപ്പിള്‍, ചതുരത്തിലുള്ള ആപ്പിള്‍, നക്ഷത്ര രൂപത്തിലുള്ള വെള്ളരിക്ക എന്നിങ്ങനെ പല വിധ രീതിയിലുള്ള പച്ചക്കറികളും പഴങ്ങളും ഈ ചൈനീസ് കമ്പനി പുറത്തിറക്കുന്നുണ്ട്.

ഇനി ഇതിനു പിന്നിലുള്ള രഹസ്യത്തിലേക്ക്, ഏതാനും ഫ്രയ്മുകള്‍ ഉപയോഗിച്ചാണ് ഇവര്‍ പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും രൂപമാറ്റം വരുത്തുന്നത്. അതായത് പഴങ്ങളും പച്ചക്കറികളും വിളഞ്ഞു തുടങ്ങിയാല്‍ ബുദ്ധന്റെയും, ഹൃദയത്തിന്റെയും, ചതുരത്തിന്റെയും അങ്ങനെ ആവശ്യമുള്ള ആകൃതിയിലുള്ള ഫ്രെയ്മുകള്‍ വിളഞ്ഞ പച്ചക്കറികളുടെയും പഴങ്ങളുടെയും പുറത്ത് ക്ലിപ്പ് ചെയ്ത് വെയ്ക്കും.
ഇങ്ങനെ ഫ്രെയ്മിനുള്ളില്‍ കിടന്ന് വളരുന്ന പഴങ്ങളും പച്ചക്കറികളും പറക്കാന്‍ പാകമാകുമ്പോഴേക്കും ആ ആകൃതിയില്‍ തന്നെ ഉണ്ടാകുകയും അങ്ങനെ തന്നെ വിളവെടുക്കുകയും ചെയ്യും. പല ആകൃതിയിലുള്ള പഴങ്ങളു പച്ചക്കറികളും ഉപഭോക്താക്കളെ ആകര്‍ഷിക്കുകയും ചെയ്യും.
Leave a Reply