Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഒരു വീട് നിര്‍മ്മിക്കുക എന്നത് മിക്ക ആളുകളുടേയും ആഗ്രഹങ്ങളിലൊന്നാണ്. നിര്‍മ്മിക്കുന്ന വീടിന്റെ ഓരോ ഭാഗവും മികച്ചതായിരിക്കണമെന്നും ഏവര്‍ക്കും നിര്‍ബന്ധമുള്ള കാര്യം തന്നെയാണ്. എന്നാല്‍ ആരെങ്കിലും വീട് തലതിരിച്ച് നിര്‍മ്മിച്ചാലോ?

അതെ ജര്‍മ്മനിയിലെ രണ്ട് തലതിരിഞ്ഞ ആര്‍ക്കിടെക്ടുമാര്‍ തുനിഞ്ഞിറങ്ങിയപ്പോള്‍ അവരുണ്ടാക്കിയ വീടും തലതിരിഞ്ഞു. വീടിന്റെ പുറത്തെ രൂപം മാത്രമല്ല അകത്തെ മുറികളും ഫര്‍ണിച്ചറുകളും പോരാഞ്ഞ് ടോയ്ലറ്റ് വരെ തലതിരിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്.
ഇക്കാരണത്താല്‍ തന്നെ വീടെന്ന പേരല്ലാതെ ഇവിടെക്കേറി താമസിക്കാനാവില്ല. ജര്‍മ്മന്‍ ടൂറിസത്തിനെ പരിപോഷിപ്പിക്കാനാണ് ആര്‍ക്കിടെക്ടുമാരായ ക്ലോഡിയസ് ഗോളോയും സെബാസ്റ്റിയന് മിക്കിയും ചേര്‍ന്ന് ഈ വീട് രൂപകല്‍പ്പന ചെയ്തത്.

മുഴുവന്‍ സ്റ്റീല്‍ ഫ്രെയിമിലാണ് ഈ വീട് നിര്‍മ്മിച്ചെടുത്തിരിക്കുന്നത്. ഇത് ഭാരം കുറയ്ക്കുന്നതിനും മേല്‍ക്കൂര ഭൂമിയില്‍ ചെലുത്തുന്ന സമ്മര്‍ദം കുറയ്ക്കുന്നതിനും സഹായിക്കുന്നു. ലിവിങ് റൂമിലെ ഫര്‍ണിച്ചറുകളും മറ്റും സീലിങ്ങില്‍ മോള്‍ഡ് ചെയ്താണ് ഉറപ്പിച്ചിരിക്കുന്നത്.

സ്റ്റീല്‍ ഫ്രെയിമില്‍ തീര്‍ത്ത ചെറിയ ഊണുമേശയും കസേരകളും മേല്‍ക്കൂരയില്‍ ഡ്രില്‍ ചെയ്തുറപ്പിച്ചിരിക്കുന്നു. ഈ വീട്ടില്‍ സ്റ്റെയര്‍കേസ് മാത്രമാണ് തലതിരിയാത്തത്. സന്ദര്‍ശകര്‍ക്ക് താഴത്തെ നിലയില്‍ എത്താനുള്ള സൗകര്യാര്‍ഥമാണ് പടികളെങ്കിലും നേരെ പണിതിരിക്കുന്നത്.

മിനിമലിസ്റ്റിക് ശൈലിയിലാണ് ഈ വീടിന്റെ നിര്‍മ്മാണം. 2008 ലാണ് നിര്‍മാണം പൂര്‍ത്തിയായത്. നിരവധി സന്ദര്‍ശകരാണ് ഈ തലതിരിഞ്ഞ വീടിനകത്തെ തലതിരിഞ്ഞ കാഴ്ചകള്‍ ആസ്വദിക്കാനായി ഇവിടേക്കെത്തുന്നത്.
Leave a Reply