Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 30, 2024 9:18 am

Menu

Published on June 21, 2017 at 4:17 pm

ഷര്‍ട്ട് ടക്ക് എന്‍ ചെയ്യുമ്പോള്‍

when-should-you-tuck-in-your-shirt

കാലം അതിവേഗത്തില്‍ മുന്നേറുമ്പോള്‍ അതില്‍ ഫാഷനുകള്‍ക്കും മാറ്റമുണ്ടാകും. അത് വളരെ പെട്ടെന്ന് തന്നെ അപ്‌ഡേറ്റ് ചെയ്യുന്ന യുവജനതയാണ് നമുക്ക് ഇന്ന് ഉള്ളതില്‍ ഭൂരിഭാഗവും. എന്നാല്‍ ചിലര്‍ ഇക്കാര്യങ്ങള്‍ പിന്തുടരാറേയില്ലെന്നത് വാസ്തവമാണെങ്കിലും ചില കാര്യങ്ങളിലെങ്കിലും ഈ ചിന്ത ഒന്ന് മാറ്റിവെക്കുന്നത് നന്നായിരിക്കും.

ഫാഷന്‍ അപ്‌ഡേറ്റുകളില്‍ ഏറ്റവും മാറ്റങ്ങള്‍ ഉണ്ടാവാറുള്ളത് സ്‌റ്റൈലുകളിലാണെങ്കില്‍ പോലും വളരെ ചെറിയ മാറ്റങ്ങള്‍ പോലും നാം മനസിലാക്കിലിരിക്കേണ്ടതാണ്. അത്തരത്തിലൊന്നാണ് ഷര്‍ട്ട് ടക്ക് ഇന്‍ ചെയ്യുന്നത്.

പല അനവസരങ്ങളിലും പലരും ഷര്‍ട്ട് ടക്ക് ഇന്‍ ചെയ്ത് കാണാറുണ്ട്. എന്നാല്‍ ഇനി അത് ഒഴിവാക്കാം. അവസരങ്ങള്‍ക്കനുസൃതമായി മാത്രം ഷര്‍ട്ട് ടക്ക് ഇന്‍ ചെയ്യുകയും ഔട്ട് ചെയ്യുകയും ചെയ്യാം. ഏതൊക്കെ അവസരങ്ങളിലാണ് ഷര്‍ട്ട് ടക്ക് ഇന്‍ ചെയ്യേണ്ടതെന്നും ചെയ്യേണ്ടാത്തതെന്നും നോക്കാം.

സുഹൃത്തുക്കളുമൊത്ത് പരിപാടികളില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ മറ്റുള്ളവര്‍ ഷര്‍ട്ട് ടക്ക് ഇന്‍ ചെയ്താല്‍ അതുപോലെ തന്നെ നമ്മളും ചെയ്യണമെന്നില്ല. ചിലപ്പോള്‍ അത് വളരെ ബോറായി തോന്നാം. അതിനാല്‍ നിങ്ങളുടെ സ്റ്റെല്‍ വേറിട്ടതും ശ്രദ്ധ ആകര്‍ഷിക്കാന്‍ ഉതകുന്നതുമാകാന്‍ ശ്രദ്ധിക്കുക.

പരിപാടിയുടെ സ്വഭാവമനുസരിച്ച് ഷര്‍ട്ട് ടക്ക് ഇന്‍ ചെയ്യുന്നതാണ് ഉചിതം. ഔദ്യോഗിക പരിപാടികള്‍ക്ക് ഷര്‍ട്ട് ടക്ക് ഇന്‍ ചെയ്യാതെ പോകരുത്.

അനൗദ്യോഗിക പരിപാടികളില്‍ കാഷ്വല്‍ ഷര്‍ട്ടുകള്‍ ടക്ക് ഇന്‍ ചെയ്യുകയും ചെയ്യാതിരിക്കുകയുമാകാം. ഇത്തരം പരിപാടികളില്‍ ഫോര്‍മല്‍ ഷര്‍ട്ട് പാടേ ഒഴിവാക്കാം.

ടി ഷര്‍ട്ട് മാത്രമാണ് ധരിക്കുന്നതെങ്കില്‍ ടക്ക് ഇന്‍ ചെയ്യരുത്. എന്നാല്‍ ബ്ലേസറും കൂടി ഉപയോഗിക്കുന്നുണ്ടെങ്കില്‍ ടക്ക് ഇന്‍ ചെയ്യാം.

ജീന്‍സ് ധരിക്കുമ്പോള്‍ ഷര്‍ട്ട് ടക്ക് ഇന്‍ ചെയ്യരുത്. എന്നാല്‍ വെറും പാന്‍സാണ് വേഷമെങ്കില്‍ ഷര്‍ട്ട് നിര്‍ബന്ധമായും ടക്ക് ഇന്‍ ചെയ്യണം. എന്നാല്‍ ട്രൗസറിനൊപ്പം ധരിക്കുന്ന ഷര്‍ട്ട് ടക്ക് ഇന്‍ ചെയ്യരുത്.

ധരിക്കുന്ന ഷര്‍ട്ടിന്റെ കൈ മടക്കി വെക്കുകയാണെങ്കിലും ഷര്‍ട്ട് ടക്ക് ഇന്‍ ചെയ്യുന്നത് വേഷത്തിന് ചേരില്ല. എന്നാല്‍ കെ മടക്കാതെ വെക്കുകയാണെങ്കില്‍ തീര്‍ച്ചയായും ടക്ക് ഇന്‍ ചെയ്യുക.

Loading...

Leave a Reply

Your email address will not be published.

More News